ചന്ദ്രനുദിച്ചുപൊങ്ങാനവസരം കൊടുത്ത് സൂര്യദേവന്‍ പിന്‍വാങ്ങിത്തുടങ്ങിയ ഒരു സായംസന്ധ്യ. നല്ല മലയാളവും ആംഗലേയവും ഒരുപോലെ അനായാസമായി കൈകാര്യം ചെയ്യുന്ന സ്വാമി അമൃതാനന്ദപുരിയുടെ അമൃതവര്‍ഷം എന്ന ഗംഭീരപ്രഭാഷണം ചാനലില്‍. ദൈവികതയും ആത്മീയതയും ഇല്ലാത്തതല്ല, അതുള്ളിടത്തേക്ക് നമ്മള്‍ പോകാത്തതാണ് യഥാര്‍ത്ഥപ്രശ്‌നമെന്ന് സ്വാമി സരസമായ ഉദാഹരണത്തിലൂടെ ഉള്ളില്‍ത്തട്ടും വിധം പറഞ്ഞുവച്ചു. ആത്മീയപ്രഭാഷണം കഴിഞ്ഞു, മനസ്സ് അതിലെവിടെയോ ഉടക്കിക്കിടക്കുമ്പോള്‍ അതാ വരുന്നു അടുത്ത പ്രോഗ്രാം. ലഷ്‌മീറോയി, റീമാ കല്ലിങ്കല്‍ തുടങ്ങിയവരുടെ ഇടിവെട്ട് സിനിമാ ഉഡാന്‍സുകള്‍. ആത്മീയം, ലൗകീകം എല്ലാം അരക്കഴഞ്ച് വീതം....... മനസ്സു പറഞ്ഞു......ഇതാണ് ജീവിതം...
മലബാര്‍ ഗോള്‍ഡ് ഷോറൂമിന്റേയും ചാരിറ്റബിള്‍ ട്രസ്‌റ്റിന്റേയും ഉദ്‌ഘാടനം അനന്തപുരിയില്‍. ഉദ്‌ഘാടനവും ആദ്യവിതരണവും സ്വീകരിക്കലുമൊക്കെയായി സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക ,മീഡിയ , ബിസിനസ്സ് മേഖലയിലുള്ളവരോ അവരുടെ ബന്ധുജനങ്ങളോ ആയി പലരുടേയും സാന്നിദ്ധ്യം. മോഹന്‍ലാലിനൊപ്പം സ്വാമി സൂഷ്‌മാനന്ദ, സര്‍വ്വശ്രീ വി.ശിവന്‍കുട്ടി(സി.പി.എം)., പി.രാമചന്ദ്രന്‍പിള്ള(സി.പി,ഐ), എന്‍.എസ്.എസ് താലൂക്കു യൂണിയന്‍ സെക്രട്ടറി.............. ഹോ, ഈ ഫങ്ക്‌ഷന്റെ ഈവന്റ് മാനേജ്‌മെന്റ് ആരായാലും നമിക്കുന്നു.....എന്തൊരു പെര്‍ഫെക്ട് ബ്ലെന്‍ഡ്......മഞ്ഞലോഹവും കമ്മ്യൂണിസവും ആത്മീയതയും ജാതിയും സാംസ്‌കാരികവും ബിസിനസ്സും എല്ലാം ചേരുംപടി ചേര്‍ത്ത് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു തന്നത് കേരളത്തിന്റെ ഇപ്പോഴത്തെ പള്‍സ് അല്ലാതെ മറ്റെന്താണ്.
അതെ ഇതാണ് ജീവിതം.......ജീവിക്കാന്‍ പഠിച്ച മിടുക്കരുടെ ജീവിതം......എന്തും എന്തിനോടും ചേരും...ഒന്നിനോടും പാടില്ല അയിത്തം, മനസ്സിന്റെ ജാലകം തുറന്നു തന്നെ വേണം....
പക്ഷേ ഒരു സംശയം........കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെന്നിരിക്കെ എന്തിനാണാവോ ഡോ.മനോജ് പാര്‍ട്ടി വിട്ടത്........
Monday, January 18, 2010
Subscribe to:
Post Comments (Atom)
ജീവിതം എന്നാല്‍ ആത്മീയം, ആര്‍ഭാടം, ലൗകികം എല്ലാം അരക്കഴഞ്ചുവീതം വേണ്ടും വണ്ണം ചേര്‍ക്കലല്ലേ.....ഒന്നിനോടും , ആരോടും പാടില്ല അയിത്തം......
