Thursday, December 11, 2008

കേരളം .കോം.

2006-ൽ എഴുതിയതാണ്‌.സാമ്പത്തിക മാന്ദ്യം ഒന്നും ഇല്ലാതെ സൊഫ്റ്റ്‌വെയർ ബൂം സമയത്ത്‌.ഇന്ന് ഇതിനു പ്രസക്തിയുണ്ടെന്നു തോന്നുന്നതിനാൽ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു.
കേരളം വളരുകയാണ്‌,അതെ,അതിവേഗം,ബഹുദൂരം.നമ്മുെട കൊച്ചുകേരളം ഇപ്പോള്‍ സോഫ്‌റ്റ്‌്‌വെയറിന്റെ സ്വന്തം നാടാണ്‌.ദൈവത്തിന്റെ സ്വന്തം നാട്‌്‌്‌ എന്ന ഒട്ട്‌്‌ അതിശയോക്തിപരമായ, ഒരു പക്ഷേ നമ്മുടെ ഒരു 'മോഹനിനവ്‌്‌്‌'(വിഷ്‌ഫുള്‍ തിങ്കിംഗ്‌്‌്‌) മാത്രമായി കരുതാവുന്ന വിശേഷണത്തെക്കാള്‍ എത്രയോ യാഥാര്‍ത്ഥ്യത്തോടടുത്ത പ്രയോഗമാണിത്‌.
കേരളത്തിലെ കഠിനാദ്ധ്വാനികളായ കുട്ടികള്‍ ഇന്ന്‌ ലോകമെങ്ങും അറിയപ്പെടുന്നവരാണ്‌. അവര്‍ കഠിനപരിശ്രമം കൊണ്ടു പണവും പ്രശസ്‌തിയും നേടിക്കൊടുക്കുന്നത്‌്‌ അവര്‍ക്കും കുടുംബത്തിനും മാത്രമല്ല,രാജ്യത്തിനു മുഴുവനുമാണ്‌.
മലയാളി പെണ്‍കുട്ടികളുടെ സാമ്പത്തിക സ്വയംപര്യാപ്‌്‌തതയ്‌ക്കും വഴി തെളിച്ചത്‌്‌ സോഫ്‌റ്റ്‌്‌വെയറാണ്‌. അര്‍പ്പണബോധത്തോടെ, അച്ചടക്കത്തോടെ,പഠനം കഠിനതപസ്സായി സ്വീകരിച്ച്‌്‌്‌,നിശ്ശബ്ദവിപ്‌ളവത്തിലൂടെ അവര്‍ പ്രവര്‍ത്തനമേഖലയില്‍ പുരുഷനൊപ്പം സ്ഥാനം നേടിയെടുത്തു.ഒന്നും രണ്ടും പേരല്ല,കൂട്ടംകൂട്ടമായി.എത്ര പതിറ്റാണ്ടുകള്‍ ഘോരഘോരം സമരം ചെയ്‌തിട്ടും കിട്ടാതിരുന്ന കാര്യമാണ്‌ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ നിശ്ശബ്ദമായി സാധിച്ചെടുത്തത്‌.ചൂരിദാറും ജീന്‍സുമണിഞ്ഞ്‌ ,കട്ടിമേക്കപ്പേതുമില്ലാതെ മലയാളം പറഞ്ഞു നീങ്ങുന്ന സോഫ്‌റ്റ്‌്‌ വെയര്‍ പെണ്‍കൊടിമാര്‍ ബാംഗ്‌ളൂരിലെവിടെയും കാണുന്ന കാഴ്‌ചയാണ്‌.ആ കാഴ്‌ച ഏതു മലയാളിസ്‌ത്രീയുടെയും സ്വകാര്യ അഭിമാനമാണ്‌.ബാംഗ്‌ളൂര്‍ ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും സുപരിചിതമായ പേരാണ്‌.
എളിയ നിലയില്‍ തുടങ്ങി വലിയനിലയില്‍ റിട്ടയര്‍ ചെയ്യുക എന്നതായിരുന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌്‌ എഞ്ചിനീയറിംഗ്‌്‌ പാസ്സാകുമ്പോള്‍ ഞങ്ങളെപ്പോലുള്ളവരുടെ സ്വപ്‌നം.അതുമല്ല,പ്രതിഫലത്തേക്കാളുപരി അനുഭവപരിജ്ഞാനം നേടുക, അതിനായി ഫാക്ടറി ജോലിക്കു തന്നെ പോകണം എന്നിങ്ങനെയായിരുന്നു ഞങ്ങളുടെ നിര്‍ബന്ധങ്ങള്‍.എന്‍ജിനീയര്‍ ട്രെയിനിയായി തുടങ്ങി സ്ഥാപനത്തിന്റെ പ്രധാന ഓഫീസര്‍ വരെ എത്തിയ കരിയര്‍ ഗ്രാഫുള്ള പലരെയും തുണച്ചത്‌ ഏതു ജോലിയും ചെയ്യാനുള്ള മടിയില്ലായ്‌മയും എളിയ തുടക്കവുമാണ്‌.
