ഇന്നത്തെ ഒരു ഫ്ലാഷ് ന്യൂസ് ആണ് എന്നെ ഇങ്ങനെ ചിന്താക്കുഴപ്പത്തിലാക്കിയത്. അതുകണ്ട് ആദ്യം ഞാന്‍ ചിരിച്ചു, പൊട്ടിച്ചിരിച്ചു......കാരണം ഇത്ര നല്ല ഒരു ആക്ഷേപഹാസ്യം ഈ രണ്ടായിരത്തിപ്പത്തു പിറന്നതില്‍ പിന്നെ കേട്ടില്ല....
പിന്നെപ്പിന്നെ ചിരി മാഞ്ഞുമാഞ്ഞുവന്നു........ചിന്തയായി......
ഏതു ചാനലെന്ന്് ഓര്‍മ്മയില്ല, മനോരമയാവാം.......താഴെ എഴുതിക്കാണിച്ചു കണ്ടത് ഇങ്ങനെ.......'ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നു ' ഒരു വാതിലില്‍ കൂടി അഡിക്റ്റാക്കുക, മറുവശത്തുകൂടി ഡിഅഡിക്ഷനു ശ്രമിക്കുക......... ഹോ ഈ ബുദ്ധി.............സര്‍ക്കാരിന്് ഇനി അങ്ങനേയും റവന്യൂ കിട്ടട്ടെ......
വാസ്തവത്തില്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നല്ല വിലയുള്ള കഞ്ചാവു കൂടി നമുക്ക് സര്‍ക്കാര്‍ വകയില്‍ കൃഷി തുടങ്ങിക്കൂടെ.......... ഇപ്പോള്‍ മെനക്കെട്ടു നടന്ന് ഇടുക്കിയില്‍ കഞ്ചാവു കൃഷി നശിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിയാവില്ലേ അത്? നന്നായി എക്‌സ്‌പോര്‍ട്ടു ചെയ്യാം. നാട്ടുകാര്‍ പാവങ്ങള്‍ക്കായി ബിവറേജസ് ഔട്‌ലറ്റുകള്‍ തന്നെ ഉപയോഗിക്കാം. പിന്നെ ഇതിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കഞ്ചാവ് ഡിഅഡിക്ഷനു വേണ്ടിയും ഒരു മുറി തുറക്കാം. കുറേപ്പേര്‍ക്ക് ജോലി കിട്ടട്ടെ. സര്‍ക്കാരിന് റവന്യൂ കിട്ടട്ടെ. മന്ത്രിമാര്‍ക്കും മുന്തിയ ഉദ്യോഗസ്ഥര്‍ക്കും വലിയ വലിയ കാറുകള്‍ വാങ്ങാം. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പൊടി പറത്തി പാറാം. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കണ്ടേ....
ഒരു ഓര്‍മ്മത്തുണ്ടുകൂടി നിരത്തട്ടെ. വെ. ബംഗാളില്‍ വെളളപ്പൊക്കത്തില്‍ ചില സബ്‌സ്റ്റേഷനുകള്‍ മുഴുവനായി നശിച്ചുപോയി....... അയ്യോ കഷ്ടം, നമ്മള്‍ കൊടുത്ത പാനലുകളെല്ലാം പോയല്ലോ......ഒരാള്‍ പറഞ്ഞു...കേട്ടു നിന്ന ആള്‍ പ്രതികരിച്ചു.....എന്തു മണ്ടത്തരമാണീ പറയുന്നത്? നമുക്ക് പൈസ മുഴുവന്‍ കിട്ടിയില്ലേ.....ഇനി അവര്‍ പുതിയ ടെണ്ടര്‍ ഫേ്‌ളാട്ടു ചെയ്യട്ടെ . ആ ഓര്‍ഡറും നമുക്കു കിട്ടട്ടെ.......
ദൈവേ..... ആ ഇക്കണോമിസ്റ്റിന്റെ ബുദ്ധിയുടെ മുന്‍പില്‍ തിരു...ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും 'നമിച്ച് '. പക്ഷേ അയാള്‍ ഒരു ഭീകരനൊന്നുമായിരുന്നില്ല കേട്ടോ. എന്തിന്റേയും മറുവശം കൂടി ചിന്തിക്കുന്ന ശരിക്കും ഒരു നല്ല മനുഷ്യന്‍....
Subscribe to:
Post Comments (Atom)
ഞാനും കണ്ടിരുന്നു ആ വാര്‍ത്ത. കുടിപ്പിച്ചിട്ട് എന്നാ തോടങ്ങിയാലെന്താ
ReplyDeleteനമുക്ക് ഇങ്ങനെയൊക്കെ പ്രതികരിയ്ക്കാമെന്നല്ലാതെ...
ReplyDeleteഅല്ല, അതിനെങ്കിലും കഴിയുന്നുണ്ടല്ലോ അല്ലേ? അത്രയും നല്ലത്.
valare nannayittundu.... aashamsakal.....
ReplyDeleteഇതെന്തായാലും കുറച്ചു കടന്നു പോയി .'ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്റര്‍' ....... കാലത്തിന്റെ ഒരു പോക്കെ
ReplyDeleteലേഖനം നന്നായി . ആശംസകള്‍
ലേഖനം നന്നായി
ReplyDeleteആശംസകള്‍
:)
ReplyDeleteമൈത്രേയി,
എന്റെ ഈ ചിരിയുടെ അര്‍ത്ഥം ഇപ്പോള്‍ മൈത്രെയിക്ക് വ്യാഖ്യാനിക്കാന്‍ കഴിയുന്നുണ്ടല്ലോ അല്ലെ?
