Wednesday, March 11, 2009

ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്‌

ഇന്നാണ്‌ ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്‌ കണ്ടത്‌.കുറച്ച്‌ എഴുത്ത്‌. പക്ഷേ ഉള്ളില്‍ തട്ടും വിധം എഴുതിയിരിക്കുന്നു.ഇനിയും വരും എന്ന്‌ വാക്കുമുണ്ട്‌.

മോഹന്‍ലാല്‍ എന്ന അതുല്യ നടനെക്കുറിച്ച്‌ ഏറെ പറഞ്ഞിരിക്കുന്നു, കേട്ടിരിക്കുന്നു. 'പക്ഷേ','കിരീടം','നാടോടിക്കാറ്റ ' ഇവയൊന്നും ഒരു മലയാളിക്കും മറക്കാനാവില്ലല്ലോ. എന്നാല്‍ ഇതിനൊക്കെ അപ്പുറം എനിക്കു ബഹുമാനം തോന്നിയിട്ടുള്ള മറ്റു ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

ഒന്നാമത്‌ പരിശ്രമശീലം തന്നെ.വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നൃത്തം പഠിച്ച്‌ അരങ്ങേറിയല്ലോ. പിന്നീടങ്ങോട്ട്‌ എന്തെല്ലാം കാര്യങ്ങള്‍,എത്ര അര്‍പ്പണബോധം.അവസാനമായി കേട്ടു, അദ്ദേഹം സോമയാഗത്തെക്കുറിച്ച്‌ പഠിച്ചുവെന്ന്‌.എല്ലാ തിരക്കിനിടയിലും ഇതൊക്കെ പഠിക്കുവാന്‍ താത്‌പര്യം കാണിക്കുന്നു.അങ്ങേയറ്റം അര്‍പ്പണബോധത്തോടെ വളരെ വേഗം പഠിക്കുന്നു,അതെല്ലാം കൃത്യമായി ഓര്‍മ്മ വയ്‌ക്കുന്നു.അത്ഭുതകരം.

ഇപ്പോള്‍ ബ്ലോഗിംഗ്‌.എന്നും കാലത്തിനൊപ്പം,അതു തന്നെയല്ലേ അദ്ദേഹത്തിന്റെ വിജയസൂത്രം?

ഇനി ഒരഭ്യര്‍ത്ഥനയാണ്‌.തമിഴ്‌ നാട്ടില്‍ MGR മന്റ്രവും ശിവാജി മന്റ്രവും രജനീ മന്റ്രവും മറ്റും ഉള്ളപ്പോഴും പ്രബുദ്ധരായ മലയാളികള്‍ ഇവിടെ ഫാന്‍സ്‌ അസ്സോസിയേഷനുകള്‍ രൂപീകരിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ അതുണ്ടെന്നു മാത്രവുമല്ല, സൂപ്പര്‍ സ്റ്റാര്‍ അസ്സോസിയേഷനുകള്‍ തമ്മില്‍ കടിപിടിയും ആയിരിക്കുന്നു!ഇതോ മലയാളിയുടെ പ്രബുദ്ധത?

താങ്കള്‍ക്കും ശ്രീ.മമ്മൂട്ടിക്കും ഒത്തൊരുമിച്ച്‌ ഇതൊന്നു നിര്‍ത്തിക്കൂടെ?തങ്ങളുടെ പേരില്‍ വഴക്കുകൂടുന്ന നിലയിലേക്ക്‌ സ്വയം താഴരുതെന്ന്‌ അവരെ ഉദ്‌ബോധിപ്പിച്ചുകൂടെ? ഇങ്ങനെയുള്ള പ്രസിദ്ധിയൊന്നും നിങ്ങള്‍ക്കാവശ്യമില്ലല്ലോ.

ഇനിയം ഉണ്ട്‌ ഏറെ എഴുതാന്‍.ഇനിയൊരിക്കലാവട്ടെ.

11 comments:

  1. തങ്ങളുടെ പേരില്‍ വഴക്കുകൂടുന്ന നിലയിലേക്ക്‌ സ്വയം താഴരുതെന്ന്‌ അവരെ ഉദ്‌ബോധിപ്പിച്ചുകൂടെ? ഇങ്ങനെയുള്ള പ്രസിദ്ധിയൊന്നും നിങ്ങള്‍ക്കാവശ്യമില്ലല്ലോ.