ഇപ്പോള്‍ കാര്യങ്ങള്‍ നേരേ തിരിഞ്ഞിരിക്കുന്നു.വലിയ നിലയിലാണ്‌ തുടക്കം. റിട്ടയര്‍മെന്റ്‌്‌ ഏതു നിലയിലായിരിക്കുമെന്ന്‌ അനുഭവങ്ങള്‍ കൊണ്ട്‌ നാടറിയാന്‍ കാലമെടുക്കും. അതിനെക്കുറിച്ച്‌ ചിന്തിക്കാനും ബോധവല്‍ക്കരണം നടത്താനും അറിവുള്ളവര്‍ തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മക്കളെ സോഫ്‌റ്റ്‌വെയര്‍ പ്രൊഫഷണലുകളാക്കുക എന്നതാണ്‌ ഇപ്പോള്‍ കേരളത്തിലെ സാധാരണ അഛനമ്മമാരുടെ സ്വപ്‌നം.എന്‍ജിനീയറിംഗ്‌്‌്‌ ഡിഗ്രിക്കാര്‍,ഏതു ശാഖക്കാരുമാകട്ടെ,സോഫ്‌റ്റ്‌വെയര്‍ മേഖലയില്‍ എത്തിപ്പെടാനാണ്‌ ആഗ്രഹിക്കുന്നത്‌.ആ രംഗത്തെ കനത്ത പ്രതിഫലം തന്നെയാണ്‌ കുട്ടികളെയും മാതാപിതാക്കളെയും അങ്ങോട്ടാകര്‍ഷിക്കുന്നത്‌.
പക്ഷേ,ഇവരാരും ചിന്തിക്കാതെ പോകുന്ന കുറച്ചു യാഥാര്‍ഥ്യങ്ങളുണ്ട്‌.ഇവരില്‍ 90 % പേരും ചെയ്യുന്നത്‌ അവര്‍ പഠിച്ച വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ജോലിയാണ്‌. പല കുട്ടികളോടും ചോദിച്ചിട്ടുണ്ട്‌്‌ ഇക്കാര്യം."സബ്‌്‌്‌ജക്‌റ്റ്‌്‌്‌ എന്നേ ടച്ചു വിട്ടുകഴിഞ്ഞു" എന്ന ഒരേ ഉത്തരമാണ്‌ എല്ലാവരില്‍നിന്നും കിട്ടിയത്‌.
പുറം നാടുകളിലുള്ള ബാങ്കുകള്‍,ഇന്‍ഷുറന്‍സ്‌ കമ്പനികള്‍, ടോയ്‌ കമ്പനികള്‍ തുടങ്ങിയവരുടെയൊക്കെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുക എന്നതാണ്‌ മിയ്‌ക്കപേരും ചെയ്യുന്നത്‌.അല്ലാതെ അവര്‍ക്കാര്‍ക്കെങ്കിലും വേണ്ടുന്ന എന്‍ജിനീയറിംഗ്‌്‌്‌ ഉല്‍പ്പന്നത്തിന്റെയോ, പ്രോജക്‌റ്റിന്റെയോ ഡിസൈനോ നിര്‍മ്മാണമോ അല്ല.
സോഫ്‌റ്റ്‌്‌്‌വെയര്‍പ്രാവീണ്യം നേടിയ സാധാരണ ഡിഗ്രിക്കാര്‍,എം.സി.എ. ക്കാര്‍ എന്നിവര്‍ക്കെല്ലാം ചെയ്യാന്‍ കഴിയുന്ന ജോലിയാണിത്‌.എന്‍ജിനീയറിംഗില്‍ ഐ.റ്റി,കംപ്യൂട്ടര്‍സയന്‍സ്‌ മുതലായവ പഠിച്ചവര്‍ അതു ചെയ്യട്ടെ.പക്ഷേ ഇലക്ട്രോണിക്‌സ്‌,ഇലക്ട്രിക്കല്‍,സിവിള്‍,മെക്കാനിക്കല്‍ തുടങ്ങിയവയൊക്കെ പഠിച്ചിട്ട്‌്‌്‌ സോഫ്‌റ്റ്‌വെയര്‍ ജോലിക്കു പോകുക എന്നു പറയുന്നത്‌്‌ ഒരു തരം അണ്ടര്‍ എംപേ്‌്‌ളായ്‌മെന്റ്‌്‌്‌ തന്നെയാണ്‌.ചെയ്യുന്ന ജോലി എന്‍ജിനീയറിംഗല്ല എന്ന തിരിച്ചറിവില്‍ കനത്ത ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച ചുണക്കുട്ടികളുമുണ്ട്‌,എണ്ണത്തില്‍ കുറവാണെങ്കില്‍ കൂടി.
