Wednesday, February 17, 2010

കലയും ജലസേചനവും

ജലസേചനം എന്തെന്നു മനസ്സിലായിക്കാണുമല്ലോ അല്ലേ? പ്രയോഗം സാക്ഷാല്‍ മലയാറ്റൂരില്‍ നിന്നു കടം കൊണ്ടതു തന്നെ.ഈയിടെ ഇതിനെക്കുറിച്ചു ചിന്തിച്ചത്‌ പ്രിയ ഗാനരചയിതാവ്‌ ഗിരീഷ്‌ പുത്തഞ്ചേരിയുടെ മരണവും ശ്രീ.യേശുദാസിന്റെ പ്രതികരണവുമാണ്‌. ഇവര്‍ക്കൊക്കെ എന്താണു പറ്റുന്നത്‌, 48 വയസ്സില്‍ മരിച്ചു, ബാങ്ക്‌ ബാലന്‍സ്‌ 48 രൂപാ... അങ്ങനെ എന്തോ ആണ്‌ അദ്ദേഹം പറഞ്ഞത്‌ .മക്കള്‍ ഒരിടത്തുമെത്തിയില്ലെന്നു തോന്നുന്നു. ധാരാളം കവിത തുളുമ്പും സിനിമാപ്പാട്ടുകളെഴുതിയിട്ടുണ്ട്‌, ആ അതുല്യകലാകാരന്‍, പക്ഷേ സ്വന്തം കുടുംബത്തെക്കുറിച്ച്‌ തെല്ലുമോര്‍ത്തില്ലല്ലോ. ലോലഹൃദയവും സെന്‍സിറ്റീവ്‌നെസ്സും ഒക്കെ ഉണ്ടെങ്കിലേ നല്ല കലാകാരനാകൂ. പക്ഷേ, ജലസേചനം നിര്‍ബന്ധമാണോ.?ഈയിടെ ഒരു പഴയ മുഖാമുഖം വീണ്ടും കാണിച്ചു. ബാല്യകാലത്ത്‌ രാവിലെ 5 മണിക്കെണീറ്റ്‌ അമരകോശവും മറ്റും പഠിക്കുമായിരുന്നു, അച്ഛന്‍ വലിയ ജ്യോതിഷിയും പണ്ഡിതനുമായിരുന്നു. അതായത്‌ ചിട്ടയോടെ വളര്‍ത്തിക്കൊണ്ടു വന്നിരുന്നു അച്ഛന്‍ മകനെ. എന്നിട്ടും ..... മിനുങ്ങിയാലേ എഴുത്തു വരികയുള്ളോ ആവോ?കൊച്ചിന്‍ ഹനീഫയുടെ സാമ്പത്തികം അറിയില്ല, ജലസേചനം ഉണ്ടായിരുന്നോ എന്നുമറിയില്ല. പക്ഷേ, മക്കള്‍ തീരെ കുഞ്ഞുങ്ങള്‍......ഇനി ആ കുഞ്ഞുങ്ങളും അമ്മയും ........ലോഹിതദാസിനും ഇതു തന്നെ സംഭവിച്ചു. മക്കളെ പഠിപ്പിച്ചത്‌ മമ്മൂട്ടിയാണെന്നും മറ്റും എവിടെയോ വായിച്ചു.പഴയ കാലത്ത്‌ കുത്തഴിഞ്ഞ ജീവിതം നയിച്ച പല കലാകാരന്‍മാരുമുണ്ട്‌. ഓടയില്‍ക്കിടന്നാണ്‌ സൈഗാള്‍ മരിച്ചതെന്നു കേട്ടിട്ടുണ്ട്‌. പക്ഷേ ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ കുടുംബം മറക്കാത്തവരാണ്‌ പൊതുവെ ഇപ്പോഴുള്ളവര്‍. എന്നിട്ടും......