പാർവ്വതി ഓമനക്കുട്ടൻ ലോകസുന്ദരിപ്പട്ടത്തിന്റെ അവസാന റൗണ്ടിൽ,5 പേരിലൊരാളായി എത്തിയിരിക്കുന്നു എന്ന ചൂടൻ വാർത്ത ചാനലുകളിൽ വന്നു കൊണ്ടിരിക്കുന്നു.നല്ല കാര്യം.മലയാളം സംസാരിക്കുന്ന ഒരു ലോകസുന്ദരി ഉണ്ടാവട്ടെ!
സൗന്‌ദര്യ മത്സരങ്ങൾ ഒരിക്കലും ആകർഷിച്ചിട്ടില്ല.എന്നാലും ശുദ്ധ മലയാളം സംസാരിക്കുന്ന ഒരു ലോകസുന്ദരി,അഭിമാനം തന്നെ!
എഴുതിത്തീർന്നപ്പോഴെക്കും പാർവ്വതി രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വന്നു!സാരമില്ല,അഭിനന്ദനങ്ങൾ പാർവ്വതിക്കുട്ടി!
"കുരച്ച് കുരച്ചല്ലാതെ" നന്നായിത്തന്നെയാണ് താങ്കൾ മലയാളം പറയുന്നത്.അതാണ് ഏറ്റവും ആഹ്ലാദകരം.
Saturday, December 13, 2008
Subscribe to:
Post Comments (Atom)
അതുകൊണ്ട് തന്നെയാൺ കൂടുതലായൊരു സന്തോഷം എനിയ്ക്കും തോന്നിയത്
ReplyDeleteഅതെ മലയാളിയും പിന്നെ ഒരു മത്സരം എന്നരീതിയിലും അഭിനന്ദനങ്ങള്‍..!
ReplyDeleteഎന്നാലും ലവള്‍ എന്റെ പെങ്ങളായിരുന്നെങ്കില്‍ എനിക്ക് ഒട്ടും അഭിമാനം തോന്നില്ലായിരുന്നു. കാരണം തുണിയഴിച്ച് കാണിച്ചുള്ള അഭിമാനം വേണ്ടേ
സത്യം...സൗന്ദര്യമത്സരത്തിലെ ശരീരപ്രദർശനവും ചേഷ്ടകളും അറപ്പ് മാത്രമേ ഉളവാക്കൂ.ആ മത്സരം ഒരിക്കലും ആസ്വദിക്കാനാവാത്തതും അതുകൊണ്ടു തന്നെ.എങ്കിലും ഇത്തരം മത്സരങ്ങൾ ഇഷ്ടപ്പെടുന്നവരും എത്രയോ ഉണ്ടാവുമല്ലോ.നമുക്കവരെ ഓർക്കാം.
ReplyDeleteഈശ്വരാ, ഇവിടെ ഞാന്‍ മത്രേ ഉള്ളോ അച്ഛന്റേയും അമയുടേയും കണ്ണു വെട്ടിച്ച് ആ ശരീര പ്രദര്‍ശനം കണ്ടതായിട്ട്? സ്ത്രീ സൌന്ദര്യം എവിടേയും സ്വീകാര്യമാണ്. നഗ്നത ഇഷ്ട്ടമല്ല..ഞാന്‍ നോക്കാറില്ല..എനിക്കു വെറുപ്പാണ് എന്നൊക്കെ പറയുന്നത് ആത്മാര്‍ത്ഥത എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത പകല്‍ മാന്യരാണ്. ആശാസ്യമല്ലേല്ലും ആനന്ദകരമാണ്. ആരും നിര്‍ബന്ധിച്ചിട്ടൊന്നുമല്ലല്ലോ അവര്‍ ചെയ്യുന്നേ? അപ്പോള്‍ കാണുന്നതിലും കുഴപ്പമില്ല.
ReplyDeleteകുഞ്ഞന്‍ ചേട്ടന്റെ കമന്റ് ആണ് പറയാന്‍ വന്നത്.
ReplyDeletesmart എന്ന് അവകാശപ്പെടുന്ന Ranjini Haridas കണ്ടു പഠിക്കട്ടെ .
ReplyDelete