Sunday, October 10, 2010

രഞ്ചിത്തിന്റെ പ്രാഞ്ചിയേട്ടന്‍, ഇപ്പോ നമ്മുടേയും!

പ്രാഞ്ചിയേട്ടന്‍ കണ്ടു. പെരുത്ത് ഇഷ്ടപ്പെട്ടു. ഒന്നുകൂടെ കാണണമെന്നു വരെ തോന്നുന്നു.
' യേശുക്രിസ്തുവിനെ വരെ യേശുവേട്ടന്‍ന്നു ടീമുകളാ തൃശൂരുകാര്...'

കൈവച്ച് വായുവില്‍ 6 എഴുതുകയും കാലു വട്ടത്തില്‍ കറക്കുകയും ചെയ്യുന്ന പുണ്യവാളന്‍....ഹ...ഹ..ഏറ്റവും രസിച്ചത് ആ ഭാഗം.  പിന്നെ മലയാളിയുടെ ഓസില്‍ പുണ്യം വാങ്ങാനുള്ള ശ്രമത്തെപ്പറ്റിയുള്ള പുണ്യവാളന്റെ ഡയലോഗ്..പുണ്യവാളനും പാവം പണക്കാരനായ പ്രാഞ്ചിയുമായുള്ള ഓരോ സീനും എത്ര ഹൃദ്യം, മധുരം!  നമ്മോടു സംവദിക്കുന്ന അങ്ങനെ ഒരു പുണ്യവാളന്‍ ഉണ്ടായിരുന്നെങ്കില്‍!മോഹിച്ചു പോകുന്നു വെറുതെ...

ഗഡീ, ഒന്നൊന്നര...ഇപ്പോഴത്തെ എല്ലാ പ്രയോഗങ്ങളുമുണ്ട്. പത്മപുരസ്‌കാരത്തിനു വരെ വിലയിടാന്‍ തുടങ്ങിയ നമ്മള്‍..ചരിത്രം എഴുതിയുണ്ടാക്കുന്ന നമ്മള്‍..
തട്ടുപൊളിപ്പന്‍ ഡയലോഗും തുണിയുരി ഡാന്‍സും വമ്പന്‍ സെറ്റുമൊന്നുമില്ലാതെ എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു.! പ്രിയ രഞ്ചിത്, കാലത്തിന്റെ സ്പന്ദനമറിയുന്നു താങ്കള്‍..ഹും.... ഒരു ഒന്നൊന്നര സംവിധായകന്‍ തന്നെ!
എന്റെ എക്കാലത്തേയും നീറുന്ന പ്രശ്‌നമാണ്, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത പുകയുന്ന പ്രശ്‌നമാണ്, നന്മയുള്ളവര്‍ കഷ്ടപ്പെടുകയും തിന്മ വിതയ്ക്കുന്നവര്‍ പുഷ്ടിപ്പെടുകയും ചെയ്യുന്നു എന്നുള്ളത്. രഞ്ചിത്, താങ്കളേയും അത് അലട്ടുന്നുണ്ടെന്നു ബോദ്ധ്യപ്പെട്ടു എനിക്ക്. അല്ലെങ്കില്‍  പുണ്യവാളനെക്കൊണ്ട്് കുറ്റം ചെയ്തവര്‍ക്കു ശിക്ഷ വിധിക്കില്ലായിരുന്നു താങ്കള്‍.
എല്ലാവരും ഒന്നു പോലെ നന്നായി അഭിനയിച്ചിരിക്കുന്നു. Merchant of Venice ലെ ഭാഗങ്ങള്‍ പറയുന്ന ഇയ്യപ്പേട്ടനടക്കം.