ഒരു പഴയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്‌ .വയലാറിന്റെ മരണത്തില്‍ അകമഴിഞ്ഞു ദുഃഖിച്ച മകള്‍. കള്ളു കുടിച്ച്‌ കുടിച്ച്‌ വീടു നോക്കാതെ മരിച്ചതല്ലേ, അനുകമ്പ ആവശ്യമില്ലെന്നു അച്ഛന്‍. വികാരഭരിതയായി മകള്‍ ചോദിച്ചത്രേ, അച്ഛന്‍ കള്ളു കുടിക്കില്ല, കുടുംബം നോക്കും, പക്ഷേ വയലാര്‍ എഴുതിയ പോലെ ഒരു വരി കവിത എഴുതാന്‍ അച്ഛനു കഴിയുമോ എന്ന്‌! സരസ്വതീദേവി കനിയണമെങ്കില്‍ കള്ളുകുടിച്ചേ മതിയാകൂ എന്നുണ്ടോ?ഇപ്പോള്‍ മലയാളി വനിതകളും അക്കാര്യത്തില്‍ വളരെ മോഡേണ്‍ ആയി...... ജലസേചനം നടത്തി വണ്ടിയോടിച്ച രണ്ടു സീരിയല്‍ നടിമാരെ പോലീസ്‌ കോടതിയിലെത്തിച്ച വാര്‍ത്ത പഴകിയിട്ടില്ലല്ലോ ഇപ്പോഴും......ഇരിക്കട്ടെ , പുരുഷകേസരികള്‍ക്കൊപ്പത്തിനൊപ്പം സ്ഥാനം ഇക്കാര്യത്തിലും.മലയാളത്തില്‍ കവിത എഴുതണമെങ്കില്‍ ചങ്ങമ്പുഴയും വള്ളത്തോളും ആശാനും മറ്റും പലയാവര്‍ത്തി വായിക്കണം, ഈയിടെ അമ്മ പറഞ്ഞു. എങ്കില്‍ ഒരു പദം മാറ്റാന്‍ നേരം പകരം ഒമ്പതെണ്ണം കിട്ടും എന്ന്‌. ചങ്ങമ്പുഴയുടെ കവിതകള്‍ എക്കാലവും സ്‌മരിക്കപ്പെടുമ്പോഴും കവിയുടെ കുത്തഴിഞ്ഞ ജീവിതത്തിനു സാക്ഷ്യം വഹിച്ച്‌ തകര്‍ന്ന ആ കുടുംബം...... . 'കാഞ്ചനകാഞ്ചി കുലുങ്ങി കുലുങ്ങി....... ' എന്നും മറ്റും ആസ്വദിച്ചു ചൊല്ലാന്‍ നമ്മള്‍ക്കു കഴിയും. പക്ഷേ ശ്രീമതി.ശ്രീദേവി ചങ്ങമ്പുഴയ്‌ക്ക്‌ അങ്ങനെ ആസ്വദിച്ചു ചൊല്ലാനാകുമോ എന്നെങ്കിലും ...?അപ്പോള്‍പ്പിന്നെ പോംവഴി ഒന്നേയുള്ളു...ജലസേചനം നിര്‍ബന്ധമാണെങ്കില്‍ കല്യാണം വേണ്ട എന്നങ്ങു തീരുമാനിക്കണം.....അതെങ്ങനെ ചിലപ്പോള്‍ മക്കളും ആയിക്കഴിഞ്ഞാകും ഈ നല്ല സ്വഭാവം തുടങ്ങുക.......പാവം ഭാര്യയും മക്കളും....

