ഇത് ഇന്നലത്തെ പത്രവാര്‍ത്ത.
സ്ഥലം തലസ്ഥാനത്തെ ജനറല്‍ ആശുപത്രി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഡോസു മുതല്‍ ഉച്ചയ്ക്ക് മുമ്പ് എടുക്കണെമന്നു നിര്‍ദ്ദേശമുണ്ട്. അതു തെറ്റിച്ച് ഉച്ചയ്ക്ക് മേല്‍ മകള്‍ക്ക് മൂന്നാം കുത്തിവയ്പ്പ് എടുക്കാന്‍ വന്ന വനിതയോട് ഡോക്ടര്‍ പറഞ്ഞു 'ഇന്നത്തേക്ക് മരുന്നു തരാം. ഇനി ഉച്ചയ്ക്ക് മുമ്പ് എത്തണം .' ഡോ പറഞ്ഞതിലെന്താ തെറ്റ്? ഒരു തെറ്റുമില്ലെന്നു മാത്രമല്ല, ശരിയുണ്ടു താനും.
പക്ഷേ വന്ന വനിത പൊട്ടിത്തെറിച്ചു, കാരണം ഇഷിതാ റോയ് എന്ന ഐ. എ. എസു കാരിയായിരുന്നു അവര്‍. ഡോ അവരെ തിരിച്ചറിയാതെയാണു പോലും ഇങ്ങനെ പറഞ്ഞത്. തിരിച്ചറിഞ്ഞെങ്കിലും പറയേണ്ടതു അതു തന്നെയായിരുന്നില്ലേ? ആരോഗ്യവകുപ്പു സെക്രട്ടറിയും ഡയറക്ടറും പാഞ്ഞെത്തി, ഡൂട്ടി ഡോ.ക്കെതിരെ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചുവെന്ന് അറിവ് എന്നു പത്രം പറയുന്നു.ശരിക്കും അന്വേഷണം വേണ്ടത് ശ്രീമതി.ഇഷിതാ റോയ്‌ക്കെതിരെയല്ലേ? ഐ.എ.എസ് എന്ന ആ മൂന്നക്ഷരം നിയമം നിഷേധിക്കാനുള്ള അര്‍ഹതയോ അവര്‍ക്കു നേടിക്കൊടുത്തത്?
ചുണയില്ലാത്ത ഡോക്ടര്‍മാര്‍. പ്രതികരിക്കാതിക്കുന്നതു കണ്ടില്ലേ ? എല്ലാ ന്യായങ്ങളും ഉണ്ടായിട്ടും അവര്‍ എന്തുകൊണ്ടു പരാതിപ്പെട്ടില്ല ? എന്റെ അനുഭവത്തില്‍ മിയ്ക്ക ഗവ ഡോ .മാരും വളരെ ക്ഷമാശീലരും സേവനോത്സുകരുമാണ്. അതുകൊണ്ടാകാം അവരുടെ മേല്‍ കുതിരകയറുന്നത്.
ആരോഗ്യവകുപ്പുകാര്‍ക്കൊന്നും വേറേ ജോലിയില്ലേ? ഇതൊക്കെ കേള്‍ക്കാത്ത മട്ടില്‍ വിടുകയല്ലേ വേണ്ടത്? അന്വേഷണത്തില്‍ ശരി ഡോ.റുടെ ഭാഗത്തെന്നു തെളിഞ്ഞാല്‍ ശ്രീമതി ഇഷിതയ്‌ക്കെതിരെ നടപടി എടുക്കുമോ? കാത്തിരുന്നു കാണാം.
Subscribe to:
Post Comments (Atom)
നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരാണെന്നാണ് വെയ്പ്പ്. പക്ഷെ ഇന്നു നടക്കുന്നതോ? പണവും പദവിയുമുള്ളവര്‍ക്ക് എന്തുമാകാം എന്നാണ്. അവരുടെ സൗകര്യത്തിനു വേണ്ടി നിയമത്തെ വളച്ചൊടിക്കാം. ഒരു പരിഷ്കൃത സമൂഹത്തിനു ചേരാത്ത കാടത്തമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്താനുള്ള പ്രതികരണശേഷി പോലും നമുക്ക് നഷ്ടമായിരിക്കുന്നു.
ReplyDeleteമൈത്രേയി നല്ല പോസ്റ്റ്.
തെറ്റും ശരിയും ആര്‍ക്കു വേണം..