പിന്നെ ഇഷ്ടപ്പെടാത്ത ചില കാര്യം. ആ കൊച്ചു പ്രിയാമണിയെ മമ്മൂട്ടീടെ പെയര്‍ ആക്കാന്‍ ശ്രമിക്കണ്ടായിരുന്നു. അതിത്തിരി കടന്ന കൈയ്യല്ലേന്നൊരു സംശയം! ആ പോട്ടെ, പ്രായമായെങ്കിലും അവിവാഹിതനായതു കൊണ്ട് ഔചിത്യബോധമില്ലാതെ അങ്ങനൊരാഗ്രഹം പ്രാഞ്ചിക്കു തോന്നി എന്നങ്ങു കരുതാം, അല്ല പിന്നെ!
ആ പുണ്യവാളന്റെ ഭാഷ ഒന്നു സബ്‌ടൈറ്റില്‍ കാണിച്ചൂടായിരുന്നോ? എന്തെങ്കിലും നല്ല കാര്യങ്ങളാകും പറഞ്ഞിരിക്കുക!അച്ചട്ട്!ഹോ ്അതു മിസ്സായിപ്പയല്ലോ എന്റെ പുണ്യാളാ...

അനന്തരം മറ്റു ചില കാഷ്വാലിറ്റീസ്....സ്പീഡില്‍ പറയുന്ന തൃശൂരു ഭാഷ ചിലതു മനസ്സിലാക്കാന്‍ പാടു പെടുമ്പോള്‍ ഒരു കശ്മലന്‍ പിറകിലിരുന്ന് മൊബൈലുന്നു. രൂക്ഷമായി പലവട്ടം തിരിഞ്ഞു നോക്കീട്ടൊന്നും ഒരു രക്ഷയുമില്ല.സ്‌ക്രീനില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് വെണ്ടയ്ക്കയില്‍ എഴുതി കാണിച്ചതാണ്. ആരു വകവയ്ക്കുന്നു? മനസ്സുകൊണ്ട് കുനിച്ചു നിര്‍ത്തി ഇടി കൊടുത്തു ഞാന്‍. പിന്നെ ചില്ലറ കൂവലുകള്‍! അതെന്തിനാണാവോ? നിലാവു കണ്ടാല്‍ കുറുക്കനു ഓരി വരും എന്ന പോലെ കുറേ വിവേകശൂന്യര്‍..

പുറത്തിറങ്ങുമ്പോള്‍ ഒരു പയ്യന്‍ നോക്കി ചിരിച്ചു... അതിന്റെ അമ്മയും. നല്ല കണ്ടുപരിചയം. ഗുരുവായൂരപ്പന്‍ സീരിയലിലെ ഉണ്ണികൃഷ്ണന്‍ (തീരെ പൊടിയല്ല, അതിന്റെ വലിയ കൃഷ്ണന്‍) എന്നു മനസ്സു കണ്ടുപിടിച്ചെടുത്തപ്പോഴേക്കും അവര്‍ പോയി. പക്ഷേ വെങ്കിടേഷ് എന്നോ മറ്റോ പേരുള്ള ആ പയ്യന്‍ തൃശൂര്‍ എന്നാണല്ലോ വിചാരിച്ചത്. ഇനി ആരാണാവോ? എന്തായാലും ബാലതാരമാണ്.
 
 

18 comments:

  1. നല്ല പടമാണ് കേട്ട്വോ

    ReplyDelete
  2. 'നന്മയുള്ളവര്‍ കഷ്ടപ്പെടുകയും തിന്മ വിതയ്ക്കുന്നവര്‍ പുഷ്ടിപ്പെടുകയും ചെയ്യുന്നു എന്നുള്ളത്..'