28 comments:

 1. അപ്പോള്‍പ്പിന്നെ പോംവഴി ഒന്നേയുള്ളു...ജലസേചനം നിര്‍ബന്ധമാണെങ്കില്‍ കല്യാണം വേണ്ട എന്നങ്ങു തീരുമാനിക്കണം.....അതെങ്ങനെ ചിലപ്പോള്‍ മക്കളും ആയിക്കഴിഞ്ഞാകും ഈ നല്ല സ്വഭാവം തുടങ്ങുക.......പാവം ഭാര്യയും മക്കളും....

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഞാനും ബ്ലോഗ് തുടങ്ങി.. !
  എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

  ReplyDelete
 4. "തീര്‍ച്ചയായും “സ്വധര്‍മം” ചെയ്യാതെ “പരധര്‍മം” ചെയ്യുകയും, ജീവിതം ആസ്വദിക്കുക എന്ന പേരില്‍ “കള്ളും പെണ്ണും കന്ജാവും” എന്ന കലാകാരന്മാരുടെ പ്രവണത അപലപനീയമാണ്! "

  ഒരൊപ്പ്‌

  ReplyDelete
 5. കാക്കര, മിനിമോള്‍, പ്യാരി-നന്ദി. കാക്കര കമ്‌#റിയത്‌ എനിക്കല്ല, പ്യാരിക്കാണ്‌ . :( പിന്നെ പ്യാരി, ഞാന്‍ കമന്റു ഡിലീറ്റു ചെയ്യുന്നില്ല, കേട്ടോ.അതവിടെ കിടക്കട്ടെ.എഴുതാന്‍ എനിക്കും കമന്റിടാന്‍ വായനക്കാര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. ആരെയും വേദനിപ്പിക്കാത്ത, സഭ്യമായ കമന്റാകണമെന്നു മാത്രം. വേറേയും ഉണ്ട്‌ പ്യാരി, കാലത്തിനു നിരക്കാത്ത കുറേ മൂരാച്ചിത്തരങ്ങള്‍, ശുദ്ധ വെജിറ്റേറിയനിസം ഉള്‍പ്പടെ..........
  പ്യാരിയുടെ പുതിയ പോസ്‌റ്റ്‌ ഡിസ്‌പ്ലേ ആകുന്നില്ല. ഒന്നുകൂടി ശ്രമിക്കാം. കാക്കരയുടേത്‌ വായിച്ചു, കമന്റ്‌ പുറകേ....മിനിയുടെ പുതിയ ബ്ലോഗ്‌ കണ്ടില്ല, വായിക്കാം

  ReplyDelete
 6. മൈത്രേയി,
  പേരും പെരുമയും ആയി കഴിയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകുന്ന അസുഖമാണ് മദ്യപാനം.ഇത്തരം വഷളത്തങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോഴത്തെ രചനകളായിരിക്കും അവരെ പ്രശസ്തിയി
  ലേക്ക് ഉയര്‍ത്തിയത്.ചങ്ങമ്പുഴയും വയലാറും തങ്ങളുടെ മികച്ച സൃഷ്ടികള്‍ക്കു രൂപം കൊടുത്തതും മദ്യപാനത്തിന് അടിപ്പെടുന്നതിന് മുമ്പായിരുന്നിരിക്കണം.കുമാരനാശാനും ജിയും വൈലോപ്പിള്ളിയും ഒന്നുംമദ്യത്തിന്റെ സഹായത്തലല്ല കാവ്യര
  ചന നടത്തിയിരുന്നത്.എന്തിന്;ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നല്ല
  കവികളായ ഒ.എന്‍.വി,സുഗതകുമാരി,വിജയലക്ഷ്മി തുടങ്ങി
  യവരും മദ്യത്തിന്റെ സ്തോതാക്കളല്ല.സര്‍ഗ്ഗ ശേഷി കുറഞ്ഞ
  വര്‍ പറഞ്ഞുപരത്തുന്ന നുണകളാണിതൊക്കെ.
  -ദത്തന്‍

  ReplyDelete
 7. മദ്യം ആരുടേയും സര്‍ഗ ശേഷിയെ വളര്‍ത്തുന്നില്ല .അത് അവരുടെ വ്യക്തി പരമായ ഒരു ദൗര്‍ബല്യം മാത്രം.പല വലിയ കലാകാരന്മാര്‍ക്കും അത്തരം ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു...........പിന്നെപ്പിന്നെ അവ തമ്മില്‍ കൂട്ടി വായിക്കപ്പെട്ടു പോയതാണ് .
  ഓഫ്‌ :മൈത്രേയി,ആദ്യമായാണ് ഇവിടെ.പഴയ പോസ്റ്റുകളൊക്കെ ഇന്നാണ് വായിക്കുന്നത്.പലതും പലപ്പോഴും പ്രതികരിക്കണം എന്ന് തോന്നിയവ.അതിനുള്ള മാര്‍ഗം അറിയില്ലായിരുന്നു.അതൊക്കെ കണ്ടപ്പോള്‍ സന്തോഷം തോന്നി.

  ReplyDelete
 8. ingneyokke penkuttikalk nilapadedukkan kazhiyunnu ennariyumbol santhosham. njangal thamasayayi "chemichal adi" ennanu vellamadiye vilikkuka. enthayalum chemichal thakartha jeevithangale kurich alpa neram chindicu vishamichu poyi....
  karanam, ente priya kavikalil oral ayyappananu....
  all thebest.congrds

  ReplyDelete
 9. njan yojikkunnu maithreyi ... poornamaayum ...
  jalasechanathinte allengil jalasevanathinte durithangal orupaad anubhavicha aru makal ,
  enna nilayil ..
  i like this post very much

