ശ്രീ.യേശുദാസ് കൊച്ചുമകളുടെ(അമേയ) ചോറൂണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചു നടത്തിയത് ടി.വി.യില്‍ കണ്ടു.മനസ്സുനിറയെ തൊഴുത് വള്ളസ്സദ്യയും നടത്തി സായൂജ്യമടഞ്ഞ അദ്ദേഹം എല്ലാ ഭക്തര്‍ക്കും ദേവദര്‍ശനാനുമതി നല്‍കണമെന്ന് പറഞ്ഞത് ഉള്ളില്‍ തട്ടിയാണ്.ശ്രീ.യേശുദാസിനെപ്പോലെ കറകളഞ്ഞൊരു ഭക്തനെ പല ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കുന്നില്ല എന്നതില്‍ ദുഃഖവും അമര്‍ഷവും ഉണ്ട്.ഒപ്പം നാണക്കേടും.
വിശ്വസിക്കാനും അവിശ്വസിക്കാനും കോവിലില്‍ പോകാനും പോകാതിരിക്കാനും എല്ലാം ഒരു പോലെ സ്വാതന്ത്ര്യം തരുന്ന മതം എന്ന നിലയില്‍ ഹിന്ദുമതത്തോട് വളരെ ബഹുമാനമുണ്ട്. ഒന്നും അടിച്ചനുസരിപ്പിക്കുന്നില്ലാത്ത ഒരു മതം. പക്ഷേ , പല ക്ഷേത്രങ്ങളിലേയും "അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല" എന്ന ബോര്‍ഡ് പലപ്പോഴും ലജ്ജിപ്പിച്ചിട്ടുണ്ട്.കള്ളനും കൊലപാതകിയും കള്ളക്കടത്തുകാരനും അവിശ്വാസിക്കും ഒക്കെ ഹിന്ദുവാണെങ്കില്‍ അമ്പലത്തില്‍ കയറാം.അമ്പലം ഭരണവും വേണമെങ്കില്‍ കൈയ്യാളാം.പക്ഷേ എത്ര നല്ലവനാണെങ്കിലും അഹിന്ദുവാണെങ്കില്‍ അമ്പലത്തില്‍ കയറാന്‍ പാടില്ല.ഇതെന്തു കാട്ടാളത്തം, അല്‍പ്പത്തരം?പണ്ടത്തെ ഈ ആചാരം ഇന്ന് ദുരാചാരമല്ലേ വാസ്‌തവത്തില്‍?
മുസ്ലീം പള്ളിയില്‍ അന്യര്‍ക്കു കയറാന്‍ പാടില്ലല്ലോ എന്നൊക്കെ മുടന്തന്‍ന്യായം പറയാം.പക്ഷേ, ഹിന്ദുമതത്തെപ്പോലെ ഇത്രയും വ്യക്തിസ്വാതന്ത്രം അനുവദിക്കുന്ന സനാതനമതത്തിന് അതു തീരാ കളങ്കമാണ്.ഭക്തി അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല.മനസ്സില്‍ നിന്നുരുത്തിരിയേണ്ടതാണ്.
ഇനി എന്നാണൊരു സര്‍വ്വജാതിമതക്ഷേത്രപ്രവേശനവിളംബരം ഉണ്ടാവുക?കാത്തിരിക്കാം.
Wednesday, August 19, 2009
Subscribe to:
Post Comments (Atom)
എല്ലാ ഹിന്ദുക്കളിലും ഈ ചിന്ത എത്തിക്കാന്‍ സാധിച്ചാല്‍ ക്ഷേത്രങ്ങളില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം സാധ്യമാകും..
ReplyDeleteയേശുദാസിന് ഭക്തി ഗാനങ്ങള്‍ വിറ്റുപോകണം,ക്ഷേത്ര വേദികളില്‍ പാടണം എന്നതിലുപരി ഹിന്ദുമതത്തിലെ എട്ടുകാലികളെപ്പോലെയും,പഴുതാരപോലെയും,കുരങ്ങിനെപ്പൊലുള്ളവയുമായ ദൈവ സങ്കല്‍പ്പങ്ങളോട് അത്രക്ക് ഭക്തിയുണ്ടാകുമോ ?
