പൊളിട്രിക്‌സ് എന്ന ടി.വി. പരിപാടിയിലെ പ്രസംഗ ക്ലിപ്പിംഗ്‌സ് ആണ് ഇതെഴുതുവാന്‍ പ്രേരകമായത്. വേദിയും സന്ദര്‍ഭവുമൊന്നുമറിഞ്ഞുകൂടാ. പക്ഷേ കേട്ടഭാഗങ്ങള്‍ വച്ച് ഒരു വനിത എന്ന നിലയില്‍ പ്രതികരിക്കണമെന്നു തോന്നി.
ഒരു കോണ്‍ഗ്രസ്സുകാരന് കമ്മ്യൂണിസ്‌റ്റുകാരെ കളിയാക്കുവാനും തിരിച്ചും സ്വാതന്ത്രമുണ്ട്. പക്ഷേ അതിനായി ഉദാഹരിച്ചതെല്ലാം വാസ്‌തവത്തില്‍ സ്‌ത്രീകളെ അവമാനിക്കലായിരുന്നു.
ഒരു വനിതാസഖാവിനു ഗര്‍ഭമുണ്ടായെന്നും ലോക്കല്‍ കമ്മിറ്റിയിലും സ്‌റ്റേറ്റ് കമ്മിറ്റിയിലും വച്ചുവെന്നും മറ്റും മറ്റും ആദ്യം..... തീര്‍ന്നില്ല ,രാത്രിയില്‍ പ്രകാശ് കാരാട്ട് ബൃന്ദാ കാരാട്ടിന്റെ തുടയ്‌ക്കൊരു തട്ടു കൊടുത്ത് എണീപ്പിച്ചാല്‍ അവയിലബിള്‍ പോളിറ്റ് ബ്യൂറോ ആയി.........
കളിയാക്കലിനു വിഷയീഭവിപ്പിക്കാന്‍ മറ്റൊരു ഉദാഹരണവും കിട്ടിയില്ലേ അദ്ദേഹത്തിന് ?ഇതുകേട്ടു മിണ്ടാതിരിക്കുന്ന മാന്യവനിതകളുടെ ക്ലിപ്പിംഗ്‌സാണ് കൂടുതല്‍ അലോസരമുണ്ടാക്കിയത്. എന്തേ പ്രതികരിച്ചില്ല, എന്തേ മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ല.
കോണ്‍ഗ്രസ്സുകാരനോ, കമ്മ്യൂണിസ്‌റ്റുകാരനോ ആരോ ആകട്ടെ, വനിതകളെ അപമാനിക്കുന്ന തരം താണ ഉദാഹരണപ്രയോഗങ്ങള്‍ നിര്‍ത്തിയേ മതിയാകൂ. ആരോഗ്യപരമായി ആര്‍ക്കും ആരേയും കളിയാക്കാം. പക്ഷേ കയ്യടി കിട്ടാന്‍ വേണ്ടി ഗര്‍ഭവും കിടക്കറയുമെന്നും വിഷയമാക്കേണ്ടതില്ല.
ലളിതാസഹസ്രനാമം അനര്‍ഗ്ഗളമായി, സ്‌ഫുടതയോടെ ശ്രീകോവിലിലെ ദേവിക്കു മുന്‍പില്‍ ചൊല്ലുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇത്ര തരം താണതെന്തേ?
ആരുമല്ലാത്ത ആരോ ഒരാളായ, കേരളത്തിലെ അനേകം സാധാരണക്കാരികളിലൊരാളായ ഞാന്‍ ആവശ്യപ്പെടുന്നു, ആ പ്രയോഗങ്ങള്‍ ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിന്‍വലിക്കണം. ഇനി ഇതാവര്‍ത്തിക്കയുമരുത്. ഞങ്ങള്‍ വനിതകളെ വെറുതേ വിട്ടേക്കൂ......