    ഞാനും കുറേയാലോചിച്ചിട്ടുണ്ട് ചേച്ചീ ഈ കുഴക്കുന്ന പ്രശ്നത്തെ പറ്റി.ഉത്തരം നമ്മുടെ പുണ്യാളന്‍ പറയുന്നുണ്ടോ സിനിമയില്‍?
    ഈ സിനിമ കാണണമെന്നു വിചാരിച്ചിട്ട് ഇതു വരെ പറ്റിയില്ല.:(

    ReplyDelete
  3. പാവം ഞാനേ, കാണണം കേട്ടോ.....ദേ, അനൂപും സര്‍ട്ടിഫൈ ചെയ്തല്ലോ, കണ്ടില്ലേ.
    പിന്ന റോസൂട്ടിയേ, അതിനുത്തരം തരുന്നില്ല പുണ്യാളന്‍. പാവം പ്രാഞ്ചിയെ പറ്റിച്ച ഒരു കൈക്കൂലി പാവിയെ അറസ്റ്റു ചെയ്യും എന്നും മറ്റും ഭാവി കാട്ടിക്കൊടുത്ത് പുണ്യാളന്‍ സമാധാനിപ്പിക്കുന്നുണ്ട്. നന്മ മാത്രം നിറഞ്ഞ കഥകള്‍ പറഞ്ഞു തന്നില്ലേ റോസൂന്റെ അപ്പൂപ്പന്‍. അതു പോലെയേ എനിക്കും തോന്നിയുള്ളു. നമ്മുടെ കണ്ണും മുമ്പില്‍ കാണുന്നത് ഇതിനു വിപരീതമാണ്. നല്ല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് സങ്കടക്കയം വിധിയ്ക്കുന്ന നീതി എന്താണാവോ?ദുഷ്ടനെ പന പോലെ വളര്‍ത്തുക എന്നാല്‍ ശിഷ്ടരെ പാതാളത്തോളം താഴ്ത്തുക എന്നല്ലേ അര്‍ത്ഥം. ജീവിതം മുഴവന്‍ കണ്ണീരു കുടിക്കുന്ന ആള്‍ക്ക് അവസാനം ദുഷ്ടന്‍ ശിക്ഷിക്കപ്പെടുന്നതുകൊണ്ടെന്തു ഗുണമാണ് കിട്ടുക?പിന്നെ റോസൂട്ടി ഇപ്പോ ഇതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട കേട്ടോ....കുറച്ചു കഴിയട്ടെ...ഇപ്പോള്‍ ചിരിച്ചു രസിച്ചു നടക്കൂ....

    ReplyDelete
  4. ഇത്രയും പറഞ്ഞ് കൊതിപ്പിച്ച സ്ഥിതിക്ക് ഈ സിനിമ ഇവിടെ റിലീസ് ചെയ്താല്‍ ആദ്യത്തെ ഷോയ്ക്ക് (അതിനിവിടെ ആകെ ഒരു ഷോയേ കാണൂട്ടൊ) പോയിട്ടു തന്നെ ബാക്കി കാര്യം. ഞങ്ങടെ മനോഹരമായ തൃശൂരു ഭാഷയൊക്കെ ഉള്ള സ്ഥിതിക്ക് ഇത് മിസ്സ് ചെയ്യുന്നത് തീരെ ശരിയല്ല. മൈത്രേയിയുടെ നിരൂപണം നന്നായിരുന്നു.

    ReplyDelete
  5. ഇഷ്ട നടന്റെ പടം കാണാന്‍ വളരെ ആഗ്രഹമുണ്ട്.അതിനെപ്പറ്റി പോസ്റ്റ്‌ ഇട്ടതു നന്നായി..

    ReplyDelete
  6. പ്രാഞ്ചിയേട്ടൻ..ഒന്നാന്തരം സിനിമ.പ്രമേയം കൊണ്ടും അവതരണം കൊണ്ടും ആംഗലേയ ക്ലാസ്സിക്കുകളോട് കിടപിടിക്കുന്ന ഒന്നാണിത്.എല്ലാവരും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു.ടിനി ടോം ഗംഭീരമാക്കി തന്റെ റോൾ.മമ്മൂട്ടി എന്ന ഗ്ലാമറിസം അല്ല അതിൽ കണ്ടത്.പ്രാഞ്ച്യേട്ടനെ ആയിരുന്നു.