ReplyDeleteഒരു വിദഗ്ദ ജാഡയാണെന്നേ ചിത്രകാരനു തോന്നിയിട്ടുള്ളു.
എന്തായാലും, കേരളത്തിലെ യേശുദാസന്മാരുടേയും,മുഹമ്മദീയരുടേയും കൂടി അവകാശമുള്ള പൈതൃകസ്വത്തു തന്നെയാണ് ക്ഷേത്രങ്ങള്‍.
മന്ത്രവാദികളായ പൂജാരിമാര്‍ക്കും,ബ്രാഹ്മണര്‍ക്കും പ്രവേശനമില്ല എന്ന ബോര്‍ഡാണ്‍് അവിടെ സത്യത്തില്‍ തൂങ്ങേണ്ടത്.
ജാതി മത വിവേചനങ്ങള്‍ക്ക് എന്നും യേശുദാസ് എതിരായിരുന്നു. കാസറ്റ് വിറ്റു പോകാന്‍ വേറെ ആര് കഷ്ട്ടപ്പെട്ടലും യേശുദാസിന് കഷ്ടപ്പെടേണ്ടി വരും എന്ന് തോന്നുന്നില്ല. അങ്ങേരു പാട്ടും മതിയാക്കി അമേരിക്കയില്‍ സ്വസ്ഥം ഗൃഹ ഭരണം ആയി കൂടിയിട്ടു വര്‍ഷങ്ങളായി. ശ്രദ്ധേയമായ വിഷയം തന്നെ.അഭിനന്ദനങ്ങള്‍
ReplyDeleteപള്ളികളില്‍ ഫാദര്‍മാരെയും മറ്റേ പള്ളികളില്‍ മോയല്യാരെയും കൂടി തടഞ്ഞാല്‍ ചിത്രകാരന് സന്തോഷമാകുമെങ്കില്‍ അങ്ങിനെയാവാം. നിരീശ്വരവാദം സിന്ദാബാദ്.
ReplyDelete:):)
ReplyDeleteഇഷ്ടമുള്ള ആര്‍ക്കും ഏതു ക്ഷേത്രത്തിലും പ്രവേശിക്കാനുള്ള അനുവാദം തീര്‍ച്ചയായും ഉണ്ടായിരിക്കണം, അതും ഷര്‍ട്ടും പാന്റ്സും ധരിച്ചുകൊണ്ടുതന്നെ.
ReplyDeleteതിരുവനന്തപുരത്ത് പദ്മനാഭക്ഷേത്രത്തില്‍ അകത്തു കടക്കണമെങ്കില്‍ മുണ്ട് ഉടുക്കണം, ഷര്‍ട്ടും ബനിയനും ഒക്കെ ഊരണം, സ്ത്രീകള്‍ ചുരിദാര്‍/പാന്റ്സ് -ന്‍റെ മുകളില്‍ കൂടി ഒരു മുണ്ടോ/നേരിയതോ അനിയണം, എന്നൊക്കെ നിബന്ധനകള്‍ ഉണ്ട്. അടിപൊളി ജീന്‍സിന് മുകളില്‍ ഒരു നേരിയത് ചുറ്റിയാല്‍ ഭഗവാന് സന്തോഷം ആകുമത്രേ! പറ്റിക്കല്ലേ!
അങ്ങനെ, സര്‍വ്വസ്വതന്ത്രനാകാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഭഗവാനെ 'കാണാന്‍' ക്ഷേത്രങ്ങളില്‍ പോകുന്ന പാവം ഭക്തര്‍ക്ക്, മനുഷ്യരാല്‍ തീര്‍ത്ത ധാരാളം കടമ്പകള്‍! ആരെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം അനാചാരങ്ങള്‍?