  ReplyDelete
 10. മൈത്രേയി ഞാനൊരിക്കലും/ എനിക്കൊരിക്കലും വിശ്വസിക്കാൻ കഴിയില്ല അദ്ദേഹം എന്റെ കോഴിക്കൊട്ടുകാരൻ വെള്ളമടിക്കുമെന്ന്/ വെള്ളമടിച്ചാണ് മരിച്ചതെന്ന്. മൈത്രേയി ഒരുകാര്യം മനസ്സിലാക്കണം ( മൈത്രേയി വിലയിരുത്തലുകളോട് 100% കൂറ് പുലർത്തിക്കൊണ്ട് തന്നെ പറയട്ടെ)ഒരു കലാകാരൻ ഒരു ഭാര്യയുടേതോ കുട്ടികളുടേതോ മാത്രമല്ല, മറിച്ച് അതിനേക്കാൾ കൂടുതൽ സമൂഹത്തിന്റേതാണ്. അത്കൊണ്ട് നല്ല സ്രിഷ്ടികൽ വരുന്നത് അല്പം കഴിച്ചതിന് ശേഷമാണെങ്കിൽ അത് തടയരുത് എന്നാണ് എന്റെ അഭിപ്രായം. “ജലസേചനം നിര്‍ബന്ധമാണെങ്കില്‍ കല്യാണം വേണ്ട എന്നങ്ങു തീരുമാനിക്കണം“ എന്ന് പറയുന്നതിലും നല്ലത് അങ്ങനെയുള്ള ഒരാളെ കല്യാണം കഴിക്കാൻ മെനക്കെടരുത് എന്നായിരിക്കും. ഇത് പറയുമ്പോൽ തന്നെ ഒരുപാട് കലാകാരന്മാർ സേസിക്കാതെ സമൂഹത്തിലുണ്ട് ഉദാ: യേശുദാസ്, പക്ഷെ എല്ലാവർക്കും അങിനെ കഴിഞ്ഞെന്നു വരില്ല. എഴുതാൻ ഒത്തിരിയുണ്ട് പിന്നീടാവാം.

  ReplyDelete
 11. ഈ അടുത്ത കാലത്ത് നമ്മുക്കു നഷ്ടപ്പെട്ട ഒരു നടന്‍ (താങ്കള്‍ വിട്ട ആള്‍) അവസാനമായപ്പോള്‍ അന്ധനായി എന്ന് വായിച്ചപ്പോള്‍ വിഷമം തോന്നി(വയസ്സ് അമ്പതിനു മുകളില്‍ മാത്രം)

  ReplyDelete
 12. പലപ്പോഴും കലാകാരന്‍ മാരെ ഇത്തരം ദുഷ്പ്രവണതകളിലേക്കു നയിക്കുന്നതില്‍ സുഹ്രുത്തുക്കള്‍ക്കും പങ്കൂണ്ട്. ചിലരുടെ വ്യക്തിതാല്പര്യങ്ങള്‍ ക്കു വേണ്ടി അവരെ പലപ്പോഴും ഇത്തരം ദുശ്ശീലങ്ങളിലേക്കു തള്ളിവിടുകയാണു പതിവു! മിക്കപ്പോഴും പ്രതിഫലം കിട്ടാറുമില്ല. പിന്നെ പെട്ടെന്നു മരിച്ച കലാകാരന്‍ മാര്‍ ഇതുകൊണ്ടു മാത്രമാണെന്നു കരുതാനും വയ്യ....

  ReplyDelete
 13. chilar, chilar matram. swantham jeevithathinu karuthal nalkathavar. mattullavarkku munnil daivamayi avatharikkunnavar. vere margamillathathinal namuk avarid kshamikkam... allle
  hila janmangal anganeyanallo.

  ReplyDelete
 14. ദത്തന്‍-നേരത്തെ തന്നെ തുടങ്ങിക്കാണും ദുശ്ശീലങ്ങള്‍.കാശു വന്നപ്പോള്‍ അളവും കൂട്ടിക്കാണുമെന്നേയുള്ളു. പിന്നെ താരതമേന ലോലഹൃദയരായ അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. ബിവറേജസ്‌ കോര്‍പ്പറേഷന്റെ ഓണ-ക്രിസ്‌മസ്‌ വരവു കണക്കുകള്‍ കേട്ടിട്ടില്ലേ? നീണ്ടു നീണ്ടു പോകും ക്യൂ എന്ന പോസറ്റ്‌ സൗകര്യമുള്ളപ്പോള്‍ വായിക്കണേ. വീട്ടിലെ സ്‌ത്രീകള്‍ വെയിലും മഴയും വക വയ്‌ക്കാതെ മാവേലികള്‍ക്കു മുമ്പിലും ഗൃഹനാഥന്മാര്‍ ബിവ....കോര്‍ ന്റെ മുന്നിലും ക്ഷമയോടെ ക്യൂ നില്‍ക്കുന്നത്‌ കാണുമ്പോള്‍ കടുത്ത അമര്‍ഷം തോന്നിയിട്ടുണ്ട്‌ കുടി ജനകീയവല്‍ക്കരിച്ചവരോട്‌. ശ്രീമതി.കെ.ആര്‍.ഗൗരിയമ്മയല്ലേ അതു ചെയ്‌തത്‌? മദ്യദുരന്തം ഒഴിവാക്കാനെന്നും, ചാരായം വാറ്റ്‌ നിര്‍ത്താനെന്നും മറ്റും പുറമേക്ക്‌ കാരണങ്ങള്‍ പറയാമെങ്കിലും വാസ്‌തവത്തില്‍ അതില്‍ നിന്നുള്ള റവന്യൂ തന്നെയാണ്‌ ലക്ഷ്യം.