ReplyDeleteഅതാണിപ്പോഴത്തെ ചിന്തകള്‍.
അവരെ തിരിച്ചറിയണം പോലും.... അവര്‍ തിരിച്ചറിയട്ടെ.
ReplyDeleteആരും നിയമത്തിനു അതീതരല്ല. പക്ഷെ എട്ടിലെ നിയമം നാട്ടിലെ രീതി... കൈയ്യൂക്കുള്ളവര്‍ കാര്യക്കാരന്‍...
അധികാരം തന്നെ കാര്യം.
ReplyDeleteഐ എം എ ഒന്നും മിണ്ടാത്തതെന്താണാവോ?
നീതി എല്ലാവര്ക്കും ഒരുപോലെ നടപ്പാക്കിയിരുന്നെങ്കില്‍ എത്ര നന്നായിപ്പോയി..
ReplyDeleteഅധികാരത്തെ എങ്ങനെ വിനിയോഗിക്കണ മെന്നു അറിയാത്ത താണ് ഏറ്റവും വലിയ ഭീഷണി.
മന്ത്രി ജി.സുധാകരന്‍ ഇവരെക്കുറിച്ചു പറഞ്ഞത് ശരിയാണെന്നു തോന്നുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. സാഹിത്യകാരനും പക്വമതിയും ഒക്കെയാണെന്ന് നമ്മള്‍ കരുതിയ ഒരു മുതിര്‍ന്ന ഐ.എ.എസ്സുകാരനെപ്പറ്റി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അടുത്ത കാലത്ത് നടത്തിയ പരാമര്ശവും കേട്ടില്ലെ?
ReplyDelete-ദത്തന്‍
കാത്തിരുന്ന് തന്നെ കാണണം ..., മന്ത്രി ശ്രീമതി ഇന്നൊരു പ്രസ്താവന പറഞ്ഞിടുണ്ടല്ലോ ...പനി , ഉണ്ടെന്നു ചുമ്മാ പറയുകയാ എന്നു.... അപ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ അനേഷികണം....പാവങ്ങളെ ഭരിക്കാന്‍ എളുപ്പമാ..., സാധാരണക്കാരന്റെ പരാതി കേള്‍ക്കാന്‍ ആര്‍കും നേരം ഇല്ല ....ന്യായമായ കാര്യങ്ങള്‍ക്കു പോലും വലിയവര്‍ വന്നാല്‍ താഴേക്ക് ഇറങ്ങി നില്‍ക്കല്‍ തന്നെ .....നിന്ന് കാലുകടയുമ്പോള്‍,,,, വേണം എങ്കില്‍ ഇരിക്കാം .........
ReplyDeleteഇന്നത്തെ കേരളത്തിന്റെ അവസ്ത കണ്ടിട്ട് കഷ്ടം തോന്നുന്നുണ്ടല്ലേ.
ReplyDeleteഅക്ഷരങ്ങളുടെ നിറം കറുപ്പ് ആക്കരുതോ.
ReplyDeleteനമുക്ക് പ്രതികരിക്കാന്‍ ഒരു ബ്ലോഗ് എങ്കിലും ഉണ്ടല്ലോ മൈത്രേയി ..
ReplyDeleteഇത് പോലും ഇല്ലാത്തവരോ ?
ചിന്തിപ്പിക്കുന്ന പോസ്റ്റ് . .. നന്നായി ..
പ്രതികരണമില്ലാത്തവരുടെ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കില്ലേ.. ബ്ലോഗിലൂടെ പ്രതികരിക്കാം നമുക്ക്.
ReplyDeleteഒരൽഭുതവും ഇല്ല. അല്പം ബലം കൂടുതലുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആർക്കും ബലം കുറവായ ആരുടെ മേലും മെക്കിട്ട് കയറാമെന്നിരിയ്ക്കേ ഐ എ എസ്സ് കാർക്കെന്ത് വ്യത്യാസം?
ReplyDeleteഇത് പോലൊരു പോസ്റ്റ് മുമ്പും മൈത്രെയിയുടെ ബ്ലോഗില്‍ കണ്ടിരുന്നു. - എപ്പോഴും rules ല്‍ നിന്ന് exceptions ആഗ്രഹിക്കുന്ന വ്യക്തികളോട് സത്യം - പുച്ഛമാണ് തോന്നാറ്.
ReplyDeleteThis was the one I referred to in my earlier comment.
ReplyDelete