Subscribe to:
Post Comments (Atom)
ആരോഗ്യപരമായി ആര്‍ക്കും ആരേയും കളിയാക്കാം. പക്ഷേ കയ്യടി കിട്ടാന്‍ വേണ്ടി ഗര്‍ഭവും കിടക്കറയുമെന്നും വിഷയമാക്കേണ്ടതില്ല.
ReplyDelete:)
ReplyDeleteഇത് തന്നെയാണ് പ്രശ്നം. പോസ്റ്റില്‍ പറഞ്ഞത് പോലെ ആ വേദിയില്‍ ഇരുന്ന വനിതകള്‍ പ്രതികരിക്കേണ്ടിയിരുന്നു. അല്ലാത്തിടത്തോളം കാലം ഇത് പോലെയുള്ള വില കുറഞ്ഞ ഉദാഹരണങ്ങള്‍ ഇനിയും കേള്‍ക്കേണ്ടി വരും.
ReplyDeleteഈ തമാശ (വനിതാസഖാവിന്റെ ഗര്‍ഭം) രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ‘തമാശ’യല്ല.. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞുള്ള ശരിക്കുള്ള രൂപം ‘ലാവ്‌ലിന്‍’ നാളുകളില്‍ നമ്മുടെ ചില പത്രങ്ങളില്‍ വന്നിട്ടുണ്ടന്നാണ് ഓര്‍മ്മ
ReplyDeleteഅപ്പൊ പ്രധാന പരാമര്‍ശം കേട്ടില്ലേ?ഇതാ:
ReplyDeleteപിണറായിയും മദനിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളല്ലേ എന്ന നിലയല്ലേ. ഇനി സൂഫിയാ മദനിയിലാണോ പിണറായിയുടെ കണ്ണ് എന്ന് ആര്‍ക്കറിയാം..
ഇവനെയൊക്കെ എന്തുവേണം. ഈ പരനാറിയെ ശ്രീ എന്ന് എപ്പോഴും ചേര്‍ത്ത് എഴുതിയതുതന്നെ ഒരു അനാവശ്യമായിപ്പോയി.
അവശ്യം വേണ്ട പ്രതികരണം.
ReplyDeleteഒരോരുത്തന്റെയും ഭാഷ അവനവന്റെതന്നെ സംസ്കാരത്തിന്റെ ഭാഗമാണ്.
ഉണ്ണിത്താനെപ്പോലെ ഒരു രാഷ്ട്രീയക്കാരന്റെ നാക്കിൽനിന്നും ഇതും ഇതിൽക്കൂടുതലും വരാം. പ്രതിഷേധാർഹം തന്നെ.
“ആരുമല്ലാത്ത ആരോ ഒരാളായ, കേരളത്തിലെ അനേകം സാധാരണക്കാരികളിലൊരാളായ ഞാന്‍ ആവശ്യപ്പെടുന്നു, ആ പ്രയോഗങ്ങള്‍ ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിന്‍വലിക്കണം. ഇനി ഇതാവര്‍ത്തിക്കയുമരുത്. ഉദാഹരണങ്ങളൊക്കെ ആണുങ്ങളെ വച്ചു മതി, വനിതകളെ വെറുതേ വിട്ടേക്കൂ..“
മൈത്രേയി ഇപ്പറഞ്ഞതിനർഥം, ആണുങ്ങളെ എന്തും പറഞ്ഞോട്ടെ എന്നല്ലേ. അതിന് ആരുമല്ലാത്ത ആരോ ഒരാളായ, കേരളത്തിലെ അനേകം സാധാരണക്കാരിലൊരാളായ ഞാന്‍ ആവശ്യപ്പെടുന്നു, ആ പ്രയോഗം മൈത്രേയി പിന്‍വലിക്കണം.
അവിചാരിതമായിട്ടാണെങ്കിലും ഈ പോസ്റ്റ് വായിച്ചു കൊണ്ടിരിക്കുമ്പോളാണു ടി.വി യിലെ വാര്‍ത്ത: രാജ്‌മോഹന്‍ ഉണ്ണീത്താനെ അനാശാസ്യ പ്രവര്‍ത്തനത്തിനു ഒരു യുവതിയോടൊപ്പം മലപ്പുറത്തെ ഒരു വീട്ടില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം തടഞ്ഞു വക്കുകയും, പിന്നീട് പോലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു.ചാനലില്‍ അതിന്റെ ക്ലിപ്പിംഗുകള്‍ വന്നുകൊണ്ടിരിക്കുന്നു..