  നന്ദന-അതു ഞാന്‍ പറഞ്ഞതല്ല. കരള്‍ രോഗമെന്നതും അദ്ദേഹത്തിന്റെ തന്നെ അഭിമുഖങ്ങളില്‍ മിനുങ്ങിയതിനെപ്പറ്റി പറഞ്ഞതും കൂടി ഞാനൊന്നു കൂട്ടി വായിച്ചു.അത്രേയുള്ളു, കാര്യം. പിന്നെ അവരുടെ മക്കള്‍ പൊതുസ്വത്തുക്കളല്ലല്ലോ. ഞാന്‍ അവരെപ്പറ്റി ചിന്തിച്ചുപോയി. വയലാര്‍ ശരത്‌ച്ചന്ദ്രവര്‍മ്മയോടു ചോദിച്ചാലറിയാം അദ്ദേഹം എത്ര കഷ്ടപ്പെട്ടു ഇത്രയും ഒന്നെത്തിവരാന്‍ എന്ന്‌.(പഴയ ഒരു അഭിമുഖം ഞാനിന്നും ഓര്‍ക്കുന്നു...)അതിന്‌ അദ്ദേഹത്തിന്റെ പൈതൃകം സഹായിച്ചുവെന്നത്‌ മറ്റൊരു കാര്യം. പക്ഷേ, എല്ലാവര്‍ക്കും അതു സാധിച്ചുവെന്നു വരില്ലല്ലോ.

  ചേച്ചിപ്പെണ്ണ്‌- അതൊക്കെ പോകട്ടെ പഴയ കാര്യങ്ങളല്ലേ. പോകട്ടെ.

  This.-ഇനിയിപ്പോള്‍ ജലസേചനം മാറ്റി കെമിക്കല്‍ അടി ആക്കാം. കരിമ്പനാല്‍ ആര്‍ക്കേഡിന്റെ മതിലില്‍ ഞാനും കണ്ടിട്ടുണ്ട്‌ കവി അയ്യപ്പനെ.

  ഏകതാരകമേ, മദ്യസേവ മനോദൗര്‍ബ്ബല്യ ലക്ഷണമാണെന്നും അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടതെന്നും ഒരു ടോക്‌ ഷോയില്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. കൂടുതല്‍ എഴുതൂ ഇക്കാര്യങ്ങളെപ്പറ്റി. പിന്നെ കഥയ്‌ക്കിട്ട കമന്റു കണ്ടിരുന്നു കേട്ടോ.
  മഹേഷ്‌- അതെ ,യോജിക്കുന്നു.
  poor me- അയ്യോ അതാരാണ്‌ മാഷേ? മുരളി? ഒന്നു പറഞ്ഞുകൂടെ?
  കെവിമധു- അങ്ങനെയൊരു ഭാവമൊന്നും അദ്ദേഹത്തന്‌ ഉണ്ടായിരുന്നെന്നു തോന്നുന്നില്ല, അഭിമുഖങ്ങളും മറ്റും കണ്ടിട്ട്‌.

  ReplyDelete
 15. dethan

  “സര്‍ഗ്ഗ ശേഷി കുറഞ്ഞ
  വര്‍ പറഞ്ഞുപരത്തുന്ന നുണകളാണിതൊക്കെ.”

  എനിക്ക്‌ തോന്നുന്നത്‌ “മദ്യത്തിന്‌ അടിമപ്പെട്ടവർ” സ്വന്തം ഭാഗം ന്യായിക്കരിക്കാൻ പടച്ചുവിടുന്നതാണ്‌.

