Friday, April 23, 2010
ഹായ് എന്തൊരു പൗരബോധം!
അത് ഒരു വെള്ള അക്‌സെന്റ് കാറായിരുന്നു. പതുക്കെ നിര്‍ത്തിയപ്പോഴേ കാര്യം മനസ്സിലായി, ഞങ്ങളും കാര്‍ പതുക്കെയാക്കി....കാള വാലു പൊക്കുന്നതെന്തിനെന്ന് അറിയാന്‍ അതിബുദ്ധി ആവശ്യമില്ലല്ലോ. അതില്‍ നിന്ന് ഒരു വലിയ പ്ലാസ്റ്റിക് കൂടു നിറയെ വെയ്സ്റ്റ് റോഡരികിലേക്കെറിഞ്ഞു....ഞാന്‍ തല വെളിയിലേക്കിട്ട് വിളിച്ചു പറഞ്ഞു.... ഇതു ശരിയല്ല....ഇതു ശരിയല്ല.....യാതൊന്നും സംഭവിക്കാത്തതു പോലെ അവര്‍ കാര്‍ മുന്നോട്ടെടുത്തു. ഹബ്ബി സൈഡിലൂടെയെടുത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഗ്ലാസ് താഴ്ത്താനും. താഴ്ത്തി...വളരെ മോഡേണ്‍ ആയിരുന്നു അവര്‍ രണ്ടുപേരും (വേഷവിധാനത്തില്‍ മാത്രം). ഇങ്ങനെയൊന്നും ചെയ്യരുത്, ഇതു മോശമാണ്...... .... മുഴുവന്‍ പറയുന്നതിനു മുമ്പ് ആ മാന്യമഹിള ഗ്ലാസ്സ് പൊക്കി....വീണ്ടും താഴ്ത്താന്‍ ആവശ്യപ്പെട്ട് ഹബ്ബി.....അയാള്‍ അനുസരിച്ചു.......50 രൂപകൊടുത്താല്‍ കുടുംബശ്രീക്കാര്‍ വന്നു കൊണ്ടു പോകും..അതാണ് വേണ്ടത് അല്ലാതെ അവനവന്റെ വീട്ടിലെ വേസ്റ്റ് റോഡില്‍ തള്ളരുത്.......ഇതു പൊതു റോഡാണ്, ഇവിടെ റോഡ്‌സൈഡില്‍ താമസിക്കുന്നവരും മനഷ്യരാണ്....ഞാനും കൂടി...
അവരുടെ ലിപ്സ്റ്റിക്കിന്റെ, അയാളുടെ ഹെയര്‍ ഡൈയുടെ അഞ്ചിലൊന്ന് വില വരുമോ കുടുംബശ്രീക്കു കൊടുക്കേണ്ട 50 രൂപാ? ഞാന്‍ ചിന്തിച്ചു.
വിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?
ആ കാറിന്റെ നംബര്‍ ഓര്‍മ്മിച്ചു വച്ചതാണ്. ഒരു പരാതി ബോധിപ്പിക്കാം എന്നു കരുതി....... വൈകീട്ടായപ്പോഴേയ്ക്കും മറന്നു........അതുമല്ല സമയമെവിടെ?
Subscribe to:
Post Comments (Atom)
അവരുടെ ലിപ്സ്റ്റിക്കിന്റെ, അയാളുടെ ഹെയര്‍ ഡൈയുടെ അഞ്ചിലൊന്ന് വില വരുമോ കുടുംബശ്രീക്കു കൊടുക്കേണ്ട 50 രൂപാ?
ReplyDeleteഹ ഹ!!
ReplyDeleteകൊള്ളാം.
:)
ഇതാണ് മലയാളി. നമ്മുടെ വൃത്തി വീടിന്റെ അതിര്‍ത്തിയില്‍ തീരുന്നു.
വയിക്കാന്‍ ഒക്കുന്നില്ലാ, ഫോണ്ട് വലുതാക്ക്
ReplyDeleteവ്യക്തി ശുചിത്വത്തില്‍ മാത്രമേ മലയാളി മുന്നിലുള്ളൂ,രണ്ടും മൂന്നും നേരം കുളിക്കും പക്ഷെ പരിസരം വൃത്തിയാക്കി ഇടില്ല.
ReplyDeleteഷാജി ഖത്തര്‍.
അത് നന്നായി. വെറുതേ പ്രതിഷേധം മനസ്സില്‍ ഒതുക്കുന്നതിനേക്കാള്‍ എത്രയോ നന്നായി അത് അവരോട് നേരിട്ട് പറഞ്ഞത്. ഇത്തവണ അവര്‍ക്ക് അനുസരിയ്ക്കാന്‍ മടി തോന്നിയെങ്കില്‍ പോലും ഇനി ആവര്‍ത്തിയ്ക്കാന്‍ മടിയ്ക്കും...
ReplyDeleteഇത്രയെങ്കിലും പ്രതികരിച്ചല്ലോ....വളരെ നല്ലത്...
ReplyDeleteഅതെ സമയമെവിടെ.?
ReplyDeleteകൂട്ടുകാരാ, ഭീരുത്വം മൂലം
ഒരിക്കലും ഒരു പട്ടി കുരക്കാതിരിക്കുന്നില്ല.
.............................
കൂട്ടുകാരാ, പറയേണ്ടതു പറയാതെ
ഒരു പട്ടിപോലുമല്ലാതെ
വാലുപോലുമില്ലാതെ
നരകത്തില്പോലും പോകാതെ
ഈ സൌധങ്ങളില്‍ നാം ചീഞ്ഞുനാറുന്നു.