ReplyDeleteഇവനാണു ആദര്‍ശം പ്രസംഗിക്കുന്നത്...!ഇവനൊക്കെയാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കാന്‍ നടക്കുന്നത് !
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിടിയില്‍......ഈ ലിങ്ക് വായിക്കൂ
ReplyDeleteഈ ചെറ്റയെയൊക്കെ നന്നാക്കാന്‍ നോക്കുന്ന നേരം കൊണ്ട് മറ്റെന്തെങ്കിലും ഗുണമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുന്നതല്ലേ വിവേകം? ഇവനെപ്പോലെയുള്ളവരെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ മുന്നോട്ടുവരുകയാണ് വേണ്ടത്. അല്ലാതെ സദ്‌ബുദ്ധി ഉപദേശിക്കലല്ല മൈത്രേയി.
ReplyDeleteഎന്തായാലും പോസ്റ്റിനു നന്ദി. അഭിവാദ്യങ്ങളോടെ
ദൈവമേ, കീബോര്‍ഡില്‍ ഗുളികനിരുന്ന സമയാത്താണെന്നു തോന്നുന്നു ഈ പോസ്‌റ്റിടാന്‍ തോന്നിയത്. രാവിലെ ന്യൂസ് കേട്ടു ഞെട്ടിപ്പോയി. എപ്പോഴും ചാനലുകളിലും വാര്‍ത്തകളിലും നിറയുന്ന ഇയാള്‍ പൊതുജനത്തിന് എത്ര വില കൊടുത്തിട്ടുണ്ട് ?എന്തും ആകാം എന്ന രാഷ്ട്രീയക്കാരന്റെ ഹുങ്ക് പൊതുജനം വിചാരിച്ചാലേ മാറ്റാനൊക്കൂ. മഞ്ചേരിക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇപ്പോഴത്തെ രീതിയായ 'ഇതിലൊക്കെ നമുക്കെന്തു കാര്യം' എന്ന് കണ്ണുമടച്ചങ്ങു പോകാന്‍ അവര്‍ കൂട്ടാക്കിയില്ലല്ലോ.
ReplyDeleteഇദ്ദേഹത്തിനു പകരം ഇയാള്‍ എന്നു പറഞ്ഞത് മനഃപൂര്‍വ്വം തന്നെയാണ്. പൊതുജനം വളഞ്ഞിട്ടുപിടിച്ച സ്ഥിതിക്ക് ഇനി തെറ്റു ചെയ്‌തോ എന്നറിയാന്‍ കേസ് വിധി പറയാന്‍ കാത്തിരിക്കേണ്ടതില്ലല്ലോ. ലോഡ്‌ജോ മറ്റോ ആയിരുന്നെങ്കില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെങ്കിലോ എന്നു സംശയാനുകൂല്യമെങ്കിലും നല്‍കാമായിരുന്നു.
രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ഷാനിമോള്‍ ഉസ്‌മാനും പ്രതികരിച്ചു, നന്നായി. വന്‍തോക്കുകളൊന്നും കമാന്നു മിണ്ടിക്കണ്ടില്ല ഇതുവരെ. ആലോചിച്ചു പ്രതികരിക്കുമായിരിക്കും.
@കുഞ്ചുമ്മാന്‍, മനോജ്, തെക്കേടന്‍, സുനില്‍കൃഷ്‌ണന്‍ -വായിച്ചതിനും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയതിനും നന്ദി.
@ ജീവി: ശരിയാണ്, അതു വിട്ടു പോയി. എന്തായാലും താങ്കള്‍ എഴുതിയ സ്ഥിതിക്ക് ഇനി ഞാന്‍ ചേര്‍ക്കുന്നില്ല. മഞ്ഞപ്പിത്തമുള്ളവന് ........അയാളുടെ സംസ്‌കാരം അയാള്‍ കാണിച്ചു....