(അഥവാ ഇല്ലെങ്ങില്‍ ചിരിയില്‍ sarcasm അടങ്ങിയിട്ടില്ല എന്ന് അറിയുക കേട്ടോ.)
ചാലക്കുടിയിൽ ഒരു ഡിഅഡിക്ഷൻ കേന്ദ്രം അനുവദിക്കുക!!
ReplyDeleteജപമാലയ്‌ക്കും കൊന്തയ്‌ക്കും വില കുറച്ചതിൽ അഭിനന്ദനം!!
അടുത്ത ബഡ്ജറ്റിലെങ്ങിലും ധ്യാനകേന്ദ്രങ്ങൾക്കും ആശ്രമങ്ങൾക്കും ഗ്രാന്റ് അനുവദിക്കുക....
എന്റെ വോട്ട് ഐസക്കിന്......
എന്തു ചെയ്യാം നമ്മുടെ വിധി
ReplyDelete"ദീപസ്‌തംഭം മഹാശ്‌ചര്യം....
ReplyDeleteഎനിക്കും കിട്ടണം പണം"
സിഗരറ്റു കൂടില്‍ ഇതു ആരോഗ്യത്തിനു ഹാനികരം എന്നെഴുതി വില്‍ക്കുന്നതു പോലെ ഒരു disclaimer ഇട്ടു ബിസിനസ് ചെയ്താല്‍ സാമൂഹ്യ പ്രബുദ്ധത ആയി...
ReplyDeleteഇതു കേട്ടിട്ട് കരണത്തടിച്ചിട്ട് sorry പറയുന്നതു പോലെയുണ്ട്.
എന്നാലും മഞ്ഞക്കണ്ണു കൊണ്ടു നോക്കുന്നില്ല. ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. കുറച്ചു പേര്‍ നന്നായെങ്കില്‍ അത്രയുമായി.
'ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നു '
ReplyDelete---------------------------------
ണ്റ്റെ മ്മോ .. ണ്റ്റെ മ്മോ .. ഹ ഹ ഹാ ഹയ്യോ ..
തലേംകുത്തി .. പിന്നേം തലേംകുത്തി .... ചിരിച്ചാലും തീരില്ല ഈ കലികാല തമാശകള്‍ ...
എല്ലാം കച്ചവടമല്ലേ..
ReplyDeleteഅങ്ങിനെ അവരും തമാശക്കാരായി :)
ശ്രീ, അഭി, കുട്ടന്‍, കാക്കര, അപ്പോകലിപ്‌തോ (എന്താണാവോ ആ വാക്കിനര്‍ത്ഥം),ടോംസ്, ജയരാജ് ,പ്യാരി, എറക്കാടന്‍, വായാടി, വഷളന്‍,ബഷീര്‍ എല്ലാവര്‍ക്കും നന്ദി.
ReplyDeleteവിഷയം എഴുതാന്‍ ആലോചിച്ചപ്പോഴേ പ്യാരിയുടെ ചിരി മനസ്സില്‍ തെളിഞ്ഞിരുന്നു. :) കാക്കരയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കട്ടെ. ആതിരപ്പള്ളിയുടെ ശാന്തസുന്ദരമായ അന്തരീക്ഷത്തിലാവട്ടെ ആദ്യ ഡിഅഡിക്ഷന്‍ കേന്ദ്രം. വഷളന്‍ അഭിപ്രായപ്പെട്ടതു പോലെ ആദ്യത്തെ തെറ്റില്‍ നിന്നു വന്ന രണ്ടാമത്തെ ശരി എന്നു ചിന്തിക്കാം അല്ലേ.അതാണ് പോസിറ്റീവ് തിങ്കിംഗ്.......
ജയരാജ് കമന്റ് ഫോളോ ചെയ്യുന്നില്ലേ ആവോ. ഇതിനു മുമ്പും ഞാന്‍ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ......ആശംസകള്‍ക്കു മുമ്പ് പോസ്റ്റിനെക്കുറിച്ചെഴുതണം ,യോജിപ്പോ വിയോജിപ്പോ എന്തുമാകട്ടെ.അതു കഴിഞ്ഞ് ആശംസിക്കൂ. പല ബ്ലോഗിലും കണ്ടു ഈ ആശംസകള്‍. അതുകൊണ്ടാണ് സ്‌നേഹപൂര്‍വ്വം രണ്ടാമത്തെ ഈ ശ്രമം.....
പിന്നെ വഷളന്റെ ഒരു പോസ്റ്റും എനിക്കു കാണാനാകുന്നില്ലല്ലോ. ആദ്യം തെളിയും, പിന്നെ വായിച്ചുതുടങ്ങുമ്പോഴേക്കും ഹെഡിംഗ് ഒഴികെ ബാക്കി എല്ലാം ബ്ലാങ്ക്.....ഡണ്‍ എന്നങ്ങെഴുതി കാണിക്കയും ചെയ്യും. എന്താണാവോ കാരണം. പ്യാരിയുടെ പാഷന്‍സ് തുറക്കുമ്പോള്‍ ഈ പേജ് കാണിക്കാനാവില്ല എന്ന പല്ലവി തുടങ്ങും ഗൂഗിള്‍.........എന്ന് , എങ്ങനെ ശരിയാകുമോ എന്തോ? ബ്രൗസര്‍ വേര്‍ഷന്‍ വ്യത്യാസമാണോ ആവോ....
@vashalan-off topic-i'm unable to read ur blogs.It displys at first, google works a lot in the background and finally it shows done with a blank screen!I'm unable to complete even the ist para! such a pity!cud see the comments, but post a comment is not displayed!any suggestions?messaging here hoping that u wud see this thry email following of comments.
ReplyDelete