ReplyDeleteഡോ: മനോജ് പാര്‍ട്ടിവിട്ടതെന്തിനെന്നോ.. അതൊരു ഗിമിക്കല്ലേ മാഷേ വരുന്ന ഇലക്ഷനില്‍ യു.ഡി.എഫ് കെയര്‍ ഓഫ്ഫിലൊരു എം.എല്‍.എ സ്ഥാനം അടിച്ചു മാറ്റാന്‍ അല്ലാതെന്തിനാ , തെറ്റു തിരിത്തല്‍ രേഖയില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത്, പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവര്‍ മത, ജാതി സംഘടനകളുടെ പൊതുപരിപ്പാടികളിലോ മറ്റു മതകാര്യങ്ങളിലോ പങ്കെടുക്കരുതെന്ന്, സത്യത്തില്‍ പാര്‍ട്ടിയുടെ ഒരു ഭാരവഹിത്വം വഹിക്കാത്ത മനോജിനത് ബാധകമല്ല, ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അബ്ദുല്ല കുട്ടിയെ പോലെ ഒരു എം.എല്‍.എ സ്ഥാനം അടിച്ചുമാറ്റാനാണന്ന് മനസ്സിലായല്ലോ
ReplyDelete@ വിചാരം:ആയിരിക്കും. ഒരു പ്രസ്ഥാനത്തിന്റെ ബാക്കിംഗ് ഇല്ലെങ്കില്‍ എത്ര വലിയ ആളും ഒന്നുമാവില്ല.സര്‍വ്വശ്രീ.കെ.കരുണാകരനും കെ.മുരളീധരനും അതു തെളിയിച്ചിതാണല്ലോ.ശ്രീമതി.ഗൗരിയമ്മയും ശ്രീ.എം.വി.രാഘവനും കഷ്ടിച്ചു പിടിച്ചുനില്‍ക്കുന്നുവെന്നു പറയാം. സര്‍വ്വശ്രീ.ചെറിയാന്‍ ഫിലിപ്പും അബ്ദുള്ളക്കുട്ടിയും അപ്പുറം ചെന്നതും സ്ഥാനമാനങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായി. അതായിരിക്കും മറ്റുള്ളവര്‍ക്കും പ്രചോദനം.കൂടുതല്‍ ബെനഫിറ്റ്‌സിനായി, കരിയര്‍ ഉയര്‍ച്ചയ്‌ക്കായി ജോലിയുള്ളവര്‍ കമ്പനികള്‍ മാറുന്നില്ലേ, അതുപോലെ.ഇപ്പോള്‍ രാഷ്ട്രീയവും ഒരു കരിയര്‍ തന്നെ.പിന്നെ ജനസേവനം, ആ ,കൂട്ടത്തില്‍ അതും കൂടിയിരുന്നോട്ടെ, അത്ര തന്നെ.ശ്രീ.അബ്ദുള്ളക്കുട്ടിയെ ജയിപ്പിച്ച് എം.എല്‍.എ ആക്കിയതും നമ്മള്‍ തന്നെയല്ലേ.പിന്നെ ആരോടു പറയാന്‍.യഥാ പ്രജാ,തഥാ രാജാ എന്നു നമുക്കു കരുതാം.
ReplyDelete--
ReplyDeleteഹോ, ഈ ഫങ്ക്‌ഷന്റെ ഈവന്റ് മാനേജ്‌മെന്റ് ആരായാലും നമിക്കുന്നു.....എന്തൊരു പെര്‍ഫെക്ട് ബ്ലെന്‍ഡ്......മഞ്ഞലോഹവും കമ്മ്യൂണിസവും ആത്മീയതയും ജാതിയും സാംസ്‌കാരികവും ബിസിനസ്സും എല്ലാം ചേരുംപടി ചേര്‍ത്ത് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു തന്നത് കേരളത്തിന്റെ ഇപ്പോഴത്തെ പള്‍സ് അല്ലാതെ മറ്റെന്താണ്.
--
എല്ലാം ഒറ്റ വാചകത്തിൽ തന്നെ.