    ReplyDelete
  7. ഈ പറഞ്ഞതൊന്നും വെറുതെയല്ലാ, ഇതിനൊക്കെ ഭയങ്കര അര്‍ത്താട്ടാ.

    ReplyDelete
  8. പടം ഇഷ്ടമായി, മൈത്രേയി എഴുതിയതും ഇഷ്ടമായി.

    ReplyDelete
  9. movie is nice and ur review is nicer than that .thrissur slang is what makes the movie different

    ReplyDelete
  10. Pranchiettan and the saint.. erey kaalathinu shesham kanda oru clean malayalam movie..

    Very nice review..

    ReplyDelete
  11. അയ്യോ ഇതുവരെ കാണാന്‍ ഒത്തില്ല.
    കുറച്ചൊക്കെ ഇപ്പൊ മനസ്സിലായി...
    പിന്നെ മുകിലിന്റെ ബ്ലോഗിലെ കവിതയ്ക്ക്
    ഇവിടുന്നുള്ള കമന്റ്‌ കണ്ടു..എന്‍റെ ലോകത്തില്‍
    അതിന്റെ ബാകി ഉണ്ട്.വായിച്ചു നോക്കു..
    വെറുതെ ഒരു ഭര്‍ത്താവ്...

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. മെയിലിലൂടെ നമ്മള്‍ എല്സമ്മയെ പറ്റി സംസാരിച്ചപ്പോള്‍ തന്നെ മൈത്രേയി പറഞ്ഞിരുന്നു പ്രാഞ്ചിയേട്ടനെ പറ്റി എഴുതിയിരുന്നു. മോര്‍ണിംഗ് ബെല്ലിനു വേണ്ടി ഞാനും എഴുതാനിരുന്നതായിരുന്നു ഇത്. അത് കൊണ്ട് മന: പൂര്‍വം അന്ന് വായിച്ചിരുന്നില്ല. എന്തായാലും, പടത്തിനെ കുറിച്ച് എനിക്ക് മറുത്തൊരു അഭിപ്രായവുമില്ല. :) കഴിഞ്ഞ വര്‍ഷത്തെ "പാലേരി മാണിക്യം" മിസ്സ്‌ ചെയ്തു പോയ സങ്കടവും "പ്രാഞ്ചിയേട്ടന്‍‍" കണ്ടു കഴിഞ്ഞ ഉടനെ തീര്‍ത്തു.ലാന്‍ഡ്‌ മാര്‍ക്കില്‍ പോയി സീ. ഡി. വാങ്ങി അതും ആ ആഴ്ച തന്നെ കണ്ടു. :) ഒന്നേ പറയാനുള്ളൂ.. ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആകുകയാണ് എന്ന്. കൂടാതെ ഇനി ഒരിക്കലും ഒരു മമ്മൂട്ടി - രഞ്ജിത്ത് സിനിമ മിസ്സ്‌ ചെയ്യുമെന്ന് തോന്നുന്നില്ല എന്ന്. :)

    ReplyDelete
  14. ആഗ്രഹമുണ്ട് കാണാണാൻ.

    ReplyDelete
  15. മൈത്രെയീ സിനിമ ഇപ്പോഴാ കണ്ടത്.
    അപ്പൊ ഒരു കമന്റും കൂടെ ആവാം എന്ന് വെച്ചു.
    എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു..
    ഏത് ഭാഗമാണ് കൂടുതലിഷ്ടപ്പെട്ടതെന്ന് പോലും പറയാന്‍ പറ്റുന്നില്ല..അത്രയ്ക്ക് സൂപ്പര്‍.
    കാലും കൈയും കൊണ്ടുള്ള കളി ഇവിടെയും എല്ലാരും പരീക്ഷിച്ചു പരാജയപ്പെട്ടു!!

    ReplyDelete