(കഷണ്ടി- കെ.ജി.ശങ്കരപ്പിള്ള.)
അതു നന്നായി .. അത്ര എങ്കിലും പറഞ്ഞത്, എന്റെ വീട്ടിലെ മാലിന്യം പുറത്തു എറിഞ്ഞാൽ പിന്നെ അതു വൃത്തിയായി!! അവർ ഓർക്കുന്നില്ല അവിടെ നിന്ന് ഈച്ചയും പൂച്ചിയും ആയി- മറ്റു രോഗാണുക്കൾ ആയി - തിരികെ നമ്മുടെ വീട്ടിന്റെ പൂമുഖ വാതിലിലൂടെ ഈ എറിഞ്ഞ അതേ സ്പീഡിനു തിരിചുവരും എന്നു , ബോധവൽക്കരണം എവിടെ തുടങ്ങണം ? മായാ സൗധങ്ങൾ കെട്ടി പൊക്കുമ്പോൾ മാലിന്യം എവിടെ കളയും എന്നു കൂടി ഓർക്കണം എന്തു കൊണ്ട് ഒരു കമ്പോസ്റ്റ് പിറ്റ് വീടിന്റെ പരിസരത്ത് പണിതുകൂടാ ?
ReplyDeleteശ്രീ പറഞ്ഞതിനോട് യോജിക്കുന്നു.
ReplyDeleteവീട്ടിൽ ചെന്ന ഉടനെ കുടുംബശ്രീക്കാരെ വിളിച്ച് കാണും.
രണ്ട് ദിവസമായിട്ടും കുടുംബശ്രീക്കാര്‍ കൊണ്ടുപൊകാതിരിക്കുന്ന വെയിസ്റ്റ് എന്തു ചെയ്യും? മാസം 50 രൂപ വാങ്ങിയാല്‍ എല്ലാ ദിവസവും ക്രുത്യമായി വെയിസ്റ്റ് എടുക്കുമെന്നു ആരാണ് പറഞ്ഞത്? എല്ലാവരും കണക്കണ്. 2 ദിവസം ചീഞ വെയിസ്റ്റ് കുടുംബശ്രീക്കാരെ കാത്ത് വീട്ടിലിരിക്കുനതിന്റെ (മൂന്നം ദിവസവും വരുമെന്നുറപ്പില്ല) വിഷമം അനുഭവിക്കുന്നവനെ അറിയൂ...
ReplyDeleteനിവ്രുത്തിയില്ലാഞ്ഞിട്ടാ അല്ലെങ്കില്‍ അധികാരികളുടെ മുഖത്ത് അതെറിയാമായിരുന്നു.
മൈത്രേയി, പ്രതികരിച്ചതിന് അഭിനന്ദനം. അനീതി കാണുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാവരെക്കൊണ്ടും സാധിക്കില്ല. കര്‍മ്മം ചെയ്യുക, ഫലം എന്തുമാകട്ടെ...
ReplyDeleteആശംസകള്‍.
നാട്ടുകാരന്‍- അങ്ങനെയങ്കില്‍ അതു അവരെ അറിയിക്കണം. അല്ലെങ്കില്‍ സ്വന്തം സ്ഥലത്തു കുഴിച്ചിടണം. അവര്‍ തരുന്ന പച്ച ബക്കറ്റില്‍ അടച്ചു മുറ്റത്ത് വയ്ക്കാമല്ലോ...ഇനി റോഡില്‍ കളഞ്ഞേ പറ്റൂ എന്നാണെങ്കില്‍ അത് അവരുടെ റോഡിലിടണം. അതല്ലാതെ കാറില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടു വന്ന് കുറേ ദൂരെ അന്യരുടെ വീടിനു മുമ്പിലല്ല തട്ടേണ്ടത്. അത് അവിടന്നു പട്ടി കടിച്ചെടുത്തു കൊണ്ടു വന്ന് ഞങ്ങളുടെ വീടുകള്‍ക്കു മുമ്പിലെ ഇടറോഡില്‍ കൊണ്ടിടും.....
ReplyDeleteമൈത്രേയി, ഞാന്‍ അവരെ ന്യായീകരിച്ചതല്ല.
ReplyDeleteഎങ്കിലും ഇതിന്റെ ഒരു മറുവശം പറഞ്ഞു എന്നു മാത്രം. അറിയിച്ചാലും ഫലമൊക്കെ കണക്കാണ്.
പിന്നെ പൊതുവേസ്റ്റ് ബിന്‍ ഉപയോഗിക്കുകയല്ലാതെ വേറെ വഴിയില്ല. നിരുത്തരവാദിത്ത്വത്തോടെ എവിടെയെങ്കിലും എറിയുന്ന രീതിയല്ല ഞാന്‍ പറഞ്ഞത്.
