Wednesday, December 31, 2008

ശ്രീമതി: സാറാ ജോസഫ്‌

പി.കെ.വി.സെന്ററിന്റെ പുരസ്കാരം സാറ ടീച്ചർക്ക്‌ ലഭിച്ചു.അഭിനന്ദനങ്ങൾ!
പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമാണ്‌ ലഭിച്ചത്‌.ഒരു സ്ത്രീക്കു ലഭിച്ചുവെന്നത്‌ ഏറെ സന്തോഷകരം.

ആലാഹയുടെ പെണ്മക്കൾ ഞാൻ വായിച്ചിട്ടില്ല.ആനുകാലികങ്ങളിൽ വന്നത്‌ ചിലതൊക്കെ വായിച്ചിരുന്നു.അത്യാധുനികമെന്ന് തോന്നിയതിനാലാവാം പിന്നെ വായിച്ചില്ല.ലളിതമായ ആഖ്യാനരീതിയായിരുന്നു എനിക്കിഷ്ടം,അന്നും,ഇന്നും എപ്പോഴും.വിവരമില്ലാഞ്ഞിട്ടാവാം!
എന്നാൽ അനീതിക്കു വേണ്ടി പൊരുതുന്ന ടീച്ചറുടെ മനസ്സിന്റെ നോവ്‌ ഞാനറിയുന്നു.ഇനിയും മുന്നോട്ടെന്ന് ഭാവുകങ്ങൾ നേരുന്നു!

ഒരു കാര്യത്തിൽ മാത്രം ടീച്ചറോട്‌ യോജിക്കാനാവില്ല.നമ്മുടെ അടുക്കളകൾ തിരിച്ചു പിടിക്കൂ എന്ന ആഹ്വാനത്തോട്‌!

വേണ്ടേ വേണ്ട...രാവിലേയും വൈകിട്ടും ആണ്‌ പഠിക്കാനും എഴുതാനുമെല്ലാം ഏറ്റവും അനുയോജ്യ സമയം!പ്രകൃതിയുടെ തണുപ്പും അനുഗ്രഹവും ലഭിക്കുന്ന സമയം.മനസ്സും തലയും നന്നയി വർക്ക്‌ ചെയ്യുന്ന സമയം!ആ നല്ല സമയങ്ങൾ അടുക്കളയിൽ കഴിയുന്നത്‌ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ?


എന്റെ വിലയേറിയ സമയം ഇങ്ങനെ അൺപ്രൊഡക്റ്റീവ്‌ ആയിപ്പോകുന്നതുകൊണ്ടുണ്ടാവുന്ന കനത്ത നഷ്ടത്തെപ്പറ്റി ഞാൻ വീട്ടുകാരെ ബൊധവത്‌കരിക്കാറുണ്ട്‌.കിം ഫലം.

ഒരു നല്ല വിശ്വസ്തയായ വീട്ടുസഹായിയെ കിട്ടുന്ന ദിവസം സ്വപ്നം കാണുന്നു ഞാൻ!

8 comments:

  1. ഒരു നല്ല വിശ്വസ്തയായ വീട്ടുസഹായിയെ കിട്ടുന്ന ദിവസം സ്വപ്നം കാണുന്നു ഞാൻ!

    ReplyDelete
  2. ആരാ സാറാ? പുസ്തകം വായന എനിക്കില്ല. വല്ല ബ്ലോഗാണേല്‍ ഒന്ന് വായിക്കാമായിരുന്നു. :)

    ReplyDelete
  3. @മുക്കുവൻ :അയ്യയ്യോ!പത്രം വായനയും ഇല്ലേ?ശ്രീമതി.സാറാ ജോസഫിന്‌ ബ്ലോഗ്‌ ഉണ്ടോയെന്നറിയില്ല!

    ReplyDelete
  4. ആലാഹയുടെ പെണ്മക്കളും മാറ്റാത്തിയും ആധുനികമൊന്നുമല്ല.തൃശ്ശൂര്‍ ഭാഷ മനസ്സിലാക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാവുമെന്നു മാത്രം.സാറാ റ്റീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  5. @മുസാഫിർ :ചൂടാകല്ലേ മഷേ!ആദ്യകാലങ്ങളിൽ ആനുകാലികങ്ങളിൽ ടീച്ചർ എഴുതിയിരുന്നത്‌ എന്നേ ഞാൻ പറഞ്ഞുള്ളു.ക്ഷമിക്ക്‌ പ്ലീസ്‌!

    ReplyDelete
  6. അലാഹയുടെ പെണ്മക്കൾ നല്ല പുസ്തകമാണ് വായിക്കാനെടുക്കുന്ന വിലയേറിയ സമയം പാഴാവില്ല ഉറപ്പ്

    ReplyDelete
  7. ആലാഖയുടെ പെണ്മക്കൾ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിൽ ഒന്നാണ്, ഖസാക്ക്, മരുഭൂമികൾ ഉണ്ടാകുന്നത് – ഇവക്കൊക്കെ സമശീർഷം എന്നു തോന്നിയിട്ടുണ്ട്

    ReplyDelete
  8. ഈ കമന്റ്‌കൾ 10 വർഷത്തിന് ശേഷം എവിടുന്നോ വന്ന് വായിക്കുന്ന ഞാൻ...

    ReplyDelete