ധര്‍മ്മം അധിഷ്ടിതമായ ഒരു സംസ്കാരത്തെ ഇല്ലാതാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ശക്തമായി പ്രതികരിക്കുക, പ്രചരിപ്പിക്കുക.
ഒരു മുസ്ലീം പള്ളിയില്‍ നിസ്കാര സമയത്ത് അല്ലെങ്കില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കുര്‍ബാന സമയത്ത്, ഒരു ഹിന്ദുവിനെ കടത്തുമോ എന്നൊന്നും അറിയില്ല, അത് വേറൊരു വശം.
കുറേ മുൻപ്,ഈ വിഷയത്തിൽ ഞാനൊരു പോസ്റ്റ് ഇടുകയും,ഭീകരചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.പറയാനുള്ളതെല്ലാം അവിടെ പറഞ്ഞതുകൊണ്ട്,ഇനിയും വിസ്തരിക്കുന്നില്ല.സമയമുള്ളപ്പോൾ ഇവിടെ വന്നു നോക്കൂ:
ReplyDeletehttp://vikatasiromani.blogspot.com/2008/10/blog-post.html
മുസ്ലിം പള്ളിയിലും ക്യസ്ത്യന്‍ പള്ളിയിലും വാതിലില്‍ ആള്‍ നിന്ന് ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചിട്ടല്ല അകത്ത് കടത്തുന്നത്. എന്റെ എത്രയോഒ സുഹ്യത്തുക്കളുടെ നിക്കാഹിന് പള്ളിയില്‍ എല്ലാ മതസ്ഥരും കയറ്രിയത് എനിക്കറിയാം.
ReplyDeleteഹിന്ദു ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ക്ക് തന്നെ കയറാന്‍ അനുവാദം ലഭിച്ചിട്ടധിക നാളായിട്ടില്ല. എന്നിട്ടല്ലെ മറ്റുള്ളവര്‍ക്ക്. ഇനിയും കാത്ഥിരിക്കൂ.
ഹിന്ദുമതം ഫയങ്കര സ്വാതന്ത്യം എന്നൊക്കെ എപ്പോഴും ഉയര്‍ത്തി വിടുന്ന ബുദ്ധിജീവികള്‍ “ആര്‍ഷ ഭാരത ചരിത്രം “‘ ഒന്നു പഠിക്കൂ.
പഴയ ചാതുര്‍ വര്‍ണ്യ ആത്മാവ് ഇപ്പോഴും എവിട്റ്റെയൊക്കെയൊ അലഞ്ഞു നടപ്പുണ്ട്.
യേശുദാസ് എന്ന വ്യക്തിക്കുവേണ്ടി മാത്രം, കാലങ്ങളായി ആചരിക്കുന്ന ഒരു നിബന്തന എങ്ങനെ മാറ്റാന്‍ കഴിയും. എല്ലാവര്ക്കും എല്ലായിടത്തും ആരാധനാ നടത്താന്‍ കഴിമെങ്കില്‍, പിന്നെ എന്തിനു, പള്ളികളും, അമ്പലങ്ങളും, മതങ്ങളും, കൊടികളും........
ReplyDeleteആരാ പറഞ്ഞെ മുസ്‌ലീം പള്ളിയില്‍ അമുസ്ലീമിന് പ്രവേശനം ഇല്ലാ എന്ന്...? അംഗശുദ്ധി വേണം എന്നേ ഉള്ളൂ. അതിനുള്ള സൌകര്യം അവിടെ ഉണ്ട് താനും. കാലുകള്‍ വൃത്തിയായി കഴുകി ധൈര്യപൂര്‍വ്വം പ്രവേശിച്ചോളൂ ആരും തടുക്കില്ല.
ReplyDelete‘ഹിന്ദു മതത്തെ പോലെ ഇത്രയും വ്യക്തി സ്വാതന്ത്ര്യമുള്ള സനാതന മതം‘ ഹാ... ഹാ എന്തൊരു തമാശ. ഇന്ത്യന്‍ മതങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം എടുത്തു ഹിന്ദു മതത്തിനു ചാര്‍ത്താന്‍ കഴിയുന്നതെങ്ങനെയാണ്‍?