@ഉറുമ്പ്: ഇതാ പിന്‍വലിച്ചിരിക്കുന്നു മാഷേ....ക്ഷമീര്.......
@രാജീവന്‍: വളരെ ശരിയാണ്. ഇത് വെറും unproductive excercise ആണെന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി. ആ തോന്നല്‍ വന്നപ്പോള്‍ പഴയ കുറെ പോസ്‌റ്റുകള്‍ ഡിലീറ്റും ചെയ്‌തു. ഇപ്പോള്‍ എന്തോ , പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് അതും കേട്ടുകൊണ്ട് പ്രതികരിക്കാതിരുന്ന വനിതാരത്‌നങ്ങളെ കണ്ടപ്പോള്‍.....
അയ്യയ്യോ.... കമന്റ് പോസ്‌റ്റിനെക്കാള്‍ വലുതായി . കലികാലം.....
കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല മഞ്ചേരിയിലും കിട്ടും
ReplyDeleteഅഭിവാദ്യങ്ങളോടെ
ന്‍റെ മൈത്രെയീ... എന്റെ ബ്ലോഗിന്റെ പേര് ഞാന്‍ മൈത്രെയിയുടെ ബ്ലോഗിന് വിട്ടു തരുന്നു. ഇതല്ലേ ഒറിജിനല്‍ 'കരിനാക്ക്'..!!!
ReplyDeleteരാജ് മോഹനു പണികിട്ടി.
ReplyDeleteഇങ്ങനെ അറം പറ്റണ പോസ്റ്റെഴുതല്ലെ......
നല്ല ബെസ്റ്റ് ചെറ്റ :)
ReplyDeleteനേരത്തേ മറുപടിക്കമന്റില്‍ ചിലതു വിട്ടുപോയി.
ReplyDeleteഅയാളുടെ ഭാര്യെയേയും മക്കളെയുമോര്‍ത്ത് ഞാന്‍ വേദനിക്കുന്നു. ഈ അപമാനഭാരം താങ്ങാനുള്ള മനഃക്കരുത്ത് അവര്‍ക്കു ലഭിക്കട്ടെ. മാദ്ധ്യമങ്ങള്‍ അവരെ വേട്ടയാടാതിരിക്കട്ടെ. ഒരു കുടുംബത്തിനും ഈ ദുര്‍ഗ്ഗതി വരാതെയുമിരിക്കട്ടെ.ഒരുത്തന്‍ പാപകര്‍മ്മം ചെയ്‌തീടിലതിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടീടും.....എന്നു കവി പാടിയത് ലോകം കണ്ടതുകൊണ്ടാണല്ലോ....എന്തു ചെയ്യാന്‍ .....സുകൃതക്ഷയം......അവശ്യമനുഭോക്തവ്യം......
ആ യുവതിയുടെ വീട്ടുകാരെയോര്‍ത്തും ദുഃഖിക്കുന്നു. അവരുടെ അറിവോടെയായിരിക്കില്ല ഇതെന്നു നമുക്കു കരുതാം.
ഇതുപോലുള്ള നേതാക്കന്‍മാരെ സഹിക്കേണ്ടി വരുന്ന നമ്മുടേയും , താങ്ങേണ്ടി വരുന്ന കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റേയും ഗതികേടിനോട് നമുക്ക് സഹതപിക്കാം. ഇത് നടാടെയാവില്ല. അവര്‍ക്കെല്ലാവര്‍ക്കുമറിയാമായിരിക്കും. എന്നിട്ടും ചുമന്നു നടന്നതിന് കിട്ടിയ ശിക്ഷ. കോണ്‍ഗ്രസ്സിലെ പുതുരക്തം തെറ്റുകള്‍ തിരുത്തി മുന്നേറുമെന്നു പ്രതീക്ഷിക്കാം.
@ഹരീഷ്: അതെ, പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ....
