Sunday, July 18, 2010

സൂപ്പര്‍ 30

ഈയിടെ ടി.വിയില്‍ കണ്ട ഒരു ന്യൂസ് ക്ലിപ്പിംഗാണ് ഈ പോസ്റ്റിനാധാരം. ഒരു പക്ഷേ എല്ലാവര്‍ക്കും അറിയാമായിരിക്കും.

ഗണിതത്തെ സ്‌നേഹിക്കുന്ന അനന്ത് കുമാര്‍ എന്ന അദ്ധ്വാനശീലനായ യുവാവിന്റെ സ്ഥാപനമാണ് സൂപ്പര്‍ 30. അവിടെ 30 കുട്ടികള്‍ക്ക് ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കും. കഴിഞ്ഞ ബാച്ചില്‍ അവിടെ പഠിച്ച 30 കുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.

അവിടെ പ്രവേശനം ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍-
പഠനത്തില്‍ നല്ല താത്പര്യമുണ്ടായിരിക്കണം.
നിര്‍ദ്ധനനായിരിക്കണം.

കുട്ടികളുടെ സര്‍വ്വ ചെലവുകളും അവര്‍ വഹിക്കും.

ദാരിദ്യം മൂലം ആഗ്രഹിച്ചിട്ടും, കഴിവുണ്ടായിട്ടും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന, വിദേശത്ത് പ്രവേശനം ലഭിച്ചിട്ടും ദാരിദ്യം അതിനനുവദിക്കാതിരുന്ന അനന്ത് ഇനി പാവപ്പെട്ടവരെ സഹായിക്കും എന്നു തീരുമാനിക്കുകയായിരുന്നു.

കേരളത്തില്‍ ആ സ്്ക്കൂളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഒരു ഹാള്‍ കൊടുത്താല്‍ ഇവിടുന്നും നിര്‍ദ്ധനരായ കുട്ടികളെ പഠിപ്പിക്കാം എന്നു ആ ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ടു.

നമ്മുടെ ജനനം നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു സംഭവമാണ്. ചിലര്‍ ദരിദ്രകുടുംബത്തില്‍ , ചിലര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി, ചിലര്‍ ഒരു ജാതിയില്‍, മറ്റു ചിലര്‍ വേറൊരു ജാതിയില്‍ അങ്ങനെയങ്ങനെ.....നമുക്കു യാതൊരു കൈയ്യുമില്ലാത്ത ആ കാര്യങ്ങള്‍ പറഞ്ഞ്, മനസ്സിലിട്ടു നീറ്റി നീറ്റി, ഞാനോ നീയോ വലുത് എന്ന് പരസ്പരം ചെളി വാരിയെറിയുന്നവര്‍ ഈ യുവാവിനെ കണ്ടു പഠിച്ചെങ്കില്‍...

തന്റെ ഇല്ലായ്മയെ പഴിച്ച് സമൂഹത്തിനു ഒരു ബാദ്ധ്യതയായിരിക്കാതെ, മറ്റുള്ളവര്‍ താനനുഭവിച്ച ദുരിതം അനുഭവിക്കാതിരിക്കാനായി തന്നാലാവുന്നത് ചെയ്യുന്ന പ്രിയ ചെറുപ്പക്കാരാ, താങ്കള്‍ക്കു വന്ദനം! താങ്കളുടെ വഴിത്താരകളില്‍ മുള്ളുകളുണ്ടാകാതിരിക്കട്ടെ!

താങ്കളുടെ മാതൃക പിന്‍തുടരാന്‍ ഇവിടെ ഇനിയും ചെറുപ്പക്കാരുണ്ടാകട്ടെ!.



13 comments:

  1. തന്റെ ഇല്ലായ്മയെ പഴിച്ച് സമൂഹത്തിനു ഒരു ബാദ്ധ്യതയായിരിക്കാതെ, മറ്റുള്ളവര്‍ താനനുഭവിച്ച ദുരിതം അനുഭവിക്കാതിരിക്കാനായി തന്നാലാവുന്നത് ചെയ്യുന്ന പ്രിയ ചെറുപ്പക്കാരാ, താങ്കള്‍ക്കു വന്ദനം!

    ReplyDelete
  2. ..
    താങ്കളുടെ വഴിത്താരകളില്‍ മുള്ളുകളുണ്ടാകാതിരിക്കട്ടെ!
    ..

    ReplyDelete
  3. അതെ, അനന്തിന്റെ വഴികളിൽ ദുർഘടങ്ങൾ വരാതിരിയ്ക്കാൻ
    പ്രാർഥിയ്ക്കാം.

    ReplyDelete
  4. അനന്തിനെ പരിചയപ്പെടുത്തിയതിനു നന്ദി, അദ്ദേഹത്തിന് ഒരു സല്യൂട്ട്!

    ReplyDelete
  5. അനന്ത്‌ എന്ന മഹദ്വക്തിക്ക് എന്റെ സാഷ്ടാംഗപ്രണാമം

    ReplyDelete
  6. കേട്ടിട്ടില്ല ... അഭിനന്ദനങ്ങള്‍ ...
    പരിചയപ്പെടുത്തിയതിനു ...
    സമാനമായ ഒരാളെ പറ്റി മനുഷ്യസ്നേഹി എഡിറൊരിയലില്‍ ബോബി അച്ഛന്‍ എഴുതിയത്
    ഓര്‍മ്മവന്നു ..
    ബംഗ്ലൂരില്‍ IT സെക്ടറില്‍ വോര്‍ക്ക് ചെയ്യുന്ന ഒരു കൂട്ടാരനെ പറ്റി ...
    സ്വന്തം ജീവിത ചെലവു വല്ലാതെ ചുരുക്കി .. ഒരുപാട് കുട്ടികളെ
    പടിപ്പിക്കുന്ന്ന്ദ് ത്രെ ..

    ReplyDelete
  7. nalla oru vartha..
    താനനുഭവിച്ച ദുരിതം അനുഭവിക്കാതിരിക്കാനായി തന്നാലാവുന്നത് ചെയ്യുന്ന പ്രിയ ചെറുപ്പക്കാരാ, താങ്കള്‍ക്കു വന്ദനം!

    ReplyDelete
  8. അനന്ത് കുമാറിന്റെ ഈ മാതൃക ഒരുപാട്
    പേര്‍ പിന്തുടരന്ട്ടെ എന്ന് ആശിക്കുന്നു .

    ReplyDelete
  9. അനന്ത് കുമാര്‍ എന്ന ചെറുപ്പക്കാരന്‍റെ വലിയ മനസ്സിന്ന് പ്രണാമം. ഒപ്പം ഈ പോസ്റ്റിട്ട മൈത്രേയിക്ക് അഭിനന്ദനങ്ങളും

    ReplyDelete
  10. അനന്ത് എന്ന യുവാവിന്റെ നല്ല മനസ്സിനെ എന്തിനോടാണ്‌ ഉപമിക്കേണ്ടത്‌?
    മത്സരങ്ങളുടെ ഈ ലോകത്ത് മറ്റുള്ളവരും രക്ഷപ്പെടട്ടെ എന്ന് ചിന്തിക്കുന്നവരുണ്ടാവുക ഒരു rare quality തന്നെയാണ്.

    ReplyDelete
  11. അങ്ങനെയും ചിലർ,...

    ReplyDelete
  12. അനന്തിന്ന് ആശംസകൾ! ഇങ്ങനെ ചില ആളുകളാണല്ലോ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.

    ReplyDelete
  13. ഈ കുറിപ്പിന് നന്ദി, മൈത്രേയി.

    ReplyDelete