ശ്രീ.യേശുദാസ് കൊച്ചുമകളുടെ(അമേയ) ചോറൂണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചു നടത്തിയത് ടി.വി.യില്‍ കണ്ടു.മനസ്സുനിറയെ തൊഴുത് വള്ളസ്സദ്യയും നടത്തി സായൂജ്യമടഞ്ഞ അദ്ദേഹം എല്ലാ ഭക്തര്‍ക്കും ദേവദര്‍ശനാനുമതി നല്‍കണമെന്ന് പറഞ്ഞത് ഉള്ളില്‍ തട്ടിയാണ്.ശ്രീ.യേശുദാസിനെപ്പോലെ കറകളഞ്ഞൊരു ഭക്തനെ പല ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കുന്നില്ല എന്നതില്‍ ദുഃഖവും അമര്‍ഷവും ഉണ്ട്.ഒപ്പം നാണക്കേടും.
വിശ്വസിക്കാനും അവിശ്വസിക്കാനും കോവിലില്‍ പോകാനും പോകാതിരിക്കാനും എല്ലാം ഒരു പോലെ സ്വാതന്ത്ര്യം തരുന്ന മതം എന്ന നിലയില്‍ ഹിന്ദുമതത്തോട് വളരെ ബഹുമാനമുണ്ട്. ഒന്നും അടിച്ചനുസരിപ്പിക്കുന്നില്ലാത്ത ഒരു മതം. പക്ഷേ , പല ക്ഷേത്രങ്ങളിലേയും "അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല" എന്ന ബോര്‍ഡ് പലപ്പോഴും ലജ്ജിപ്പിച്ചിട്ടുണ്ട്.കള്ളനും കൊലപാതകിയും കള്ളക്കടത്തുകാരനും അവിശ്വാസിക്കും ഒക്കെ ഹിന്ദുവാണെങ്കില്‍ അമ്പലത്തില്‍ കയറാം.അമ്പലം ഭരണവും വേണമെങ്കില്‍ കൈയ്യാളാം.പക്ഷേ എത്ര നല്ലവനാണെങ്കിലും അഹിന്ദുവാണെങ്കില്‍ അമ്പലത്തില്‍ കയറാന്‍ പാടില്ല.ഇതെന്തു കാട്ടാളത്തം, അല്‍പ്പത്തരം?പണ്ടത്തെ ഈ ആചാരം ഇന്ന് ദുരാചാരമല്ലേ വാസ്‌തവത്തില്‍?
മുസ്ലീം പള്ളിയില്‍ അന്യര്‍ക്കു കയറാന്‍ പാടില്ലല്ലോ എന്നൊക്കെ മുടന്തന്‍ന്യായം പറയാം.പക്ഷേ, ഹിന്ദുമതത്തെപ്പോലെ ഇത്രയും വ്യക്തിസ്വാതന്ത്രം അനുവദിക്കുന്ന സനാതനമതത്തിന് അതു തീരാ കളങ്കമാണ്.ഭക്തി അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല.മനസ്സില്‍ നിന്നുരുത്തിരിയേണ്ടതാണ്.
ഇനി എന്നാണൊരു സര്‍വ്വജാതിമതക്ഷേത്രപ്രവേശനവിളംബരം ഉണ്ടാവുക?കാത്തിരിക്കാം.
Showing posts with label യേശുദാസ്. Show all posts
Showing posts with label യേശുദാസ്. Show all posts
Wednesday, August 19, 2009
Subscribe to:
Posts (Atom)