  മൈത്രേയി,

  ജലസേചനത്തെ “ചുമ്മാ” കുറ്റം പറയാൻ എനിക്ക്‌ മനസാക്ഷിക്കുത്തുണ്ട്‌!! അതിനാലാണ്‌ എന്റെ ചിന്തയോട് കൂടുതൽ യോജിച്ച പ്യാരിയെ കൂട്ട്‌പിടിച്ചത്‌.

  ReplyDelete
 16. ''aardramee dhanumasa raavukalil onnil.....
  ippazham koodoru chumaykkadi idari veezhaam''
  n.n kakkadinum
  ''janalinappuram jeevitham poleya
  pakal velicham polinju pokunnathum'' varnicha
  chullikkadinum jalasechanam oru creative channel ayirunnu..ithine manasaasthrathinte bhaashatil cognitive dissonance ennu parayum..orutharam virodhabhaasam...alle maithreyi......

  ReplyDelete
 17. ഗിരീഷ്‌ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ജലസേചനത്തെപ്പറ്റി നേരിട്ടറിയാം..കവിയോടു അടുത്ത പലരും,സ്വയം കവി തന്നെയും പറഞ്ഞിട്ടുമുണ്ടല്ലോ..

  കലാകാരന്മാരും എഴുത്തുകാരും അധികവും മദ്യപാനികളാണെന്ന് നമുക്കറിയാം.പല എഴുത്തുകാരും സ്വന്തം കഥകളും,മറ്റുള്ളവരുടെതും വെളിപ്പെടുത്തിയിട്ടുമുണ്ട്, പുനത്തില്‍, എം ടി, വി ആര്‍ സുധീഷ്‌, കടമ്മനിട്ട, ജോണ്‍ എബ്രഹാം, എ അയ്യപ്പന്‍ (അയ്യപ്പ ബൈജു എന്ന കഥാപാത്രത്തിന് ആ പേര് കിട്ടിയത് ഇദ്ദേഹത്തില്‍ നിന്നാണോ ആവൊ), വയലാര്‍, തോപ്പില്‍ ഭാസി, പ്രൊഫ.നരേന്ദ്രപ്രസാദ്‌ മുതല്‍ പേര്‍..

  പക്ഷെ ഇവരില്‍ ജോണ്‍ എബ്രഹാം ഒഴികെ മറ്റാരും ജലസേചിച്ചിട്ടു സര്‍ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതായി അറിവില്ല. സുഹൃത്തുക്കളോടൊത്തുള്ള സഭ കൊഴുപ്പിയ്ക്കലാണ് വിട്ടു മാറാത്ത ദുശ്ശീലമായി കൂടെ കൂടിയതും,പലരുടെയും ജീവനെടുത്തതും. ജോണ്‍ എബ്രഹാമിന്റെ മദ്യപാന (ദു) ശീലം നശിപ്പിച്ച,അദ്ദേഹത്തിന്റെ തന്നെ പടങ്ങളെപ്പറ്റി ടി വി ചന്ദ്രന്‍ എഴുതിയത് വായിച്ചിരിക്കുമല്ലോ..സൃഷ്ടികള്‍ നടത്താനുള്ള ഊര്‍ജ്ജം മദ്യം പ്രദാനം ചെയ്യുന്നു എന്നത് ഒരു അന്ധവിശ്വാസമാണ്..

  പോസ്റ്റില്‍ പറഞ്ഞ മറ്റു കാര്യങ്ങളെപ്പറ്റി..

  കൊച്ചിന്‍ ഹനീഫ മദ്യപാനി ആയിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പലരും പറഞ്ഞിട്ടുണ്ട്.മദ്യപാനതിന്റെ ഫലമായല്ലതാനും മരണം.(അദ്ദേഹം പക്ഷെ പുകവലിയ്ക്ക്‌ അടിമയായിരുന്നു)

  അവസാന കാലത്ത് കാഴ്ച ശക്തി നഷ്ടപ്പെട്ട ആ നടന്‍ രാജന്‍ പി ദേവ് ആണ്..മായാ ബസാറില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു കണ്ണിനു കാഴ്ച ശക്തി ഇല്ലായിരുന്നു..