@ കിരണ്‍സ്: ആ പദങ്ങളെ അപമാനിക്കല്ലേ മാഷേ.....
@ ശ്രദ്ധേയന്‍ : 'കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ, കരിവൊള്ളോന്‍ കോപിച്ചൊരാജ്ഞ നല്‍കി....' ചങ്ങമ്പുഴ പണ്ടേ പാടിയതല്ലേ....പക്ഷേ എനിക്കു കരിനാക്കില്ല കേട്ടോ.......
@ആര്‍ദ്ര:അയ്യയ്യോ.......മുദ്രകളൊന്നും ചാര്‍ത്തിത്തരല്ലേ പൊന്നു മോളേ......ഈ പാവം ഒന്നു ജീവിച്ചു പൊയ്‌ക്കോട്ടെ.. :(
സ്വന്തം നേതാവായ മുരളീധരനേക്കുറിച്ച് ഇതിലും അഭാസകരമായതാണിദ്ദേഹം പറഞ്ഞിട്ടുള്ളത്. അപ്പോള്‍ പിന്നെ രാഷ്ട്രീയ എതിരളികളായ കമ്യൂണിസ്റ്റുകാരേക്കുറിച്ച് പറയുന്നതില്‍ അത്ഭുതമില്ല.
ReplyDeleteവളര്‍ന്നു വന്ന സംസ്കാരം പൊതു വേദിയില്‍ പ്രകടിപ്പിക്കുന്നു. സ്ത്രീകള്‍ കൈകാര്യം ചെയ്തലൊന്നും ഇത് മാറുമെന്ന് തോന്നുന്നില്ല. അടി കിട്ടുന്ന ഭാഗം തടവി നടന്നു പോകും. അടുത്ത കവലയില്‍ മനസിനുള്ളിലുള്ളതു മുഴുവന്‍ പറയും.
ithokke kurachu naal kazhiyumpol nammal marakkum...pinneyum ivaneyokke thaangi nadakkum.. enthaayaalum chechiyude naavinte sakthiye...
ReplyDeleteRajmohan is notorious, or to say firebrand for his this kind of so called speechs during election. But Pootane Chetti Chatichaal Chettiye Deivam Chathikkum (original pottanmar sadharana janam anennu ariyanjittalla..) athra thanne
ReplyDeleteമുരളിയുടെ കൂട്ടിക്കൊടുപ്പുകാരനായി നടന്നിരുന്ന ഒരാളില് നിന്ന് ഇതില് കൂടുതലൊന്നും പ്രതീക്ഷിക്കന് വയ്യല്ലൊ.
ReplyDeleteഇപ്പോള്‍ ദൈവം അപ്പോഴപ്പോള്‍ എന്നാ വെറും പറച്ചില്‍ ഇവിടെ ശരിയായിരിക്കുന്നു.!!.
ReplyDeleteഇന്ന് ഉണ്ണിത്താനെ ഒരു സേവാദള്‍ പ്രവര്തകയോടൊപ്പം നാട്ടുകാര്‍ കയ്യോടെ പിടിച്ചിരിക്കുന്നു, മഞ്ചേരിയില്‍, അനാശാസ്യത്തിന്. നാട്ടുകാര്‍ നന്നായി പെരുമാറിയിട്ടുണ്ട് എന്നാണു വിവരം.
പകല്‍ മാന്യന്റെ സുവിശേഷപ്രസങ്ങത്ത്തിനു കിട്ടിയ പാരിതോഷികം. എന്തൊരു കാപട്യം, ഒരാളുടെ പെരുമാറ്റത്തില്‍ നിന്ന് സംസാരത്തില്‍ നിനന്നു അറിയാം അയാളുടെ സംസ്കാരം എന്നത് എത്രയോ ശരി.
@ കാളിദാസന്‍, മൂലന്‍, ബിജു. കമന്റിയതിന് നന്ദി....