ReplyDeleteഅതെ ഒരു സോഷ്യല്‍ റിഫോര്‍മിസ്റ്റ് അതു പറഞ്ഞാല്‍ കൊള്ളാം. സ്വന്തം സൌകര്യം, അല്ലെങ്കില്‍ സ്വന്തപരമ്പരയുടെ താല്പര്യം സൌകര്യം അനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്നല്ലേ യേശുദാസു പറയുന്നുള്ളു. അല്ലാതെ ഹിന്ദു മതത്തിന്റെ അനാചാരങ്ങള്‍ക്കെതിരായി അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എനിക്കരിഞ്ഞുകൂടാ, ഉണ്ടെങ്കില്‍ പറയണേ. :)
സസ്നേഹം മാവേലികേരളം
ശ്രീ. യേശുദാസ് ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചപ്പോഴേ എതിര്‍പ്പ് പ്രകടിച്ച ആളുകള്‍ അദ്ദേഹം ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ നിര്‍ത്തലാക്കണമെന്ന് പറഞ്ഞാല്‍ എങ്ങിനെ പ്രതികരിക്കും. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം , അതില്‍ ഇടപെടരുത് എന്നല്ലേ പറയുക.
ReplyDeletepalakkattettan
വായിക്കാനും കമന്റെഴുതാനും മെനക്കെട്ടവര്‍ക്ക് നന്ദി.
ReplyDelete@:സത-അതെ, എല്ല മതത്തിലുമുണ്ട് അനാചാരങ്ങള്‍ ധാരാളം. അവരവരുടെ മതത്തിലെ അനാചാരങ്ങളെ അതേ മതസ്ഥര്‍ തന്നെ വേണം തിരുത്താന്‍.അപ്പോള്‍ മാത്രമേ അതൊരു സോഷ്യല്‍ റിഫോം എന്ന നിലയിലേയ്‌ക്കുയരുകയുള്ളു.അന്യമതസ്ഥര്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ മതതീവ്രവാതികളാകും.സംഗതി ജാതിയാണ്.തൊട്ടുകളിക്കാന്‍ സൂക്ഷിക്കണം.
@:ചിത്രകാരന്‍:ഇത്രയും കടും നിറങ്ങള്‍ ചാലിക്കേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്.മിതവാദമാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.കുടിയന്‍ മറുപടി പറഞ്ഞസ്ഥിതിക്ക് ഇനി അതിനെക്കുറിച്ചും പറയുന്നില്ല.യേശുദാസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ മറുപടി കൂട്ടുകാരനും പാലക്കാടേട്ടനും പറഞ്ഞിട്ടുണ്ട്.
@ശ്രീ:പൂര്‍ണ്ണ യോജിപ്പ് പ്രകടിപ്പിക്കുന്നു.മാന്യമായ വേഷം എന്നതിനപ്പുറം ഇത്തരം നിബന്ധനകള്‍ ഒട്ടും ആവശ്യമില്ല തന്നെ. കൃസ്‌ത്യന്‍ പള്ളിയില്‍ ധാരാളം കയറിയിട്ടുണ്ട്.പക്ഷേ കുര്‍ബ്ബാനസമയത്ത് കയറ്റുമോ എന്നു സംശയമാണ്.പിന്നെ മുസ്ലീം പള്ളിയില്‍ വനിതകള്‍ക്കു കയറാനാവുമോ, അറിയില്ല.
@:വികടശിരോമണി :ആ പോസ്‌റ്റ് കണ്ടു,അതിലെ ഗമണ്ടന്‍ ചര്‍ച്ചകളും......