  ReplyDelete
 18. കാക്കര- സത്യസന്ധത പ്രശംസനീയം:)

  ഗംഗ-No , it can never be a creative channel.....But we can say that they are very very soft at heart and get esily dragged into such habbits at the easiest provocation..and ofcourse there are people who lavishly offer them drinks ....ശ്രീ.യേഷുദാസ് ഈയിടെ പറഞ്ഞു അദ്ദേഹം കുടിക്കുമായിരുന്നെങ്കില്‍ ഇഷ്ടം പോല മദ്യം വാങ്ങിത്തരാന്‍ ധാരാളം പേരുണ്ടാകുമായിരന്നെന്നും പക്ഷേ ആ പണമൊന്നും ആവശ്യപ്പെട്ടാല്‍ക്കൂടിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാന്‍ ആരും തയ്യാറല്ലെന്നും......ആശയം മാത്രം ഓര്‍മ്മയില്‍ നിന്നെഴുതുകയാണേ....

  സ്വപ്നാടകന്‍-വളരെ വളരെ നന്ദി വിശദമായ വിശകലനത്തിന്. രാജന്‍.പി.ദേവിന്റെ കാര്യം കഷ്ടം തന്നെ. നരേന്ദ്രപ്രസാദ് പ്യാരി പറഞ്ഞതുപോലെ ആരോടും പ്രതിബദ്ധതയില്ലെന്നു ജീവിച്ചുവെന്നും അവസാനം വല്ലാതെ കഷ്ടപ്പെട്ടുവെന്നും കേട്ടിട്ടുണ്ട്.

  ഇനിയും കാണാം.

  ReplyDelete
 19. @ swapnadakan-i cud n't find ur blogposts.ur blog id pls?

  ReplyDelete
 20. @മൈത്രേയി..(ചേച്ചിയാണോ ആവോ..)

  ബ്ലോഗുന്നില്ല തല്‍ക്കാലം..:)
  ബ്ലോഗുകളില്‍ നിന്ന് ബ്ലോഗുകളിലേക്ക് പറന്നു നടന്നു,കമന്റിടണമെന്നു തോന്നുന്നവയ്ക്ക് കമ്മന്റിടുന്ന ഒരു വായനക്കാരന്‍ മാത്രമാണ് സ്വപ്നാടകന്‍..:)

  എന്നെങ്കിലും ബ്ലോഗുമായിരിക്കാം..പക്ഷെ അതിനുള്ള ചങ്കുറപ്പില്ല ഇപ്പോഴും..:)

  ReplyDelete
 21. സ്വപ്‌നാടകന്‍- നല്ല വായനക്കാരനാണല്ലോ. അപ്പോള്‍ തീര്‍ച്ചയായും ഒരു നല്ല ബ്ലോഗറുമായിരിക്കും. ഇനിയും വായിക്കണേ.....സത്യസന്ധമായ കാമ്പുള്ള കമന്റുകള്‍ ഇഷ്ടപ്പെടുന്നു. ചേച്ചിയെന്നു വിളിക്കാന്‍ ഇഷ്ടം തോന്നുന്നുവെങ്കില്‍ അങ്ങനെ വിളിക്കുക.No probs......എനിക്കു പക്ഷേ എല്ലാവരും ചങ്ങാതിമാരാണ്. താങ്കളും.... ഇനിയും ബ്ലോഗില്‍ ചുറ്റിക്കറങ്ങുമെന്നും വിമര്‍ശിക്കുമെന്നും പ്രതീക്ഷിക്കട്ടെ.

  ReplyDelete
 22. തീര്‍ച്ചയായും..പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കുക.ക്ഷണിച്ചില്ലെങ്കിലും വരും. :)

  [മറ്റുള്ളവര്‍ എഴുതുന്നതിനെ കുറ്റം പറയുന്ന പോലെയോ ഹായ്‌ ഹായ്‌ പറയുന്ന പോലെയോ എളുപ്പമല്ല എഴുത്തെന്നു ഞാന്‍ മനസ്സിലാക്കുന്നു..ഹി ഹി. :)]

  ReplyDelete
 23. ഇതെനിക്ക് തീരെ മനസ്സിലായില്ല..
  ഒരു സംശയം തോന്നിയപ്പോ വന്നു നോക്കിയതാ..
  ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരം..
  kpragesh@gmail.com

  ReplyDelete
 24. @swapnadakan:now i got it.so u hv deleted ur comments, right?