നാട്ടുകാരന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് മാലിന്യ സംസ്കരണം. നഗരങ്ങളിലെ മാലിന്യം ഗ്രാമങ്ങള്‍ ഏറ്റുവാങ്ങുന്ന കാലം കഴിഞ്ഞുപോയി, കാരണം കേരളത്തിലെ ഓരോ ഗ്രാമവും ചെറിയ ചെറിയ പട്ടണങ്ങള്‍ ആയികൊണ്ടിരിക്കുകയാണ്.കുടുംബശ്രീക്കാര്‍ ഈ മാലിന്യങ്ങള്‍ ശേഖരിച്ചു എവിടെ കൊണ്ട് പോയി കളയും. നമ്മുടെ ഓരോ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതു വളരെ ഗൗരവത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും കാണേണ്ട വിഷയമാണ്.അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ മാലിന്യത്തിന്റെ പേരില്‍ കലാപങ്ങള്‍ വരെ നടക്കാന്‍ സാധ്യതയുണ്ട്,ഇതു ഭയപെടുത്താന്‍ പറയുകയല്ല.എന്റെ വീടിനടുത്ത് തോടുകളില്‍ മാടിനെ അറുത്തത്തിന്റെയും കോഴിയുടെ വേസ്റ്റും രാത്രി ആരുമറിയാതെ വണ്ടിയില്‍ കൊണ്ട് തള്ളും. ഇതു പിടിക്കാന്‍ ചെറുപ്പക്കാര്‍ രാത്രി ഉറക്കമൊഴിച്ചു കാത്തിരിക്കേണ്ടി വന്നു, പക്ഷേ ഇതു അക്രമത്തിലേക്ക് പോകാന്‍ അധികം സമയം വേണ്ട.
ReplyDeleteഷാജി ഖത്തര്‍.
തെറ്റ് കാണിക്കുന്നവരോട് മുഖത്ത് നോക്കി ചെറുതായെങ്കിലും പ്രധിഷേദിച്ചാല്‍ ഒരു ശമനം തീര്‍ച്ചയായും ഉണ്ടാകും.
ReplyDeleteപ്ലാസ്റ്റിക്ക് കിറ്റിലെ വേസ്റ്റ് ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ പോലും ഫാഷനാവുകയാണ്. മലയാളിക്ക് വേറേയുമുണ്ട് പ്രത്യേകത. ഒരു വേസ്റ്റ് ബാസ്ക്കറ്റ് തെരുവില്‍ ഇരിക്കുന്നു എന്ന് കരുതുക. കേരളത്തില്‍ ചപ്പും ചവറും ആ ബാസ്ക്കറ്റിനകത്ത് വീഴില്ല. മറിച്ച് അതിന്റെ ചുവട്ടിലും പരിസരത്തും കൊണ്ടിടും. അത് കാക്കയും നായയുമൊക്കെ എടുത്ത് തോന്നുന്നിടങ്ങളില്‍ നിക്ഷേപിക്കും.
ReplyDeleteഈ പച്ച ബക്കറ്റ് ആരാണ് കൊടുക്കുന്നത് ?
ReplyDeleteനാട്ടുകാരനും ഷാജിയും ഞാന്‍ പറഞ്ഞത് നേരേ മനസ്സിലാക്കിയില്ല.എന്റെ പോസ്റ്റ് കേരളത്തിലെ മാലിന്യസംസ്‌ക്കരണത്തിലെ അപാകതകളെക്കുറിച്ചായിരുന്നില്ല (അത് ഒരു വിഷയം തന്നെയാണ് തീര്‍ച്ച), മറിച്ച്, അവനവന്‍ താമസിക്കുന്നിടത്തെ വേസ്റ്റ് കെട്ടിപ്പൊതിഞ്ഞു കൊണ്ടു വന്ന് അന്യരുടെ വീടുകള്‍ക്കു മുമ്പില്‍ വലിച്ച് എറിയന്നതിനെക്കുറിച്ചായിരുന്നു.
ReplyDeleteയരലവ-എന്തേ ശഷസഹ വിട്ടുകളഞ്ഞത്...: ) :) degradable സാധനങ്ങള്‍ക്കായി പച്ച ബക്കറ്റും അല്ലാത്തവയ്ക്കായി വെള്ളക്കൂടയും തരുന്നത് കോര്‍പ്പറേഷന്‍കാരാണ് ഇവിടെ. കുടുംബശ്രീക്കാരാണ് ഇതിന്റെ നടത്തിപ്പുകാര്‍ .
ഇനീപ്പോ വീട്ടിലെ ചപ്പ് പുറത്തെറിയുന്നതിനു മുൻപ് ചേച്ചി ആ പരിസരത്തേങ്ങാനും ഉണ്ടോന്ന് നോക്കണാം ലേ...
ReplyDeleteപത്തിരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഞാന്‍ ജോലിചെയ്യുന്ന വകുപ്പിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ഒരിക്കല്‍ കേരളത്തില്‍ പോയി. തിരിച്ച് വന്ന് എന്നോട് പല തവണ കേരളത്തിലെ ആളുകളുടെ വൃത്തിയെപ്പറ്റിയും ശുചിത്വ ബോധത്തെ പറ്റിയും പല തവണ പറഞ്ഞു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എവിടേയും പാളത്തിണ്റ്റെ വശങ്ങളില്‍ ആരും വെളിക്കിരിക്കുന്നത് കണ്ടില്ലത്രേ. അതുപോലെ തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാളത്തിലേക്ക് നോക്കിയപ്പോള്‍ റെയില്‍പ്പാളം വളരെ വൃത്തിയോടെ കണ്ടത്രേ. ചപ്പു ചവറുകളില്ലാതെ, അമേദ്യക്കൂമ്പാരങ്ങളില്ലാതെ.
ReplyDeleteമലയാളികളുടെ ശുചിത്വബോധത്തെപ്പറ്റി സ്വല്‍പം അഹങ്കരിച്ചിരുന്നു, അക്കാലത്ത്. നമ്മള്‍ക്ക് എവിടെയാണ് തെറ്റുന്നത്? തണ്റ്റെയും തണ്റ്റെ വീടിണ്റ്റെയും ശുചിത്വം എന്ന നിലയിലേക്ക് നമ്മള്‍ ചുരുങ്ങുന്നുവോ? ആരും കാണുന്നില്ലെങ്കില്‍ എന്ത് വൃത്തികേടുകളും ചെയ്യാന്‍ നമ്മള്‍ തയ്യാറാകുന്നുവോ?