@:ജോക്കര്‍ :എന്റെ സ്വന്തം അനുഭവം വച്ചാണ് ഞാന്‍ പറഞ്ഞത്.ഞാന്‍ വളരെക്കുറച്ചേ അമ്പലങ്ങളില്‍ പോയിട്ടുള്ളു.ആരും പോയേ പറ്റൂ എന്ന് നിര്‍ബന്ധിച്ചിട്ടില്ല.പ്രാര്‍ത്ഥിക്കണം വിളക്കുകൊളുത്തണം എന്ന് നിര്‍ബന്ധിച്ചിട്ടില്ല.ഈയടുത്ത ഇടയ്‌ക്കാണ് ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയത്.അത് സ്വയം തോന്നിയപ്പോള്‍ മാത്രം.
@:കോമിക്കോള :യേശുദാസിനെ വെറുതേ വിട്ടേക്കൂ.എന്റെ അഭിപ്രായം ഞാന്‍ എഴുതിയെന്നല്ലേയുള്ളു.പിന്നെ കാലങ്ങളായി ഉള്ള ആചാരങ്ങള്‍...നമ്മള്‍ ക്ഷേത്രപ്രവേശനവിളംബരവും മറ്റും നടത്തിയില്ലേ?അത് ഒരു വലിയ ശരിയായിരുന്നില്ലേ?ആചാരങ്ങള്‍ മനുഷ്യരുടെ നന്മയ്‌ക്കു വേണ്ടിയാകണം.ആചാരത്തിനു വേണ്ടി മാത്രമാകരുത്.
@:യൂസഫ് :നന്ദി.വനിതകള്‍ക്കും പ്രവേശിക്കാമോ?എങ്കില്‍ ഒന്നു പോയി നോക്കിക്കളയാം.
@ mkeralam:ജോക്കറിനും കോമിക്കോളയ്‌ക്കുമുള്ള മറുപടിയേ പറയാനുള്ളു.
@:കേരളദാസനുണ്ണി :പൂര്‍ണ്ണയോജിപ്പ്.
വീട്ടിലെ പുസ്‌തകഅലമാരിയില്‍ രാമായണവും ഭാഗവതവും ഭാരതവും ബൈബിളും കൊറാനും എല്ലാം അടുത്തടുത്ത് വച്ചിരുന്നു.എല്ലാ മതങ്ങളേയും സഹിഷ്‌ണുതയോടെത്തന്നെയാണ് കണ്ടിരുന്നത്. എന്നാല്‍ "ഒരാള്‍ എങ്ങിനെയാണെന്നേ 16008 വിവാഹം കഴിക്കുക" എന്ന ചോദ്യത്തിന് "ഒരാള്‍ എങ്ങനെയാണെന്നേ 5 അപ്പം കൊണ്ട് 5000 പേര്‍ക്കു കൊടുക്കുക " എന്നു അതേ നാണയത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. ചിത്രകാരന്റെ കമന്റാണ് ഇതെന്ന ഓര്‍മ്മിപ്പിച്ചത്.അസഹിഷ്‌ണുത മതതീവ്രവാദം വര്‍ദ്ധിപ്പിക്കുകയേ ഉള്ളു.
എല്ലാവർക്കും എല്ലാവിടെയും പ്രവേശനം വേണം, നമ്മുക്ക് ഇവിടെ തുടങ്ങാം.
ReplyDeleteകുറച്ചു പേർ വിചാരിച്ചാൽ ഒരു അനാചാരം സൃഷ്ടിക്കാം, ഒരു തലമുറ തന്നെ വേണ്ടി വരും അതു മാറ്റുവാൻ.
സ്ത്രികൾക്ക് ഭുരിഭാഗം മുസ്ലിം പള്ളികളിലും അമുസ്ലിങ്ങൾക്ക് മക്കയിലും മദീനയിലും പ്രവേശനവും ഇല്ല.
മൈത്രെയിയുടെ മിതവാദം ഇഷ്ടപ്പെട്ടു. എന്നാല്‍ സ്വന്തം മതം സംസ്കാരം എന്നിവ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ എത്രപേര്‍ ഉണ്ട്.
ReplyDelete