    ReplyDelete
  2. ലാല്‍ കുറേക്കാലം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നാണ് കേട്ടിരുന്നത്. അതെന്തൊക്കെ ആയാലും മമ്മൂക്കയും ലാലേട്ടനും എല്ലാം ബൂലോകത്തേയ്ക്ക് വരുന്നത് നല്ല കാര്യം തന്നെ, ചുരുങ്ങിയ പക്ഷം, മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയ്ക്കെങ്കിലും...

    ReplyDelete
  3. അതെ , മാറുന്ന കാലത്തിനൊപ്പം മാറാനുള്ള സന്മനസ് കാണിച്ച കിടിലം നടന്മാര്‍ക്ക് നന്ദി !! :D

    ReplyDelete
  4. പന്നന്‍ മമ്മൂട്ടിയേ പോലെ ഉള്ള ഒരാള്‍ അല്ല ലാലേട്ടന്‍. അദ്ദേഹത്തെ എനിക്കിഷ്ടപ്പെടാന്‍ കാരണം അഭിനയം മാത്രം അല്ല പേര്‍സണാലിറ്റി കൂടി ആണു. മമ്മൂണ്ണി ഒരു മത വര്‍ഗീയ വാധിയാണെന്നും എനിക്കു പലപ്പോളും തോന്നിയിട്ടുണ്ട്. തരം കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്കു പണിയുന്ന നടന്‍ ആണെന്നും കേട്ടിട്ടുണ്ട്.

    ReplyDelete
  5. മോഹന്‍ ലാല്‍ ബ്ലോഗ് തുടങ്ങിയെന്നു കേട്ടോടി പാഞ്ഞു വന്നതാ...വാര്‍ത്തയിലൊന്നും കണ്ടതേയില്ല..

    മലയാളത്തിന്റെ അതുല്യ നടനു എല്ലാ വിധ ആശംസകളും...

    ReplyDelete
  6. @ ശ്രീ, manikkuttan ,&Rare Rose: അതെ,മലയാളം ബ്ലോഗിംഗിനു ഒരു മുതല്‍ക്കൂട്ടാണത്‌.ഇനി മുഖ്യമന്ത്രി എന്നാണാവോ ബ്ലോഗുക!

    @വിന്‍സ്‌:ഇത്ര വേണ്ട,മോനേ വിന്‍സ്‌.ശ്രീ.മമ്മൂട്ടിയെ ഇഷ്ടപ്പെടാതിരിക്കാനും ശ്രീ.മോഹന്‍ലാലിനെ ഇഷ്ടപ്പെടാനും താങ്കള്‍ക്ക്‌ അവകാശമുണ്ട . പക്ഷേ പ്രതിപക്ഷ ബഹുമാനം വേണം.അല്‌പ്പം സഹിഷ്‌ണുതയും."പോടീ പന്ന പുല്ലേ " എന്നെന്നെ വിളിക്കില്ലല്ലോ അല്ലേ? :).തമാശയാണേ.

    ReplyDelete
  7. മമ്മൂട്ടിയോട് എനിക്കിച്ചിരി പ്രതിപക്ഷ ബഹുമാനം കുറവാണു. :)

    ReplyDelete
  8. മൈത്രെയിക്ക് ഒരു ഫാന്‍സ്‌ ക്ലബ്‌ ഉണ്ടാക്കിയാലോ എന്നൊരു തോന്നല്‍...

    ReplyDelete
  9. ആക്കല്ലേ മാഷേ.......താങ്കളുടെ ബ്ലോഗ്‌ കാണാനാകുന്നില്ലല്ലോ.........

    ReplyDelete
  10. Today's news! ഫാന്‍സ്‌ അസ്സോസിയേഷനുകള്‍ തമ്മില്‍ സംഘട്ടനം പൊഴിയൂരില്‍.....മരണം വരെ ആയി......... ഹായ്‌ ........എത്ര അഭിമാനകരം......കേരളം വളരുന്നു.....

    ReplyDelete
  11. When a woman tells my ego that I am boring, I will start a fans association of a million non-existent or semi-existent females who will vouch for the fact that they did not have enough or me last night... lolol...

    ReplyDelete