ഒരുകാര്യവും ആഴത്തില്‍ കാണാതെ മുകളില്‍ മാത്രം നോക്കുന്ന പതിവ് എന്നാണ് നമ്മള്‍ തുടങ്ങിയത്. രാഷ്ട്രീയത്തിലും സാമൂഹ്യകാര്യങ്ങളിലും സാഹിത്യത്തില്‍പ്പോലും ഈ ഒരു മാറ്റം പ്രകടമാണെന്ന് തോന്നുന്നു.
മൈത്രേയിയുടെ കുറിപ്പ് ഇങ്ങനെ ചില ആലോചനകള്‍ ഉള്ളില്‍ നിറച്ചു. നന്ദി.
അവര്‍ ചീത്ത വിളിച്ചില്ലല്ലോ ..അല്ലെ ആശ്വാസം ..
ReplyDeleteഇത്തരം സന്ദര്‍ഭങ്ങളില് വാദി പ്രതി ആകുകയാണ് പതിവ് .....
പ്രതികരിക്കാന്‍ തോന്നിയ കരള്‍ ഉറപ്പിനു അഭിനന്ദന്‍സ് ..
മൈത്രേയി,
ReplyDeleteജീവനുള്ള രണ്ടു 'വേസ്റ്റുകള്‍' മാത്രം ആ കാറില്‍ അവശേഷിച്ചതു ഭാഗ്യം.വേറേ വേസ്റ്റുണ്ടായിരുന്നെങ്കില്‍
അത് നിങ്ങടെ കാറിലേക്ക് എറിഞ്ഞേനേ.എന്തായാലും സൂക്ഷിച്ചോ.കുടുംബശ്രീ ക്ക് അന്‍പത് രൂപാ കൊടുക്കില്ലെങ്കിലും അന്‍പതിനായിരം കൊടുത്ത് പകരം ചോദിക്കാന്‍ ഗുണ്ടകളെ വിട്ടെന്നിരിക്കും.
അക്സന്റിലല്ല ഹമ്മറില്‍ ഇരുന്നാല്‍ പോലും പൗരബോധം ഉണ്ടാകില്ല.
-ദത്തന്‍
അനീതിക്കെതിരെ പ്രതികരിക്കുവാനുള്ള മനസ്സ്.. നമസ്തേ.. പക്ഷെ നമ്മുടെ നാട് നന്നാവില്ല.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. ലിപ് സ്റ്റിക്കും റൂഷും പൂശി ഡോബർമാനെയും മടിയിലിരുത്തി പോകുമ്പോൾ സ്വന്തം കുഞ്ഞ് ഒരു പക്ഷെ ഏതെങ്കിലും കിന്റർ ഗാർഡനിൽ കൈകാലിട്ടടിക്കുകയാണെന്ന് പോലും തിരിച്ചറിയാത്തവർ അല്ലേ ഇവിടെ മുഴുവൻ. അത് പോലെ തന്നെ ആണുങ്ങളും.. എന്ത് പറയാൻ.. ഞാൻ ഒന്നും കണ്ടില്ല.
ReplyDeleteഎന്താ പറയുക ഇവരെപ്പറ്റി?
ReplyDeleteപ്രതികരിച്ചത് നന്നായി. അത്രയുമായല്ലോ. എന്നാലും അവര്‍ നന്നാവുമെന്ന് വിശ്വാസമില്ല :(
enthaa maithreyi parene? india oru democratic country alle? aarkkum enthum ivide cheyyamennariyille???
ReplyDelete:(
മൈത്രേയീ ഇങ്ങനെ പ്രതികരിച്ചത് വളരെ നന്നായി. അവനവന്റെ കാര്യം കഴിഞ്ഞാല്‍ മതി മറ്റുള്ളവരെ കുറിച്ച് എന്തിനു ചിന്തിക്കണം എന്ന മന:സ്ഥിതിക്കാരാണല്ലോ നമ്മള്‍ മലയാളികള്‍.