  ReplyDelete
 25. ഞാനല്ല ഡിലീറ്റിയത്.ജീവിതച്ചിന്തുകള്‍ക്ക് കമന്റിയതിനു ശേഷം ഞാന്‍ പാലേരിയില്‍ ചുമ്മാ ഒന്ന് വന്നു നോക്കിയതാ..അപ്പോഴാണ്‌ മനസ്സിലായത് ഞാന്‍ ചെയ്ത കമന്റുകള്‍ ഒന്നും കാണുന്നില്ല എന്ന്..അതിനു നിങ്ങള്‍ ചെയ്ത മറുപടികള്‍ അവിടെയുണ്ട് താനും.ചേച്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ പോയി നോക്കിയപ്പോള്‍ അവിടെയും എന്നെ കാണാനില്ല..അപ്പോ ഒരു സംശയം തോന്നി വന്നു നോക്കിയതാണ് ഞാന്‍ കമന്റിയ മറ്റു പോസ്റ്റുകളിലും.അവിടെയും തഥൈവ!...കമന്റ്സ് ഡിലീറ്റ് ചെയ്യാന്‍,കമന്റിയ ആള്‍ക്കും, ബ്ലോഗിന്റെ ഉടമയ്ക്കുമല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്നാണു എന്റെ സാങ്കേതിക പരിജ്ഞാനം.ഞാനത് ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് നിങ്ങള്‍ ചെയ്തതാവാനേ വഴിയുള്ളൂ.അതുകൊണ്ടാണ് എനിക്കിത് മനസ്സിലായില്ലെന്ന് പറഞ്ഞത്..ഇവിടെ പറയാന്‍ പറ്റാത്ത കാരണമാണെങ്കില്‍ (പറ്റുന്നതായിരുന്നെങ്കില്‍ ഡിലീറ്റുന്നു എന്ന് പറഞ്ഞ് ഒരു കമന്റ് ഇടുമായിരുന്നല്ലോ.)അതാറിയാനാണ് മെയില്‍ ഐഡി വച്ചത്.

  ReplyDelete
 26. @ swapnadakan-I hvn't deleted and why should I?again copy/pasting from my inbox-
  quote

  "@മൈത്രേയി..(ചേച്ചിയാണോ ആവോ..)

  ബ്ലോഗുന്നില്ല തല്‍ക്കാലം..:)
  ബ്ലോഗുകളില്‍ നിന്ന് ബ്ലോഗുകളിലേക്ക് പറന്നു നടന്നു,കമന്റിടണമെന്നു തോന്നുന്നവയ്ക്ക് കമ്മന്റിടുന്ന ഒരു വായനക്കാരന്‍ മാത്രമാണ് സ്വപ്നാടകന്‍..:)

  എന്നെങ്കിലും ബ്ലോഗുമായിരിക്കാം..പക്ഷെ അതിനുള്ള ചങ്കുറപ്പില്ല ഇപ്പോഴും..:)

  Posted by സ്വപ്നാടകന്‍ to സമകാലികചിന്തകൾ at March 16, 2010 10:09 PM
  unquote

  quote
  "തീര്‍ച്ചയായും..പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കുക.ക്ഷണിച്ചില്ലെങ്കിലും വരും. :)

  [മറ്റുള്ളവര്‍ എഴുതുന്നതിനെ കുറ്റം പറയുന്ന പോലെയോ ഹായ്‌ ഹായ്‌ പറയുന്ന പോലെയോ എളുപ്പമല്ല എഴുത്തെന്നു ഞാന്‍ മനസ്സിലാക്കുന്നു..ഹി ഹി. :)]  Posted by സ്വപ്നാടകന്‍ to സമകാലികചിന്തകൾ at March 17, 2010 8:42 AM
  unquote

  ReplyDelete
 27. ഇത് ഞാനും ഫോളോ ചെയ്തിട്ടുണ്ട്..പക്ഷെ ഇപ്പൊ അത് അവിടെ കാണുന്നില്ല..ഡിലീറ്റ് ചെയ്തത് ഞാനല്ല താനും.രണ്ടു ബ്ലോഗിലും (മാത്രം)ഒരേ പോലെ സംഭവിച്ചതോണ്ട് ഒരു സംശയമുണ്ടായി..അത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി ചോദിച്ചതാണ്.എന്തായാലും സംഗതി ഡിലീറ്റായെന്നും അത് ചെയ്തത് ഞാനല്ല എന്നതും വസ്തുതയാണ്.

  ReplyDelete
 28. നിങ്ങള്‍ രണ്ട് പേരും ഡിലീറ്റ് ചെയ്യിതില്ല എന്ന പറയുന്നു പിന്നെ അത് എവിടെ പോയി , കമന്റ്റ്കള്‍കൊക്കെ നല്ല വില ഒള്ള കാലമാ ,ആരങ്കിലും അത് മോഷ്ട്ടിച്ച്
  വിറ്റ് കള്ള് കുടിച്ചുകാണും

  ReplyDelete