എന്‍ജിനീയറിംഗ്‌്‌്‌ ബിരുദധാരികള്‍ക്ക്‌ ഈ മേഖലയിലെ അനുഭവസമ്പത്ത്‌ വച്ച്‌്‌്‌ മറ്റു നിര്‍മ്മാണകമ്പനികളില്‍ ഒരിക്കലും ജോലി ലഭിക്കില്ല.
ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്‌സ്‌ കോഴ്‌സുകള്‍ പഠിച്ച കുട്ടികള്‍ എംബഡഡ്‌ സിസ്റ്റവും കൂടി പഠിച്ച്‌്‌്‌ ഡിസൈന്‍ ജോലികളിലേര്‍പ്പെടട്ടെ,ഏറ്റവും ചുരുങ്ങിയത്‌്‌ ഉന്നതവിജയം നേടിയ കുട്ടികളെങ്കിലും.അപ്പോള്‍ ഉയര്‍ന്ന ശമ്പളത്തിനൊപ്പം പഠിച്ച മേഖലയില്‍ തുടരാനുമാവും, എക്കാലവും വിലമതിക്കുന്ന അനുഭവസമ്പത്തും സ്വായത്തമാക്കാം.അതല്ലാതെ ഏറ്റവും പ്രതിഭാശാലികളായ എന്‍ജിനീയര്‍മാര്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്കുവേണ്ടി സോഫ്‌റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ പോകുന്നത്‌്‌ രാജ്യത്തിന്‌ ഏറ്റവും നഷ്ടമാണ്‌.
സോഫ്‌്‌റ്റ്‌്‌വെയര്‍ മേഖലയിലെ കനത്ത ശമ്പളം നമ്മുടെ സമൂഹത്തില്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.വീട്ടില്‍ തൊഴിലില്ലാതെ ഇരുന്നാലും കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കുവരുവാന്‍ കുട്ടികളാരും തയ്യാറാകുന്നില്ല.നല്ല വേഷവിധാനങ്ങളോടെ ശീതികരിച്ച മുറികളിലെ ജോലി മാത്രമാണ്‌ എല്ലാവര്‍ക്കും വേണ്ടത്‌.കാമ്പസ്‌്‌ മുഖാമഖങ്ങളിലും മറ്റും തെരഞ്ഞെടുക്കപ്പെട്ടവര്‍ പഠനകാലയളവു മുഴുവന്‍ തപസ്യയായെടുത്തവരാണ്‌ എന്ന സത്യം വിസ്‌മരിച്ച്‌്‌ `ദീപസ്‌തംഭം മഹാശ്ചര്യം,എനിക്കും കിട്ടണം പണം` എന്ന നിലയില്‍ സ്വന്തം പരിധികള്‍ മറക്കുകയാണ്‌ കുട്ടികള്‍.അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ അഛനമ്മമാരും ശ്രമിക്കുന്നില്ല.
ഉല്‍പ്പന്ന - നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന പല കമ്പനികള്‍ക്കും ജോലിക്ക്‌ ആളെ കിട്ടുന്നില്ല.പല ഭീമന്‍ കമ്പനികള്‍ പോലും ഈ പ്രശ്‌നം അഭിമുഖീകരിക്കയാണിപ്പോള്‍.അങ്ങനെയുള്ള ഫാക്ടറികളില്ലെങ്കില്‍ രാജ്യത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവും പുരോഗതിയും മന്ദഗതിയിലാകും.കുറെ വര്‍ഷങ്ങള്‍ കഴിയുമ്പേള്‍ ഈ മേഖലയിലെ അനുഭവസമ്പത്തുള്ളവരുടെ എണ്ണത്തിലുള്ള കുറവു മൂലം അവര്‍ കനത്ത ശമ്പളക്കാരായി മാറും.