ReplyDeleteഎന്നാലും മൈത്രേയീ, കുടുംബശ്രീക്കാരെ കൊണ്ടും ഞങ്ങള്‍ വലഞ്ഞിരിക്കയാണ്. പ്രത്യേകിച്ച് ഞാനും അയല്‍വീട്ടുകാരും. എല്ലാ ദിവസവും കൃത്യമായി വേസ്റ്റ് എടുക്കാന്‍ വരില്ല എന്നത് ഒരു വശത്ത്. കുടുംബശ്രീക്കാരുടെ പ്രവര്‍ത്തന രീതി ഇങ്ങനെ : രാവിലെ ഒരു 9-10 മണി ആകുമ്പോള്‍ ഒരു കുടുംബശ്രീ ജീവനക്കാരി ഈ ഭാഗത്തു വന്ന് എല്ലാ വീടുകളില്‍ നിന്നും വേസ്റ്റ് കളക്റ്റ് ചെയ്ത് ഇവിടെ ഒരു ഭാഗത്ത് കൂട്ടി വയ്ക്കും. പിന്നെ 2,3 മണിക്കൂര്‍ കഴിഞ്ഞാണ് അത് കൊണ്ടു പോകാനുള്ള ഓട്ടോ വരുന്നത്. ഇതിനിടയില്‍ കളക്റ്റ് ചെയ്തു വച്ചിടത്തു നിന്ന് കാക്ക, പൂച്ച ,പട്ടി എല്ലാം വന്ന് പ്ലാസ്റ്റിക് ബാഗുകള്‍ കടിച്ചു പൊട്ടിച്ച് പരിസരത്തൊക്കെ ആക്കും. വണ്ടിയില്‍ കൊണ്ടു പോകുമ്പോള്‍ ഈ താഴെ വീണതെല്ലാം അവിടെ കിടക്കും. ഒരു 3 ദിവസം കഴിയുമ്പോള്‍ ആ ഭാഗത്തുകൂടി നടക്കാന്‍ വയ്യ. വണ്ടി ചിലപ്പോള്‍ വരും ചിലപ്പോള്‍ വരില്ല. വന്നില്ലെങ്കില്‍ അന്നു മുഴുവന്‍ ആ വേസ്റ്റുകള്‍ അവിടെ കെട്ടിക്കിടക്കും. രണ്ടു മൂന്നും ദിവസം വരെ ഇങ്ങനെ ഈ പ്രദേശത്തെ വേസ്റ്റ് മുഴുവന്‍ ഒരിടത്ത് കെട്ടിക്കിടന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ താമസിക്കുന്നത് ഒരു ബൈ റോഡിലാണ്. ഇവിടെ വീടുകള്‍ നിരനിരയായിത്തന്നെ ഇരിക്കുകയാണ്. അതുകൊണ്ട് ഈ വേസ്റ്റുകള്‍ കളക്റ്റ് ചെയ്തു കൊണ്ടു വയ്ക്കുന്നത് ഏതെങ്കിലും വീട്ടിനു മുന്നിലാകും. കഴിഞ്ഞ രണ്ടുമാസമായി ഞങ്ങള്‍ ഈ ദുരിതം അനുഭവിക്കുന്നു. വീട്ടിന്റെ മുറ്റത്ത് മുഴുവന്‍ ഈച്ചകള്‍, മുറ്റത്തിറങ്ങിയാല്‍ വല്ലാത്ത ദുര്‍ഗന്ധം, അടിച്ചു വൃത്തിയാക്കിയിട്ട മുറ്റത്ത് ഇത്തിരി കഴിയുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കാക്ക കൊത്തിവലിച്ചിടുന്നു - അങ്ങനെ പലതും. ഇതിനു മുന്‍പ് ഒരു പ്രൈവറ്റ് ഏജന്‍സിയായിരുന്നു വേസ്റ്റ് കളക്റ്റ് ചെയ്തു കൊണ്ടിരുന്നത്. അവര്‍ ആട്ടോ കൊണ്ടു നിറുത്തി അപ്പഴപ്പോള്‍ ഓരോ ഗേറ്റില്‍ നിന്നും വേസ്റ്റ് ബാഗ് എടുത്ത് വണ്ടിയില്‍ ഇട്ട് കൊണ്ടു പോകും. കുടുംബശ്രീക്കാര്‍ വന്നപ്പോഴാണ്, വണ്ടി വരുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് വന്ന് കളക്റ്റ് ചെയ്ത് ഒരിടത്ത് കൂട്ടിയിടുന്ന രീതി തുടങ്ങിയത്. ഇതു ചെയ്യുന്ന ജീവനക്കാരിക്ക് അറിയില്ല വണ്ടി വന്ന് ഇത് ഇന്നു കൊണ്ടു പോകുമോ ഇല്ലയോ എന്നത്. സ്വന്തം വീട്ടിലെ വേസ്റ്റ് 3 ദിവസം ഇരിക്കുമ്പോള്‍ പോലും സഹിക്കുന്നില്ല. അപ്പോള്‍ എല്ലായിടത്തേയും വേസ്റ്റ് കൂട്ടിയിട്ടത് 2,3 ദിവസം അങ്ങനെതന്നെ കിടക്കുന്നത് സഹിക്കേണ്ടിവരുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ.
വണ്ടി കൊണ്ടു നിറുത്തി അപ്പഴപ്പോള്‍ വേസ്റ്റ് എടുത്തു അതില്‍ ഇട്ടു പോകുന്നതാണ് ഇതിനൊരു പ്രതിവിധി, ഇങ്ങനെ നേരത്തെ വന്ന് വേസ്റ്റു കളക്റ്റു ചെയ്തു ഒരിടത്ത് കൂട്ടിവയ്ക്കാതെ. പക്ഷേ എത്ര പറഞ്ഞിട്ടും കുടുംബശ്രീക്കാര്‍ അതനുസരിക്കുന്നേയില്ല. അവര്‍ പറയുന്നത് അങ്ങനെ ചെയ്യുന്നതിന് കൂടുതല്‍ സമയം എടുക്കും, എല്ലായിടത്തും ഓട്ടോ പോകില്ല എന്നൊക്കെയാണ്. എന്നാല്‍ അങ്ങനെയേ അല്ല. ഓട്ടോ ഓടിക്കുന്നയാള്‍ക്ക് ഇത്തിരി ക്ഷമ വേണം എന്നേയുള്ളൂ. ഈ രീതിയിലാണ് ആദ്യം ഇവിടെ വേസ്റ്റ് എടുത്തിരുന്നതും.
ഈ ദുരിതത്തിന് എന്തെങ്കിലും പരിഹാരം സജസ്റ്റ് ചെയ്യാനുണ്ടോ മൈത്രേയീ?