@ kakkara:I ddn't get what exactly you meant. Wrong sentence construction?grammar?content?
ReplyDeleteമൈത്രേയി,
ReplyDeleteഅതിലെന്തിത്ര മനസിലാക്കാൻ!
നല്ലൊരു കചവട തന്ത്രം. മലയാളിയുടെ മനസ്സും.
@കാക്കര-ഞാനെഴുതിയതിന്റെ അര്‍ത്ഥം അല്ല മാഷേ ചോദിച്ചത്. "എല്ലാം ഒറ്റ വാചകത്തില്‍ " എന്നെഴുതിയതെന്താണാവോ എന്നാണ് ഞാന്‍ ചോദിച്ചത്.
ReplyDeleteമൈത്രേയി,
ReplyDeleteതാങ്ങൾ എഴുതിയ പോസ്റ്റിന്റെ ഉള്ളടക്കം ആ "ഒറ്റ വാചകത്തിലുണ്ട്" എന്നാണ് ഞാൻ പറഞ്ഞത്. അതിന് എന്റെ ഒരു സപ്പോർട്ടും.
മലയാളി ആരുടെ കട, ഉൽഘാടനത്തിന് എന്റെ നേതാവ് അല്ലെങ്ങിൽ ആരൊക്കെ വന്നു എന്നുകൂടി നോക്കി തുടങ്ങി എന്ന പൾസ് കൂടി മനസിലാക്കിയിട്ടായിരിക്കുമല്ലോ ഇങ്ങനെ ഒരു ഉൽഘാടനം സംഘടിപ്പിച്ചത്.
മഞ്ഞലോഹത്തിനെതിരെ പടവാൾ എടുത്ത ഡി.വൈ.എഫ്.ഐ. യുടെ നേതാവും കൂടിയായപ്പോൾ എല്ലാം മംഗളം.
മോഡി ഉൽഘടാനത്തിന് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്, അതുപോലെ വല്ല ഫീസും നമ്മുടെ നാട്ടിലുമുണ്ടൊ?
നന്ദി കാക്കര മാഷേ.......മഞ്ഞലോഹം ഇപ്പോള്‍ ഒരു നല്ല ഇന്‍വെസ്‌റ്റമെന്റല്ലേ......ഡിഫി നേതാവിന് അന്നതറിയുമായിരുന്നില്ലല്ലോ!പോരെങ്കില്‍ 'അഭിപ്രായം ഇരുമ്പുലക്കയല്ല' എന്ന് ആര്‍.സുഗതന്‍ സഖാവ് പണ്ടേ പറഞ്ഞുവച്ചതുമല്ലേ.
ReplyDeleteകൊടുത്തവര്‍ക്കും സ്വീകരിച്ചവര്‍ക്കുമെല്ലാം അനുദിനം വില കയറുന്ന മഞ്ഞത്തിളക്കം ലഭിക്കുമെന്നുള്ളപ്പോള്‍ പിന്നെ അതെന്തിനു വേണ്ടന്നു വയ്‌ക്കണം?ഒരു 'ചെറിയ' വിട്ടുവീഴ്‌ച്ച, കിട്ടുന്നത് വലിയ നേട്ടം.......ഇടത്-വലത്-കമ്മ്യൂണിസിസ്റ്റ് ,കോണ്‍ഗ്രസ്സ് .....ഇങ്ങനെയുള്ള വ്യത്യാസങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ല എന്നതാണ് സത്യം. ചുട്ടടിക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന് എന്ന ഒറ്റ പ്രമാണം മാത്രം.ബാക്കിയൊക്കെ പൊതുജനം എന്ന കഴുതയെ പറ്റിക്കാനുള്ള ഗിമിക്ക്‌സ്......അത്ര തന്നെ.പക്ഷേ, കാല്‍ക്കാശിനു വിലയില്ലാത്ത ഈ വിലാപങ്ങള്‍പ്പുറം വോട്ടവകാശമുള്ള നമ്മള്‍ക്ക് എന്തു ചെയ്യാനാകും എന്നതാണ് ഇപ്പോഴത്തെ ചിന്താവിഷയം....ഉത്തരം കിട്ടാത്ത ചോദ്യം........
ദേ, ആ അവസാനം പറഞ്ഞതില്ലേ? അതാ അതിന്റെ ഒരു സത്യം.
ReplyDelete