Sunday, December 7, 2008

സിസ്റ്റര്‍ അല്‍ഫോന്‍സാ,സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ സെഫി

സിസ്റ്റർ അൽഫോസാ:സഹനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിയ വന്ദ്യവനിത.ഇൻഡ്യയുടെ അഭിമാനം.വാഴ്ത്തപ്പെട്ട അമ്മേ,അവിടുത്തേയ്ക്കും കത്തോലിക്കാസഭയ്ക്കും നമോവാകം!

സിസ്റ്റർ അഭയ:18 വയസ്സിൽ നിർദ്ദയം കൊലചെയ്യപ്പെട്ട ഒരു പാവം കന്യാസ്ത്രീ.ഒട്ടും ആഗ്രഹിക്കാതെ, മറ്റുള്ളവർ ചെയ്ത കുറ്റം കണ്ടു പോയി എന്ന ഒറ്റക്കാരണത്താൽ ഇന്നും നീതി ലഭിക്കാതെ ചുറ്റിക്കറങ്ങുന്ന ആത്മാവ്‌!അവളോട്‌ സഭയ്ക്ക്‌ ഉത്തരവാദിത്വമില്ലേ?എന്തുകൊണ്ട്‌ അവൾക്കു വേണ്ടി സഭ ഒരു അഡ്വക്കേറ്റ്‌ എം.കെ.ദാമോദരനെ വച്ചില്ല?മരിച്ചു കഴിഞ്ഞവർക്കു നീതി വേണ്ടേന്നാണോ?സിസ്റ്റർ അഭയയും കത്തോലിക്കാ സഭയിലേതല്ലേ?

സിസ്റ്റർ സെഫി:ഒരു 18 വയസ്സുകാരിയുടെ കൊലപാതകത്തിന്റേയും അനാശാസ്യത്തിന്റേയും മുൾമുന നീളുന്ന അവർക്കും കൂട്ടാളികളായ അച്ചന്മാർക്കും വേണ്ടി വാദിക്കാൻ സഭ നിയോഗിക്കുന്നത്‌ സുപ്രീം കോടതിയിലേ മുന്തിയ അഭിഭാഷകരെ!

അനീതിയല്ലേ ഇത്‌?കുറ്റം ചെയ്താൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നനിലപാടെടുത്താൽ സഭയുടെ അന്തസ്സ്‌ ഉയരുകയല്ലേ ചെയ്യൂ?

എന്തേ കത്തോലിക്കായുവത്വം പ്രതികരിക്കാത്തത്‌?

പണ്ടൊരു ജോളിയും ഇതുപോലെ കൊല ചെയ്യപ്പെട്ടു.അന്നും അത്‌ തേച്ചുമായ്ച്ചു കളഞ്ഞുവെന്ന് കേട്ടു.കഷ്ടം!കഷ്ടം!

6 comments:

  1. എന്തേ കത്തോലിക്കായുവത്വം പ്രതികരിക്കാത്തത്‌?

    സരസന്‍ :: പത്തു മാസം എങ്കിലും എടുക്കും. അല്ലെല്‍ ചാപിള്ളയാകും.ഒന്നു ക്ഷമീ...

    ReplyDelete
  2. സത്യം എന്നായാലും പുറത്തു വരും എന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം.എത്രയൊക്കെ മൂടി വെച്ചാലും ഒരു നാള്‍ അതു മറ പൊട്ടിച്ചു പുറത്തു വരും.ആ‍ാ ദിവസത്തിനായി കാത്തിരിക്കാം നമ്മള്‍ക്ക്

    ReplyDelete
  3. @ സരസൻ:ഇത്രയും വേണ്ടായിരുന്നു.ഇതു കൂടിപ്പോയി.

    @ നന്ദന:അതെ,അങ്ങനെ പ്രതീക്ഷിക്കാനല്ലേ നമുക്കു കഴിയൂ?പക്ഷേ ഇത്രയും കാലത്തെ യാതനക്ക്‌ ആരു സമാധാനം പറയും?ദൈവം എവിടെപ്പോയോ ആവോ?

    ReplyDelete
  4. നല്ല പോസ്റ്റ്..
    ഇനിയുമിനിയും എഴുതൂ

    ആശംസകള്‍..
    ചേച്ചി..

    ReplyDelete
  5. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

    ReplyDelete
  6. maadhyamangal parajnu thanna kure kadhakalallaathe avare vidhikkan enthu balamund nammudu vaakkukalk prathikalanennu urappichu paryan convincing aya evidencinte abhavathilalle nammal aa fathersinem sisterinem kuttam vidhiqnnath njan arudem side parajathalla chilare yokke kuttavaalikalaakkano vendayo ennu party narukkit theerumanaqmbo nammal ivde kure kadhakalude adisthaanathil kuttam vidhikkanath sariyano? orupakshe avar niraparadhikalanenkil............. oru benedict achante kadha kettittille???????????????

    ReplyDelete