ഗീത- എനിക്കു തോന്നുന്നു പരിഹാരങ്ങള്‍ ഇവയാണ്. ആദ്യം സ്ഥലത്തെ കൗണ്‍സിലറോടു പരാതിപ്പെടുക, കഴിയുമെങ്കില്‍ എഴുതിത്തന്നെ. പിന്നെ അവിടെത്തെ കുടുംബശ്രീ ഓഫീസില്‍ വിവരം അറിയിക്കുക. ഇതൊന്നും കൊണ്ട് പ്രയോജനമുണ്ടാകുന്നില്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരമറിയിക്കുക. ഇതൊക്കെയാണ് എനിക്കു തോന്നുന്നത്. അങ്കിളിന് ഇതിന് കൂടുതല്‍ ആധികാരികതയോടെ ഉത്തരം പറയുവാന്‍ കഴിയും.
ReplyDeleteസുരേഷ് കളിയാക്കിയെങ്കിലും പറയട്ടെ, ഇതിനൊക്കെ സമയം കണ്ടെത്തുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.അതുകൊണ്ട് റെസി.അസോ..ന്‍ വഴി നീങ്ങു്‌നതായിരിക്കും നല്ലത്.ഞാനും ഇത്തരം പരിപാടികളൊക്കെത്തന്നെ പ്ലാന്‍ ചെയ്യുകയാണ്.വിജയാംസകള്‍.വല്ലതും നടന്നാല്‍ ഒന്നറിയിക്കണേ...
നല്ല അടപ്പുള്ള ലീക്ക് ചെയ്യാത്ത വേസ്റ്റ് ബാസ്കറ്റ് ഓരോ വീട്ടിനും മുമ്പില്‍ വച്ചുകൂടെ? കാക്കയും പൂച്ചയും എടുക്കാത്ത....
ReplyDeleteകമ്മ്യൂണിറ്റിയിലെ ഓരോ വീട്ടുകാരുടെയും കൈയ്യില്‍ നിന്നും പൈസ കളക്റ്റ് ചെയ്ത് എല്ലാവര്ക്കും ഒരുപോലെയുള്ള വേസ്റ്റ് ബാസ്കറ്റ് കൊടുക്കാന്‍ പറ്റുമോ? പിന്നെ ദിവസവും കൃത്യ സമയത്ത് എടുത്തു കൊണ്ട് പോകുന്നത് പാലിച്ചേ നിവൃത്തിയുള്ളൂ. എനിക്കറിയില്ല അവിടുത്തെ situation... പറഞ്ഞെന്നേയുള്ളൂ.
ആരോട് ..?പറഞ്ഞിട്ടെന്തു കാര്യം…??? സ്വയം വൃത്തിയുടെ കാര്യത്തില്‍ മലയാളികള്‍ മുന്‍പില്‍ എന്നു പറയുമെങ്കിലും പരിസര വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ വളരെ പിറകിലാണ്. ഇങ്ങനെ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കില്‍ കുറെയോക്കെ നന്നാക്കിയെടുക്കാം അല്ലെ.!!
ReplyDeleteഇങ്ങനെയെങ്കിലും പ്രതികരിച്ചല്ലോ? അഭിനന്ദനങ്ങള്‍..
ReplyDeleteഓരോരുത്തരും ലോകം നന്നാവാന്‍ കാത്തിരിക്കുന്നു . ജനങ്ങള്‍ എന്നത് താനൊഴിച്ച് ബാക്കിയെല്ലാവരുമാണെന്നവര്‍ കരുതുന്നു ....
ReplyDeleteThis comment has been removed by the author.
ReplyDeleteവിദ്യാസമ്പന്നനായ മലയാളിക്ക് എന്തൊരു പൗരബോധം.....ഞാന്‍ ജീവിച്ചാല്‍ പോരേ...മറ്റുള്ളവരെന്തിനു ജീവിക്കണം?
ReplyDeleteThe fact...the selfish malayalee.Not exact malayalee. The ones who try to copy westerners. why we call them as literates. May be somebody have this kind of responses. But no way to change anything.
Good post. but 1 request. Make the font large
എന്ത് പറ്റി ... നമ്മുടെ വിദ്യാ സമ്പന്ന കേരളത്തിന്.. അതോ തിരക്കിനിടയില്‍ നാം നമ്മുടെ പഴയ സംസ്കാരം മറന്നോ...... വീടുകളില്‍ നിന്ന് ഫ്ലാടുകളിലേക്ക് മാറിയ മലയാളിക്ക് ഈ ചപ്പു ചവറൊക്കെ ഇടാനും നോക്കാനും എവിടെ നേരം അല്ലെ..... ആരെങ്കിലും വന്നു കൊണ്ട് പോകട്ടെന്നെ. പ്രതികരിക്കണം ഇതിനെതിരെ...... ബോധവല്‍ക്കരിക്കണം സമൂഹത്തെ.... അറിയിക്കണം അധികാരികളെ....... പഠിപ്പിക്കണം പുതു തലമുറയെ.... ഇത്രയൊക്കെ പറയാനുള്ളൂ......... കണ്ടില്ലേ വലിയ വര്‍ത്തമാനം പറഞ്ഞ ഞാനും മതിയാക്കി രണ്ടു വാക്കുകളില്‍.. പോരാ, പ്രവര്‍ത്തിക്കണം നാം. ചുരുങ്ങിയത് നമ്മുടെ വീട്ടിലെങ്കിലും..