സാമൂഹികപ്രശ്‌നങ്ങളും ധാരാളമായുണ്ട്‌്‌്‌.ഒരേ കുടുംബത്തില്‍ തന്നെ സാമ്പത്തികമായി വലിയ അന്തരം സൃഷ്ടിക്കപ്പെടുന്നു.സുഖജീവിതത്തിനോടാസക്തി മൂത്ത പുത്തന്‍ തലമുറക്കാരില്‍ പലരും സോഫറ്റവെയര്‍കാര്‍ക്കൊപ്പം പണമുണ്ടാക്കാനായി മോഷണവും പിടിച്ചുപറിയും വരെ ചെയ്യാന്‍ തയ്യാറാകുന്നു.വളരെ എളിയ നിലയില്‍ ജീവിച്ചുവന്ന പലരും ആണ്‍മക്കള്‍ കൊണ്ടുവരുന്ന ലക്ഷങ്ങള്‍ കണ്ടു മഞ്ഞളിച്ച്‌്‌്‌,വിവാഹമെന്ന പാവനകര്‍മ്മത്തെ, 200 പവന്‍,2 ലക്ഷത്തിന്റെ ഡെക്കറേഷന്‍,മുന്തിയ ഹാള്‍ ,വീട്‌്‌്‌,കാര്‍ എന്നൊക്കെ ലജ്ജയേതുമില്ലാതെ ആവശ്യപ്പെട്ട്‌്‌്‌ കച്ചവടമാക്കി മാറ്റുന്നു.
സോഫ്‌റ്റ്‌വെയര്‍ പ്രാവീണ്യമുള്ള മറ്റു ഡിഗ്രിക്കാര്‍ക്കു ചെയ്യാവുന്ന ജോലികള്‍, ഒരുപക്ഷേ കുറച്ചു കൂടി ചെറിയ പ്രതിഫലത്തില്‍ ,ചെയ്യാന്‍ ആളുള്ളപ്പോള്‍ എന്തുകൊണ്ട്‌്‌്‌ കൂടുതല്‍ കമ്പനികളും എന്‍ജിനീയര്‍മാരെ തന്നെ തെരഞ്ഞെടുക്കുന്നു?അതിനു പല കാരണങ്ങളുണ്ട്‌്‌്‌.എന്‍ട്രന്‍സ്‌ പരീക്ഷയും മറ്റും പാസ്സായി വരുന്ന കുട്ടികള്‍ നല്ലവണ്ണം അദ്ധ്വാനിക്കാന്‍ തയ്യാറുള്ളവരായിരിക്കും.നല്ല ലക്ഷ്യബോധം ഉള്ളവരുമായിരിക്കും.ജോലിയുടെ ഭാഗമായി വിദേശത്തും മറ്റും പോകാനായി വിസ കിട്ടാന്‍ കൂടുതല്‍ എളുപ്പമാണ്‌.മാത്രവുമല്ല,തൊഴിലാളി സമരം മുതലായ പ്രശ്‌്‌്‌നങ്ങളുമില്ല.ഇതെല്ലാമാണ്‌ ഭീമന്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിക്കാരെ ഇങ്ങോട്ടാകര്‍ഷിക്കാന്‍ കാരണം.
പ്രൊഫഷണലുകള്‍ക്കു മാത്രമല്ല,ഏതു ഡിഗ്രിക്കാര്‍ക്കും സോഫ്‌റ്റ്‌വെയര്‍ പരിജ്ഞാനവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ "സോഫറ്റ്‌്‌വെയര്‍ എന്‍ജിനീയര്‍ " എന്ന തസ്‌തികയില്‍ത്തന്നെ ജോലി ചെയ്യാനാവും എന്നത്‌്‌ വളരെ നല്ല കാര്യമാണ്‌.നമ്മുടെ നാട്ടിലെ തൊഴിലില്ലായ്‌മ വളരെ പരിഹരിക്കാനും സാമ്പത്തികഭദ്രത ഉറപ്പാക്കാനും ഇത്‌ സഹായിക്കും.
ഇപ്പോള്‍ ഉയര്‍ന്ന ശമ്പളമുള്ള സോഫ്‌റ്റ്‌വെയര്‍ ജോലി കിട്ടാത്ത എന്‍ജിനീയര്‍ കുട്ടികള്‍ നിരാശപ്പെടേണ്ടതില്ല.ശമ്പളം നോക്കാന്‍ നില്‍ക്കാതെ,കിട്ടുന്ന ജോലി ചെയ്‌ത്‌ അനുഭവജ്ഞാനം നേടാന്‍ ശ്രമിക്കുക,പതുക്കെ ഉയരുന്ന നിങ്ങളുടെ കരിയര്‍ ഗ്രാഫ്‌്‌ 60-70 വയസ്സുവരെ തുടരാവുന്ന സ്ഥിരവരുമാനം നിങ്ങള്‍ക്കു നേടിത്തരും.സാവകാശവും സ്ഥൈ്യര്യവും പന്തയത്തില്‍ ജയിക്കാന്‍ സഹായിക്കും എന്ന ചൊല്ല്‌്‌്‌ മറക്കാതിരിക്കുക,വിജയം കാലക്രമത്തില്‍ നിങ്ങളുടേതാകും!

No comments:

Post a Comment