Saturday, November 8, 2008

ചില സീരിയല്‍ ചിന്തകള്‍

സീരിയലുകളെ ഇംഗ്ലീഷില്‍ സോപ്‌്‌്‌ എന്നും മലയാളത്തില്‍ പൈങ്കിളി എന്നും മറ്റും വിശേഷിപ്പിക്കാറുണ്ട്‌്‌്‌.ഇതു മുഴുവനും ശരിയല്ല.അവയില്‍ പലതും നമ്മെ ചിന്തിപ്പിക്കയും ചെയ്യും.

സീരിയലുകള്‍ നീളുന്നതെങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ? "എനിക്കൊന്നും കേള്‍ക്കണ്ട " അല്ലെങ്കില്‍ " താനൊന്നും പറയണ്ട " എന്ന രണ്ടു വാചകങ്ങളാണ്‌്‌്‌ പല മെഗാപരമ്പരകള്‍ക്കും ആധാരം എന്നു പറയാം.കേള്‍ക്കാന്‍ സന്‍മനസ്സു കാട്ടിയാല്‍,പറയാന്‍ അനുവദിച്ചാല്‍ പിന്നെ തെറ്റിദ്ധാരണകള്‍ക്കും അതുമൂലമുള്ള പകവീട്ടലുകള്‍ക്കും സ്ഥാനമെവിടെ?മറ്റു ചിലതിലാണെങ്കില്‍ പ്രതേ്യകിച്ച്‌്‌ ഒരാവശ്യവുമില്ലാതെ ചിലര്‍ മഹാരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാകുന്നു.കൂടെയുള്ള കഥാപാത്രങ്ങള്‍ മണ്ടന്‍കളിച്ചുമുന്നേറുമ്പോഴും ഇവര്‍ മൗനം പാലിക്കും.

സീരിയലുകളിലെ ദുഷ്ടകഥാപാത്രങ്ങളെ, പ്രത്യേകിച്ച്‌ സ്‌ത്രീകളെ കാണുമ്പോള്‍ ഈ അതിഭാവുകത്വം കാണണ്ട എന്നു റിമോട്ട്‌ പ്രവര്‍ത്തിപ്പിക്കുമായിരുന്നു പലപ്പോഴും.പക്ഷേ ഇപ്പോഴിപ്പോള്‍,ജീവിതപ്പെരുവഴി കുറെ താണ്ടിയപ്പോള്‍ ഒരു സംശയം.സീരിയല്‍ കഥാപാത്രങ്ങളുടെ ദുഷ്ടത്തരം ജനം ഏറ്റുവാങ്ങിയതോ അതോ ജനത്തിന്റെ ദുഷ്ടത്തരം സീരിയലിലേക്കു ചേക്കേറിയതോ?കോഴിയോ മുട്ടയോ ആദ്യം?

പേര്‌്‌്‌ തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും ശ്രീ.ശ്രീകുമാരന്‍ തമ്പിയുടേതാണല്ലോ എന്നതുകൊണ്ട്‌്‌്‌ "അളിയന്‍മാരും പെങ്ങന്‍മാരും "കണ്ടു.പേരൊഴികെ എല്ലാം നന്ന്‌.ചെല്ലമ്മ അമ്മൂമ്മയും അമൃതയും എത്ര നല്ല കഥാപാത്രങ്ങള്‍.ബുദ്ധിയും വിവേകവും സ്‌നേഹവും നന്‍മയും ഒപ്പം പ്രതികരണശേഷിയും ചേരും പടി ചേര്‍ത്തവര്‍.അധികം വലിച്ചുനീട്ടാതെ എല്ലാവരെയും ഒന്നിപ്പിക്കുകയും ചെയ്‌തു ശ്രീകു....തമ്പി..എന്നാല്‍ അമൃതയുടെ കൊച്ചേട്ടനെയും ഭാര്യയെയും വിട്ടു .പോക്കുകേസുകളായതു കൊണ്ടാകാം!അദ്ദേഹത്തിന്റെ സീരിയലിന്റെ ഒരു സ്ഥിരം പ്രത്യേകത വിവരമുള്ള കുട്ടികളാണ്‌.

ഗുരുവായൂരപ്പനില്‍ കിംവദനും കുട്ടികൃഷ്‌ണന്‍മാരും അരങ്ങു തകര്‍ക്കുന്നു.എങ്കിലും മൊത്തത്തില്‍ ഒരു സംശയം.ആരും പണിയെടുത്തു ജീവിക്കുന്നതായി കാണിക്കുന്നില്ല.

അമൃതയിലെ പോലീസോഫീര്‍ വേഗം വേഗം കേസുകള്‍ കണ്ടുപിടിക്കുന്നുണ്ട്‌.പ്രൊമോഷനും കിട്ടി.എന്നാല്‍ ഏഷ്യാനെറ്റിലെ പാവം ഈശ്വരമൂര്‍ത്തിയാകട്ടെ സര്‍ക്കാരിന്റെ കാശു കളഞ്ഞ്‌ ചുറ്റിക്കറങ്ങുന്നതല്ലാതെ ഒന്നിനും തുമ്പുണ്ടാക്കുന്നില്ല.ഡോക്ടറും പോലീസും പ്രേതങ്ങളും കുറ്റവാളികളായാല്‍ പാവം പിന്നെന്തു ചെയ്യും?

തികച്ചും മന്ദബുദ്ധികളും അധോലോകരും മറ്റുമായി പല സീരിയലുകളിലും തങ്ങളെ ചിത്രീകരിച്ചിട്ടും കേരള പോലീസ്‌ എന്തേ പ്രതികരിക്കാത്തത്‌?സുകുമാരക്കുറുപ്പിനെ പിടിക്കാത്ത,അഭയയുടെ കൊലപാതകിയെ കണ്ടെത്താത്ത,ചന്ദ്രമതിയെയും ഡോ.രമണിയെയും ഒളിത്താവളങ്ങളില്‍ നിന്നു പൊക്കാത്ത നാണക്കേടു കൊണ്ടോ?



3 comments:

  1. ഇതു പോസ്റ്റ്‌ ചെയ്തിട്ട്‌ ഒരു മാസത്തിലേറെയയി.ചന്ദ്രമതി ഇന്നും ഒളിവിൽ തന്നെ!

    ReplyDelete
  2. സത്യത്തില്‍ എനിക്കും ഇതേ സംശയം.. കോഴിയോ മുട്ടയോ?

    ഈ ദുഷ്ടത്തരങ്ങള്‍ എവിടെനിന്ന് എങ്ങോട്ട് ചേക്കേറുന്നു? ഇതൊക്കെ റ്റിവിയിലും ജീവിതത്തിലും കണ്ടൂ വളരുന്ന കുഞ്ഞുങ്ങളെയോര്‍ത്താണ് എനിക്ക് ആശങ്ക!


    നന്നായിരിക്കുന്നു, എനിക്കിതിഷ്ടമായി!
    - ദുര്‍ഗ്ഗ

    ReplyDelete
  3. ഈ വിഷയത്തെ ആസ്പദിച്ച് ഒരു സീരിയല്‍ നി്‌മ്മാണ ചരിതം എന്നൊരു നര്‍മ്മം ഞാന്‍ എന്‍റെ ബ്ലോഗില്‍ ഇട്ടിരുന്നു. മനുഷ്യനെ വിവരം കെട്ടവര്‍ ആക്കുന്ന ഏര്‍പ്പാറാണ്' സീരിയല്‍.
    palakkattettan

    ReplyDelete