ReplyDeleteമൈത്രേയീ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വന്ന് എല്ലാവരേയും വിളിച്ചുകൂട്ടി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങളുടെ വീടിനു മുന്‍പില്‍ കൂട്ടി വയ്ക്കുന്നത് മാറ്റിത്തരാം എന്ന് പറഞ്ഞു. പക്ഷേ പരിഹാരം മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കുക എന്നതായിരുന്നു. അങ്ങനെ 2 ദിവസം കഴിഞ്ഞപ്പോള്‍ വേസ്റ്റിന്റെ സ്ഥാനം എന്റെ അയല്‍ക്കാരിയുടെ വീട്ടിനു മുന്നിലായി. ആ സ്ഥാനം റെസിഡന്റ്സ് അസ്സോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ വീടിനടുത്തു കൂടി ആയിരുന്നു. അയല്‍ക്കാരിയും, എത്രയോ തവണ ഈ ദുരിതത്തിന് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് പറഞ്ഞിട്ട് മൈന്‍ഡ് ചെയ്യാതിരുന്ന ഭാരവാഹിയും സടകുടഞ്ഞെഴുന്നേറ്റു. ആ സ്ഥലത്ത് വേസ്റ്റ് കൂട്ടി വയ്ക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വേസ്റ്റ് കൂന പിന്നേയും ഞങ്ങളുടെ വീടിന്റെ മുന്‍പിലായി. ഞാന്‍ അന്നു തന്നെ ഹെല്‍ത്ത് ഇന്‍സ്പെക്റ്റ്റെ വിളിച്ചു പറഞ്ഞു. അദ്ദേഹം നോക്കാം എന്നു പറഞ്ഞു. അന്ന് വേസ്റ്റ് എടുത്തില്ല.അടുത്ത ദിവസം രാവിലെ ആ വേസ്റ്റെല്ലാം പട്ടിയും പൂച്ചയും കാക്കയും കൂടി ചിക്കി റോഡിലാക്കി ഇട്ടിരിക്കുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ഫോണ്‍ ചെയ്തു ഈ വിവരം പറഞ്ഞു. വരുകയാണെങ്കില്‍ നേരിട്ടു തന്നെ കാണാം എന്നും പറഞ്ഞു. അദ്ദേഹം വന്ന് കണ്ടു ബോദ്ധ്യമായി. ഇപ്പോള്‍ ആ പ്രശ്നം തല്‍ക്കാലം മാറിയിരിക്കയാണ്. പക്ഷേ വേസ്റ്റ് കുറച്ചപ്പുറത്തു മാറി പ്ലാസ്റ്റിക് ട്രേകളില്‍ കളക്ട് ചെയ്ത് ഇപ്പോഴും വയ്ക്കുന്നുണ്ട്. ഞങ്ങളുടെ വീട്ടിന്റെ മുന്‍പില്‍ നിന്നു മാറി എന്നതു കൊണ്ട് ഈ പ്രശ്നത്തിന് ഒരു പരിഹാരമാകുന്നില്ല. ഞങ്ങളുടെ അല്ലെങ്കില്‍ മറ്റൊരാളുടെ.
ReplyDeleteഈ പ്രശ്നത്തിന് ഒരേയൊരു പരിഹാരം “ലൈവ് കളക്ഷന്‍ ഓഫ് ദി വേസ്റ്റ് ” ആണ്. അതായത് മുന്‍കൂട്ടി വന്ന് വേസ്റ്റ് കളക്ട് ചെയ്ത് ഒരിടത്ത് കൂട്ടി വയ്ക്കാതെ ഓട്ടോ വന്നു നില്‍ക്കുമ്പോള്‍ അതാതു വീടുകളില്‍ നിന്ന് വേസ്റ്റ് എടുത്ത് വണ്ടിയിലേക്ക് നിക്ഷേപിക്കുക. ഇങ്ങനെ ചെയ്യുന്നത് വേസ്റ്റ് കളക്റ്റ് ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായകരമേ ആകൂ. കാരണം, ഇപ്പോള്‍ വേസ്റ്റ് കൂട്ടി വയ്ക്കുന്ന സ്ഥലം വരെ അനേകം വീടുകളിലെ വേസ്റ്റ് കിറ്റുകള്‍/പ്ലാസ്റ്റിക് ട്രേകള്‍ അവര്‍ ചുമക്കണം. അതിനു പകരം ഈ സ്ത്രീകള്‍ വണ്ടിയില്‍ കൂടെ വന്നിട്ട്, വണ്ടി ഒരിടത്തു നിറുത്തി അതിലേക്ക് ചുറ്റുവട്ടത്തുള്ള വീടുകളിലെ വേസ്റ്റ് നിക്ഷേപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ വേസ്റ്റും ചുമന്ന് അധികദൂരം നടക്കണ്ടല്ലോ. തീരെ ഓട്ടോ പോകാത്ത സ്ഥലങ്ങളില്‍ മാത്രമല്ലേ ഇത്തിരി ദൂരം ചുമക്കേണ്ടി വരൂ. ഇങ്ങനെ ചെയ്താല്‍ ഒരു ദിവസം വണ്ടി വന്നില്ലെങ്കിലും പ്രശ്നമില്ല. ഒരു ദിവസത്തെ വേസ്റ്റ് അതാതു വീടുകളില്‍ ഇരിക്കുമെന്നേയുള്ളൂ. വേസ്റ്റ് എല്ലാം കൂടി ഒരിടത്ത് കൂട്ടി വച്ചാല്‍ ഒരു ദിവസം അത് എടുക്കാതിരുന്നാല്‍ മതി വല്ലാത്ത ദുര്‍ഗന്ധവും പരിസര മലിനീകരണവും. കുടുംബശ്രീയുടെ ഈ ഒരു പ്രവര്‍ത്തനരീതി മാറ്റിയാല്‍ ഇതിനൊക്കെ ഒരു പരിഹാരമാകും.