ReplyDelete@ നിസ്സഹായന്‍. അത്ര കടത്തി പറയാതെ മാഷേ..... പിന്നെ, നമ്മള്‍ ആരുടേയും വ്യക്താക്കളാകണ്ട. ആയാല്‍ ബുദ്ധിയും കോമണ്‍സെന്‍സും പണയപ്പെടുത്തേണ്ടി വരും. പാര്‍ട്ടി ഏതുമാകട്ടെ...തെറ്റു തെറ്റു തന്നെ.
whats wrong with mr: Rajmohan unnithan ?
ReplyDeletesex is not a crime even in IPC
കരിസ്മേ, മൈത്രേയീ,
ReplyDeleteഈയുള്ളവന്‍ സദാചാരത്തിന്റെ കാവല്‍ഭടനൊന്നുമല്ല. അതുകൊണ്ടു തന്നെ മാനുഷിക ദൌര്‍ബ്ബല്യങ്ങളെ മാനിക്കുകയും ചെയ്യുന്നു. പക്ഷേ സര്‍വ്വമൂല്യച്യുതികളുടെയും അധഃപതനത്തിന്റെയും ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റുകളില്‍ മാത്രം ആരോപിക്കുകയും അവര്‍ മൂലം മാത്രം ഇവിടെ എന്തൊക്കെയോ തകര്‍ന്നു വീഴുകയും ചെയ്യുന്നു എന്ന് സംഘവിലാപം ഉയരുന്നതു കൊണ്ട് മാത്രം അല്പം കടത്തി പറഞ്ഞതാണ്.
@കരിസ്‌മ: എന്റെ പോസ്‌റ്റ് വായിക്കൂ മാഷേ. അതു സ്‌ത്രീകളെ അധിക്ഷേപിച്ച പ്രസംഗത്തെക്കുറിച്ചായിരുന്നു. ആ പോസ്‌റ്റും അറസ്‌റ്റും ഒക്കെ ഏകദേശം ഒന്നിച്ചായിപ്പോയതുകൊണ്ട് മാത്രം ആ സംഭവം ഇതിലേക്കു വലിച്ചിഴയ്‌ക്കപ്പെട്ടു. ജനനേതാക്കള്‍ പ്രസംഗിക്കേണ്ടത് ഇങ്ങനെയൊക്കെയാണോ ? താങ്കള്‍ പറയൂ. ആ പ്രസംഗത്തിലെ ഒരു ഭാഗം ഞാന്‍ വിട്ടുപോയത് ജീവി എഴുതിയിട്ടുമുണ്ട്. അതു കൂടി വായിച്ചിട്ട് അതിനെക്കുറിച്ച് അഭിപ്രായം പറയൂ.
ReplyDelete@നിസ്സഹായന്‍: താങകളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു.
ഉണ്ണിത്താന്‍ നന്നാവാനുദ്ദേശിച്ചിട്ടില്ല എന്ന് ഇന്നലെ വൈകീട്ട് അയാള്‍ ഇന്ത്യാവിഷനോട് ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത് കെട്ടപ്പോള്‍ മനസ്സിലായി.
ReplyDeleteഇന്ത്യാവിഷന്‍ ന്യൂസ് റീഡറുടെ ചോദ്യം:“താങ്കള്‍ക്കെതിരെ നടപടി വേണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടതിനെപറ്റി എന്താണ് അഭിപ്രായം?”
ഉണ്ണിത്താന്‍ : “ഷാനിമോള്‍ ഉസ്മാന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും ഞാനിവിടെ പറയാനുദ്ദേശിക്കുന്നില്ല” !!!
ഇവനു കിട്ടിയതു പോര എന്നാണു തോന്നുന്നത്
This comment has been removed by a blog administrator.
ReplyDeleteഏതായാലും ഉണ്ണിത്താന്റെ ഇമേജ് പോയി കിട്ടി,... പുതുവർഷം കേരളത്തിൽ വരുന്നത്,ഇത്തരത്തിലുള്ളവന്മാരെ പുഛിച്ചു കൊണ്ടാവട്ടെ,....പോസ്റ്റ് തീർത്തും സമകാലികം,.....
ReplyDeleteVisited and read your point...
ReplyDeletemerry X-mas