Showing posts with label സമകാലികം. Show all posts
Showing posts with label സമകാലികം. Show all posts
Friday, April 23, 2010
ഹായ് എന്തൊരു പൗരബോധം!
അത് ഒരു വെള്ള അക്‌സെന്റ് കാറായിരുന്നു. പതുക്കെ നിര്‍ത്തിയപ്പോഴേ കാര്യം മനസ്സിലായി, ഞങ്ങളും കാര്‍ പതുക്കെയാക്കി....കാള വാലു പൊക്കുന്നതെന്തിനെന്ന് അറിയാന്‍ അതിബുദ്ധി ആവശ്യമില്ലല്ലോ. അതില്‍ നിന്ന് ഒരു വലിയ പ്ലാസ്റ്റിക് കൂടു നിറയെ വെയ്സ്റ്റ് റോഡരികിലേക്കെറിഞ്ഞു....ഞാന്‍ തല വെളിയിലേക്കിട്ട് വിളിച്ചു പറഞ്ഞു.... ഇതു ശരിയല്ല....ഇതു ശരിയല്ല.....യാതൊന്നും സംഭവിക്കാത്തതു പോലെ അവര്‍ കാര്‍ മുന്നോട്ടെടുത്തു. ഹബ്ബി സൈഡിലൂടെയെടുത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഗ്ലാസ് താഴ്ത്താനും. താഴ്ത്തി...വളരെ മോഡേണ്‍ ആയിരുന്നു അവര്‍ രണ്ടുപേരും (വേഷവിധാനത്തില്‍ മാത്രം). ഇങ്ങനെയൊന്നും ചെയ്യരുത്, ഇതു മോശമാണ്...... .... മുഴുവന്‍ പറയുന്നതിനു മുമ്പ് ആ മാന്യമഹിള ഗ്ലാസ്സ് പൊക്കി....വീണ്ടും താഴ്ത്താന്‍ ആവശ്യപ്പെട്ട് ഹബ്ബി.....അയാള്‍ അനുസരിച്ചു.......50 രൂപകൊടുത്താല്‍ കുടുംബശ്രീക്കാര്‍ വന്നു കൊണ്ടു പോകും..അതാണ് വേണ്ടത് അല്ലാതെ അവനവന്റെ വീട്ടിലെ വേസ്റ്റ് റോഡില്‍ തള്ളരുത്.......ഇതു പൊതു റോഡാണ്, ഇവിടെ റോഡ്‌സൈഡില്‍ താമസിക്കുന്നവരും മനഷ്യരാണ്....ഞാനും കൂടി...
അവരുടെ ലിപ്സ്റ്റിക്കിന്റെ, അയാളുടെ ഹെയര്‍ ഡൈയുടെ അഞ്ചിലൊന്ന് വില വരുമോ കുടുംബശ്രീക്കു കൊടുക്കേണ്ട 50 രൂപാ? ഞാന്‍ ചിന്തിച്ചു.
വിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?
ആ കാറിന്റെ നംബര്‍ ഓര്‍മ്മിച്ചു വച്ചതാണ്. ഒരു പരാതി ബോധിപ്പിക്കാം എന്നു കരുതി....... വൈകീട്ടായപ്പോഴേയ്ക്കും മറന്നു........അതുമല്ല സമയമെവിടെ?
Subscribe to:
Posts (Atom)