വഷളന്‍ പറഞ്ഞതു പോലെ അടപ്പുള്ള ബക്കറ്റില്‍ വച്ചു ആദ്യം. പക്ഷേ അത് ഗേറ്റിനു പുറത്തു വച്ച് വീടു പൂട്ടി ജോലിക്ക് പോയിട്ട് വൈകുന്നേരം വന്നപ്പോള്‍ പ്ലാസ്റ്റിക് ബക്കറ്റ് അപ്രത്യക്ഷം. ആക്രി കച്ചവടക്കാര്‍ കൊണ്ടു പോയി. പിന്നെ വീണ്ടും പ്ലാസ്റ്റിക് ബാഗുകളിലായി.
തല്‍ക്കാല പരിഹാരമേ ആയുള്ളൂ പ്രശ്നത്തിന്. മൈത്രേയിക്ക് എന്തെങ്കിലും ഈ വിഷയത്തില്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം പ്ലീസ്.
സ്കൂളില്‍ നിന്നുതന്നെ തുടങ്ങണം വേസ്റ്റ് മാനേജ്മെന്റിനെപ്പറ്റിയുള്ള പഠനം. തല്‍ക്കാലം നമുടെ വിദ്യാലയങ്ങളില്‍ അങ്ങനൊന്ന് ഇല്ലെന്ന് തോന്നുന്നു. കര്‍ശനമായ പിഴയും അടിക്കണം ഇത്തരക്കാര്‍ക്ക്. അതൊക്കെ പറയാനാണെങ്കില്‍ ഒരു വലിയ പോസ്റ്റിനുള്ളതുണ്ട്. മൈത്രേയി തടഞ്ഞുനിര്‍ത്തി പ്രതികരിച്ചല്ലോ ? അതൊരു സംഭവം തന്നെയാണ്. അങ്ങയുള്ള കുറേയധികം ശബ്ദങ്ങള്‍ ഉയരണം. അപ്പോഴേ കാര്യങ്ങള്‍ കുറേയെങ്കിലും മെച്ചപ്പെടൂ.
ReplyDeleteവിദ്യാലയങ്ങളിൽ നിന്നല്ല.. ശരിക്ക് വീട്ടിൽ നിന്നും തന്നെ തുടങ്ങണം. ഒരു പരിധിവരെ അച്ഛനമ്മമാരല്ലേ കുട്ടികളെ ചെറുപ്പത്തിൽ ഏറ്റവും അധികം സ്വാധീനിക്കുക
ReplyDelete@ മനോരാജ് - വെളുത്ത ആക്‍സന്റ് കാറിലിരുന്ന് ഈ പരിപാടി ഒപ്പിച്ച ദമ്പതിമാരുടെ കുട്ടികളെ ഈ വിഷയം ആര് പഠിപ്പിക്കും മനോരാജേ ? ഈ അച്ഛനും അമ്മയും പഠിപ്പിക്കുന്നത് ഇങ്ങനൊക്കെത്തന്നെ ആയിരിക്കില്ലേ ? യേത് :) :)
ReplyDeleteചര്‍ച്ചിച്ച എല്ലാവര്‍ക്കും നന്ദി. പക്ഷേ ഈ ചര്‍ച്ചയ്ക്കപ്പുറം നമുക്കൊന്നിനും കഴിയുന്നില്ലല്ലോ എന്നത് ഏറെ ദുഃഖിപ്പിക്കുന്നു....
ReplyDelete@ഗീത: അവസാനത്തെ കമന്റ് എങ്ങനെയോ മിസ്സ് ആയിപ്പോയി. 'എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം '...അത് എന്റെ നെഞ്ചില്‍ തന്നെ തറയ്ക്കുന്നു .എന്റെ ബ്ലോഗ് ഹെഡില്‍ പറയുമ്പോലെ ആരുമല്ലാത്ത ആരോ ഒരാളായ എനിക്ക് എന്താണു ചെയ്യാനാകുക? എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ, എപ്പോള്‍ എങ്ങനെ...അതൊന്നുമറിയില്ല...
നന്ദാവനത്തെ കുടുംബശ്രീ ഓഫീസിലോട്ടു വച്ചു പിടിച്ചാലോ എന്നാണ് ഗീതയുടെ കമന്റു വായിച്ചപ്പോള്‍ ആദ്യം തോന്നിയത്....ഇനിയും കാണാം.
പ്രതികരിച്ചത് കൊണ്ട് തെറിച്ചു പോകുന്ന മൂക്കാണെങ്കില്‍ അങ്ങ് പൊക്കോട്ടെ, അല്ലെ മൈത്രെയീ... നന്നായി.
ReplyDeleteമൂന്നു നേരം കുളിക്കുന്ന മലയാളിയുടെ ആ മനസ്സിലെ 'ചളി 'എങ്ങനെ പോകും ?
ReplyDeleteപ്രതികരിച്ചത് നിങ്ങളുടെ പൗര ബോതം
ReplyDeleteപക്ഷെ ഇതൊന്നും ഇക്കുട്ടര്‍ക്ക് ബാതകമേ അല്ല ..
നല്ല വിഷയം ...കൈ കാര്യം ചെയ്ത രീതിയും നന്നായി
ആശംസകള്‍ ..
എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ...