Sunday, May 10, 2009

കേരളത്തില്‍ കാണാതാകുന്ന പെണ്‍കുട്ടികള്‍.

കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു പെണ്‍കുട്ടിയെ കാണാതാകുന്നു.13നും 18നും ഇടയ്‌ക്കുളളവരെയാണു കൂടുതലും കാണാതാകുന്നത്‌.ഇവരില്‍ കണ്ടെത്തപ്പെടുന്നവരോ തിരിച്ചു വരുന്നവരോ ചുരുക്കം.മിയ്‌ക്കവരും കൊല ചെയ്യപ്പെടുന്നു.അതു നേരാംവണ്ണം തെളിയുന്നു പോലുമില്ല.

പത്രവാര്‍ത്തയ്‌ക്കു പുറമേ ചാനല്‍ ചര്‍ച്ചയും കണ്ടു.ഇത്രയധികം വാര്‍ത്തകള്‍ കണ്ടിട്ടും പെണ്‍കുട്ടികള്‍ എന്താ ഇങ്ങനെ ബുദ്ധിമോശം കാട്ടുന്നത്‌?അതൊക്കെ മറ്റുള്ളവരുടെ കാര്യം,എന്റെ സ്‌നേഹിതന്‍ നല്ലവനാണ്‌,അവന്‍ എന്നെ ചതിക്കില്ല എന്ന ചിന്തയാകാം ഇതിനു നിദാനം.

ഇതൊരു ഗുരുതര സാമൂഹ്യപ്രശ്‌നമാണെന്നും പോലീസ്‌ മാത്രം വിചാരിച്ചാല്‍ കാര്യമില്ലെന്നും ശ്രീ.പത്മകുമാര്‍ IPS അഭിപ്രായപ്പെട്ടു.ശരിയാണ്‌.ഇതൊരു സാമൂഹ്യ വിപത്തു തന്നെ.വളരെ വലിയ ബോധവത്‌ക്കരണം ഉണ്ടായേ തീരൂ.

15 comments:

  1. കേരളത്തിലെ കൗമാരക്കാരികള്‍ക്കിതെന്തു പറ്റി?Internet,Mobile,ചീത്ത കൂട്ടുകെട്ട്‌,വീട്ടിലെ അരക്ഷിതാവസ്ഥ.........എന്തെന്തു കാരണങ്ങള്‍....

    ReplyDelete
  2. സമൂഹം മൊത്തം മാറിയില്ലേ.. അവരെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നു തോന്നുന്നു.

    ReplyDelete
  3. കൌമാരക്കാര്‍ മാത്രമല്ല മക്കളുള്ള വീട്ടമ്മമാരും ഒളിച്ചോടുന്നതും പതിവായിട്ടില്ലേ?

    സ്നേഹത്തിന്റെ യഥാര്‍ത്ഥ രൂപം സീരിയലിലൂടെയും, സിനിമകളിലൂടെയും നഷ്ടപ്പെടുന്നതല്ലേ ഇതിന് മുഖ്യകാരണം. സെക്സ് റാക്കറ്റുകളുടെ കെണിയെ പറ്റി ആളുകളെ പ്രത്യേകിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. റാക്കറ്റുകള്‍ക്ക് പിന്നില്‍ നിയമത്തെ വെല്ല് വിളിക്കുവാന്‍ കഴിയുന്നവര്‍ ഉള്ളപ്പോള്‍ വീടുകളില്‍ തന്നെ ബോധവല്‍ക്കരണം നടക്കേണ്ടിയിരിക്കുന്നു.

    കൂടാതെ സെക്സ് റാക്കറ്റുകളിലുള്ളവര്‍ക്ക് ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉഅറപ്പ് വരുത്തേണ്ടിയിരിക്കുന്നു. തോപ്പുംപടി കേസില്‍ കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചവനെ നീല ചിത്രങ്ങള്‍ വില്‍ക്കുന്ന സ്വന്തം സ്ഥാപനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത് ഈയിടയ്ക്കാണല്ലോ. ശിക്ഷിക്കപ്പെടുന്നത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രചരണം നടത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  4. :(
    വലക്കണ്ണി പൊട്ടിച്ചു
    തിരികെയെത്തിയ മീനുകള്‍
    ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
    ഇളകിപ്പോയ ചെതുമ്പലുകളും
    മുറിഞ്ഞു പോയ ചിറകുകളും
    കാട്ടിക്കൊടുക്കുന്നുണ്ടാകും...

    ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
    തിര തുളച്ചു കരയിലെത്തും...
    വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
    മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
    കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...

    ഒരിക്കലും അടങ്ങാത്ത
    കലാപക്കടലാകും തീരം...!

    ReplyDelete
  5. ഏഷ്യാനെറ്റിലെ ചര്‍ച്ച കണ്ടിരുന്നു.വളരെ നന്നായി കാര്യങ്ങള്‍ വിശകലനം ചെയ്ത ചര്‍ച്ച. കുട്ടികള്‍ കൂടുതലായി പീഢിപ്പിക്കപ്പെടുന്നതിനും,കാണാതാകുന്നതിനും,താന്തോന്നികളാകുന്നതിനും കാരണം മാതാപിതാക്കളാണെന്നും, മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിലൂടെ മാത്രമേ ഈ ദുരവസ്ഥയെ ഇല്ലാതാക്കാനാകു എന്നും വിദഗ്ദര്‍ പറയുകയുണ്ടായി.
    കുട്ടികളുമൊത്ത് ദിവസം അര മണിക്കൂറെങ്കിലും ആശയവിനിമയം നടത്താനോ അവരെ വേണ്ടവിധം പരിഗണിക്കാനോ ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും, ഈ സത്യത്തെക്കുറിച്ച് ബോധ്യമുള്ള മാതാപിതാക്കളുടെ മനസ്സില്‍ സ്വാഭാവികമായുണ്ടാകുന്ന കുറ്റബോധം കാരണം മാതാപിതാക്കള്‍ കുട്ടികളെ പ്രീണിപ്പിക്കാനായി ഹോട്ടല്‍ ഭക്ഷണവും,വിലകൂടിയ മൊബൈല്‍ ഫോണുകളും,കംബ്യൂട്ടറുകളും,ബൈക്കുകളും വാങ്ങിക്കൊടുത്ത് ഫലത്തില്‍ വീണ്ടും അവരെ നശിപ്പിക്കുന്നതില്‍ കാരണക്കാരാകുന്നു എന്നുകൂടി ആ ചര്‍ച്ച കണ്ടെത്തുകയുണ്ടായി.

    ReplyDelete
  6. പറ്റിയത് നമ്മുളുടെ കുഞ്ഞുങ്ങള്‍ക്കല്ല. സമൂഹത്തിനാണ്. പണമുണ്ടാക്കുന്ന തിരക്കില്‍ കുടുംബം മറക്കുന്ന മാതാപിതാക്കളും, സദാചാരം പകല്‍ വെളിച്ചത്തില്‍ മാത്രം സൂക്ഷിക്കുന്ന സമൂഹവും, എന്റെ മകള്‍/സഹോദരി/ഭാര്യ/അമ്മ അല്ലാത്തവരൊക്കെ വെറും സ്ത്രീ ശരീരങ്ങള്‍ എന്ന് കരുതുന്ന പുരുഷനും, സ്തീയെ വെറും ഉല്പന്നമായിക്കാണുന്ന കമ്പോളവും, ഇതിലൊക്കെ മയങ്ങി തന്റെ ശരീരം മാത്രമാണ് തന്റെ വ്യക്തിത്വം എന്ന് കരുതുന്ന സ്ത്രീകളും ഒക്കെ ഇതില്‍ കുറ്റക്കാരാണ്. മകളെ റിയാലിറ്റി ഷോകളില്‍, സീരിയലില്‍, സിനിമയില്‍, സ്റ്റാറാക്കാന്‍ നടക്കുന്ന അമ്മമാരും ഒക്കെ ഇതില്‍ പ്രതികളാണ്. അപ്പോള്‍ കൌമാരക്കാരികള്‍ക്കായി മാത്രം പറ്റാനൊന്നും ഇല്ല. പിന്നെ പ്രകൃത്യാ സ്ത്രീകള്‍ക്കാണ് അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നത് കൊണ്ട് മാത്രം അവര്‍ക്കിതൊരു പീഡനമാകുന്നു.

    കുടുംബങ്ങളിലെ അസ്ഥിരതയും, മാതാ പിതാക്കളുടെ അത്യാര്‍ത്തികളും, വലയും വിരിച്ച് ചോരക്കണ്ണുമായ് കാത്തിരിക്കുന്ന സമൂഹവും തന്നെയാണ് ഇത്തിരി സ്നേഹവും സ്വാന്തനവും കൊതിക്കുന്ന കൌമാരങ്ങളെ ചതിക്കുഴിയിലേക്ക് നയിക്കുന്നത്.

    ReplyDelete
  7. അമ്മ അറിയണം മകളുടെ മിഴിയനക്കങ്ങള്‍ പോലും...
    ഏറ്റവും അടുത്ത കൂട്ടുകാരി അമ്മയാകട്ടെ...
    പ്രശ്നങ്ങള്‍ തീരും...

    ReplyDelete
  8. പാശ്ചാത്യ സംസ്കാരം നമ്മില്‍ അറിഞ്ഞും അറിയാതെയും കയറിപ്പറ്റിയതിന്‍റെ പരിണിതഫലം.

    ReplyDelete
  9. രക്ഷകര്‍ത്താക്കള്‍ ടിവി ഓഫ് ചെയ്ത് വെക്കുക. കൂടുതല്‍ സമയം കുടുംബത്തോട് സംസാരിക്കുക. എല്ലാ വിവരങ്ങളും തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കു.
    സിനിമ/ചാനല്‍ വേശ്യകളെ (നടീ/നടന്‍) വിഗ്രഹവത്കരിക്കാതിരിക്കുക.
    സിനിമയെക്കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യാതിരിക്കുക.
    കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍ക്കുക.

    ReplyDelete
  10. once kid reach to middle school, they dont want to spend time with parents. if you have any good ideas, please do share.

    we cant just put the blame to western culture. there are good family values people in western countries too... its how we care our kids.

    ReplyDelete
  11. കുട്ടികളെ ഒരിക്കലും കുറ്റം പറയുന്നില്ല.ഞാനും നിങ്ങളും അവരും അടങ്ങുന്ന സമൂഹം തന്നെയാണ്‌ കുറ്റക്കാര്‍.ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ വന്ന ഒരു പ്രധാനകാര്യം കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ റോള്‍ മോഡലുകളില്ല,എന്നതാണ്‌.അതിനും ഉത്തരവാദികള്‍ നമ്മള്‍ സമൂഹം തന്നെയാണ്‌.

    ഈ ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞത്‌ വളരെ വിലയേറിയ അഭിപ്രായങ്ങളാണ്‌, ശരിയുമാണ്‌.

    ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍,സ്വന്തം പിതാവിന്റെ ശല്യം സഹിക്കാനാവാതെ ഒരു എട്ടാം ക്ലാസ്സുകാരി വനിതാകമ്മീഷനില്‍ അഭയം പ്രാപിച്ചുവെന്നറിഞ്ഞു.അങ്ങനെയുള്ളവയില്‍ ഒന്നു മാത്രമാകാം ഇത്‌.എത്ര പേര്‍ പരാതിപ്പെടാനും മറ്റും തയ്യാറാകും?സ്വന്തം വീട്ടില്‍പോലും ഒരു പെണ്‍കുട്ടി ഈ പ്രബുദ്ധകേരളത്തില്‍ സുരക്ഷിതയല്ലന്നു വരുന്നു.വീടിനുള്ളിലെ ഈ ശിക്ഷയില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കുന്നതാണ്‌ ഏറ്റവും ദുഷ്‌ക്കരം.അമ്മ ഇതാദ്യം മനസ്സിലാക്കണം,അതുമാത്രമേ ഒരു രക്ഷയുള്ളു.

    വിട്ടുപോയ മറ്റൊരു പ്രധാനകാര്യം കൂട്ടുകെട്ടുകളാണ്‌.ശാരീരികമായി ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന കൗമാരപ്രായത്തില്‍ കുട്ടികള്‍ അച്ഛനമ്മമാരെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതും കൂട്ടുകാരെയാണ്‌.അവര്‍ നന്നെങ്കില്‍ പിന്നെ ഭയപ്പെടാനില്ല.മക്കളറിയാതെ ,അവരുടെ പിറകെ സി.ഐ.ഡി ആയി നടക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാതെ ,അവരുടെ കൂട്ടുകെട്ടുകള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മൊബൈല്‍, ഇന്റര്‍നെറ്റ്‌, ടി.വി. ഇവയെല്ലാം കുഞ്ഞുങ്ങളെ സ്വാധീനിക്കും, മാതാപിതാക്കളേക്കാളേറെ. കൗമാരപ്രായക്കാരെ കൂടുതല്‍ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ റിബലുകളാകും.അതിനാല്‍ സമചിത്തതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ്‌ ആവശ്യമാണ്‌.ഇപ്പോള്‍ സ്‌കൂളുകളില്‍ സൈക്കോളജിക്കാരെ നിയമിക്കാന്‍ തീരുമാനമാകുന്നുണ്ടെന്നു തോന്നുന്നു.നല്ല കാര്യം.

    ReplyDelete